ലോകകപ്പ് സെമിയിൽ ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍ എന്ന് കേട്ടപ്പോഴേ ഫൈനല്‍ ഉറപ്പിച്ച ആവേശത്തിലാണ് പല ഇന്ത്യന്‍ ആരാധകരും.
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. മാഞ്ചസ്റ്ററില്‍ വൈകിട്ട് മൂന്നിന് തുടങ്ങുന്ന സെമിയിൽ ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍.
undefined
ലോകകപ്പ് സെമിയിൽ ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍ എന്ന് കേട്ടപ്പോഴേ ഫൈനല്‍ ഉറപ്പിച്ച ആവേശത്തിലാണ് പല ഇന്ത്യന്‍ ആരാധകരും. എന്നാൽ ഐസിസി ടൂര്‍ണമെന്‍റുകളില്‍ നേര്‍ക്കുനേര്‍ വന്ന 10 മത്സരങ്ങളില്‍ ഏഴിലും ഇന്ത്യയെ മറികടന്ന ചരിത്രം
കിവികള്‍ക്കുണ്ടെന്ന് അധികമാരും ഓര്‍മ്മിക്കുന്നില്ല.
വില്ല്യംസണും ബോള്‍ട്ടും ഒഴികെയുളളവര്‍ വ്യക്തിഗതമികവില്‍ പിന്നിലെങ്കിലും ടീമായി ഇറങ്ങുമ്പോള്‍ ആരെയും മുറിപ്പെടുത്താന്‍ കഴിയുന്നവരാണ് ന്യൂസിലന്‍ഡ്. ലോകകപ്പ് സെഞ്ചുറികളില്‍ സച്ചിനെ മറികടക്കാന്‍ ഒരുങ്ങുകയാണ് രോഹിത് ശര്‍മ്മ. ഓപ്പണിംഗില്‍ കൂട്ടായെത്തുന്ന കെ എൽ രാഹുല്‍ മികച്ച ഫോമിലെങ്കിലും ആദ്യ സെഞ്ചുറിക്കായി കാത്തിരിക്കുകയാണ് വിരാട് കോലി.
മുന്‍നിരയിലെ മൂവര്‍ സംഘം പിരിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന ഇന്ത്യക്ക് ആശങ്കയുണ്ടാകും. ബൂമ്രയ്ക്കൊപ്പം പേസ് പങ്കാളിയായി ഭുവനേശ്വറോ ഷമിയോ, അതോ ചഹലിനും കുല്‍ദീപിനും ഒന്നിച്ച് അവസരം നൽകണോ എന്ന തീരുമാനം എടുക്കാനുമുണ്ട് കോലിക്ക്.
സന്നാഹ മത്സരത്തിൽ ന്യൂസിലന്‍ഡ് ഇന്ത്യയെ എറിഞ്ഞിട്ടു. ഗ്രൂപ്പ് ഘട്ടത്തിൽ മഴ കാരണം കളി നടന്നില്ല. ലോകകപ്പുകളില്‍ ഇന്ത്യക്ക് എട്ടാം സെമി. മൂന്ന് വട്ടം ഫൈനലിലേക്ക് മുന്നേറി. ഏഴ് സെമിയിൽ ആറിലും തോറ്റത് ന്യൂസിലന്‍ഡിന്‍റെ ചരിത്രവും.