പേരുകേട്ട പാക്കിസ്ഥാന്‍ ബൗളര്‍മാരെ തല്ലിച്ചതച്ച് രോഹിത് ശര്‍മ്മയ്‌ക്ക് തകര്‍പ്പന്‍ സെഞ്ചുറി.
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ പാക്കിസ്ഥാന്‍ ബൗളര്‍മാരെ അടിച്ചോടിച്ച് ഹിറ്റ്മാന്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറിത്തിളക്കം. വെറും 35 പന്തില്‍ 50 റണ്‍സ് കടന്ന രോഹിത് 85 പന്തില്‍ മൂന്നക്കം കടന്നു. ഇന്ത്യ ശക്തമായ നിലയില്‍ നില്‍ക്കേ രോഹിതും കോലിയുമാണ് ക്രീസില്‍.
പാക്കിസ്ഥാനെതിരെതിരെ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 30 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിട്ടുണ്ട്. അര്‍ദ്ധ സെഞ്ചുറി നേടിയ കെ എല്‍ രാഹുലിനെ(57) 24-ാം ഓവറില്‍ വഹാബ് റിയാസ്, ബാബര്‍ അസമിന്‍റെ കൈകളിലെത്തിച്ചു. ഓപ്പണിംഗില്‍ 136 റണ്‍സ് പിറന്നു.
ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ശിഖര്‍ ധവാന് പകരം വിജയ് ശങ്കര്‍ ടീമിലെത്തി. ധവാന് പകരമാണ് രാഹുല്‍ ഓപ്പണറായെത്തിയത്. മധ്യനിരയിലാണ് വിജയ് ശങ്കറിനും അവസരം നല്‍കിയത്. എന്നാല്‍ സാഹചര്യമനുസരിച്ചായിക്കും നാലാം നമ്പറില്‍ ആര് കളിക്കുമെന്ന് തീരുമാനിക്കുക. ഇരു ടീമുകളും രണ്ട് സ്പിന്നര്‍മാരുമായാണ് കളിക്കുന്നത്.