ലോകകപ്പില്‍ ഇന്ത്യക്ക് ആശങ്ക നല്‍കുന്ന വാര്‍ത്ത; കാലാവസ്ഥാ റിപ്പോര്‍ട്ട് ഇങ്ങനെ

By Web Team  |  First Published Jun 5, 2019, 1:51 PM IST

സതാംപ്‌ടണില്‍ ഇന്ന് മഴയ്‌ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്‌ഥാ റിപ്പോര്‍ട്ട്. ഇന്ന് 100 ഓവര്‍ എറിയാനുള്ള സാധ്യതകള്‍ ഇതോടെ കുറയുകയാണ്.


സതാംപ്‌ടണ്‍: ലോകകപ്പില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടത്തിന് മുന്‍പ് ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്ത. സതാംപ്‌ടണില്‍ ഇന്ന് മഴയ്‌ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്‌ഥാ റിപ്പോര്‍ട്ട്. ഇന്ന് 100 ഓവര്‍ എറിയാനുള്ള സാധ്യതകള്‍ ഇതോടെ കുറയുകയാണ്. വീറുറ്റ പോരാട്ടം കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണിത്. 

മത്സരത്തിന്‍റെ തുടക്കത്തില്‍ 33 ശതമാനമാണ് മഴയ്‌ക്ക് സാധ്യത. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ മഴ ഭീഷണി നിലനില്‍ക്കുന്നു. 18 ഡിഗ്രി ആയിരിക്കും ഉയര്‍ന്ന താപനില. ഇന്നല നടന്ന ശ്രീലങ്ക- അഫ്‌ഗാനിസ്ഥാന്‍ മത്സരം കനത്ത മഴയെ തുടര്‍ന്ന് 41 ഓവര്‍ വീതമായി ചുരുക്കിയിരുന്നു. 

Latest Videos

സതാംപ്ടണിലെ ദി റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ആദ്യ രണ്ട് കളിയിലും പരാജയം രുചിച്ചാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. ലോകകപ്പില്‍ ഇരുടീമുകളും ഇതുവരെ നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു. 

click me!