വമ്പന്‍ നാണക്കേടില്‍ നിന്ന് പാക്കിസ്ഥാന്‍ രക്ഷപെട്ടു; പക്ഷേ മറ്റൊരു നാണക്കേട്!

By Web Team  |  First Published May 31, 2019, 5:21 PM IST

വിന്‍ഡീസിന് എതിരെ കുറഞ്ഞ സ്‌കോറില്‍ പുറത്തായതോടെ ലോകകപ്പ് ചരിത്രത്തിലെ വമ്പന്‍ നാണക്കേടില്‍ നിന്നാണ് പാക്കിസ്ഥാന്‍ രക്ഷപെട്ടത്. എന്നാല്‍ മറ്റൊരു നാണക്കേട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ തേടിയെത്തുകയും ചെയ്തു. 


നോട്ടിംഗ്‌ഹാം: ലോകകപ്പില്‍ വിന്‍ഡീസ് പേസ് ആക്രമണത്തില്‍ വിറച്ച പാക്കിസ്ഥാന്‍ 105 റണ്‍സില്‍ ഓള്‍ഔട്ടായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ വമ്പന്‍ നാണക്കേടില്‍ നിന്നാണ് പാക്കിസ്ഥാന്‍ രക്ഷപെട്ടത്. എന്നാല്‍ മറ്റൊരു നാണക്കേട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ തേടിയെത്തുകയും ചെയ്തു. ലോകകപ്പില്‍ പാക്കിസ്ഥാന്‍റെ രണ്ടാമത്തെ ചെറിയ സ്‌കോറാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ന് നോട്ടിംഗ്‌ഹാമില്‍ പിറന്നത്. 

പാക്കിസ്ഥാന്‍ കപ്പുയര്‍ത്തിയ 1992 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 74 റണ്‍സില്‍ പുറത്തായതാണ് ലോകകപ്പില്‍ പാക്കിസ്ഥാന്‍റെ ഏറ്റവും ചെറിയ സ്‌കോര്‍. ലോര്‍ഡ്‌സില്‍ 1999 ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് എതിരെ 132ല്‍ പുറത്തായത് മൂന്നാമത്തെ ചെറിയ സ്‌കോറും. 

Latest Videos

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ പാക്കിസ്ഥാന്‍ വിന്‍ഡീസ് പേസ് ആക്രമണത്തിന് മുന്നില്‍ 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. റസല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 22 റണ്‍സ് വീതമെടുത്ത ഫഖര്‍ സമനും ബാബര്‍ അസമുമാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍മാര്‍. നായകന്‍ സര്‍ഫറാസിന് നേടാനായത് എട്ട് റണ്‍സ്. വാലറ്റത്ത് വഹാബ് റിയാസാണ്(11 പന്തില്‍ 18) പാക്കിസ്ഥാനെ 100 കടത്തിയത്. 

click me!