മഴമൂലം മത്സരം ഉപേക്ഷിച്ചു; കോളടിച്ച് ദക്ഷിണാഫ്രിക്ക!

By Web Team  |  First Published Jun 10, 2019, 9:19 PM IST

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റ് വീഴ്‌ത്തി വിന്‍ഡീസ് മുന്‍തൂക്കം നേടി നില്‍ക്കവെ എട്ടാം ഓവറിലാണ് മഴയെത്തിയത്. 


സതാംപ്‌ടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് മത്സരം മഴമൂലം പാതിവഴിയില്‍ ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റ് വീഴ്‌ത്തി വിന്‍ഡീസ് മുന്‍തൂക്കം നേടി നില്‍ക്കവെ എട്ടാം ഓവറിലാണ് മഴയെത്തിയത്. കളി നിര്‍ത്തിവെച്ചപ്പോള്‍ 29-2 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. 

Latest Videos

undefined

അംലയെയും(6) മര്‍ക്രാമിനെയും(5) കോട്ട്‌റെല്‍ പുറത്താക്കി. മഴമൂലം പിരിയുമ്പോള്‍  17 റണ്‍സുമായി ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കും അക്കൗണ്ട് തുറക്കാതെ നായകന്‍ ഫാഫ് ഡുപ്ലസിസുമായിരുന്നു ക്രീസില്‍. എന്നാല്‍ പിന്നീട് സതാംപ്‌ടണില്‍ മഴ തകര്‍ത്തു പെയ്യുകയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനമായി.

മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും രണ്ട് പോയിന്‍റ് വീതം ലഭിച്ചു. നാലാം മത്സരം കളിച്ച ദക്ഷിണാഫ്രിക്ക ഇതോടെ പോയിന്‍റ് ടേബിളില്‍ അക്കൗണ്ട് തുറന്നു. മൂന്ന് കളിയില്‍ ഒന്നുവീതം ജയവും തോല്‍വിയുമുള്ള വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം സ്ഥാനത്തും നാല് കളിയില്‍ ഒരു പോയിന്‍റുമായി ദക്ഷിണാഫ്രിക്ക ഒന്‍പതാം സ്ഥാനത്തുമാണ്. 

click me!