ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്‍ സര്‍വാധിപത്യത്തോടെ മുന്നോട്ട് പോകുമ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിക്കുന്നത്. കുല്‍ദീപിനെ അതിര്‍ത്തി കടത്താനുള്ള റോയിയുടെ ശ്രമം പകരക്കാരനായി ഫീല്‍ഡിങ്ങിനിറങ്ങിയ രവീന്ദ്ര ജഡേജയുടെ കെെകളില്‍ അവസാനിക്കുകയായിരുന്നു
ബര്‍മിംഗ്ഹാം: വമ്പനടികളുമായി കുതിച്ച് പാഞ്ഞ ഇംഗ്ലണ്ടിനെ ഒന്ന് തടുത്തിട്ട് ഇന്ത്യ. ഓപ്പണിംഗ് വിക്കറ്റില്‍ 150ഉം കടന്ന് കുതിച്ച ഇംഗ്ലീഷ് നിരയെ ജേസണ്‍ റോയിയുടെ വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. അതേസമയം മികച്ച തുടക്കം മുതലാക്കി മറ്റൊരു ഓപ്പണര്‍ ജോനി ബെയര്‍സ്റ്റോ സെഞ്ചുറി സ്വന്തമാക്കി.
കളി പുരോഗമിക്കുമ്പോള്‍ 31 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ബെയര്‍സ്റ്റോയ്ക്കൊപ്പം ജോ റൂട്ട് ആണ് ക്രീസില്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ശ്രദ്ധയോടെ കളിച്ചാണ് തുടങ്ങിയത്. അപകടകാരിയായ ജസ്പ്രീത് ബുമ്രയയെ കടന്നാക്രമിക്കാതെ വിക്കറ്റ് സൂക്ഷിക്കാന്‍ ഓപ്പണര്‍മാരായ റോയ്-ബെയര്‍സ്റ്റോ സഖ്യം ശ്രമിച്ചു.
undefined
എന്നാല്‍, ആദ്യ പത്ത് ഓവറിന് ശേഷം ഗിയര്‍ മാറ്റിയ ബെയര്‍സ്റ്റോ വമ്പനടികള്‍ തുടങ്ങിയതോടെ റോയി മികച്ച പിന്തുണ നല്‍കി ഒപ്പം നിന്നു. 15-ാം ഓവറില്‍ ടീം സ്കോര്‍ നുറ് കടത്താന്‍ ഇരുവര്‍ക്കും സാധിച്ചു. രോഹിത് ശര്‍മയും വിരാട് കോലിയും അടങ്ങുന്ന കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്‍ക്കെതിരെ എത്ര ഉയര്‍ന്ന സ്കോര്‍ കണ്ടെത്താനാകുമോ അത്രയുമാണ് ഇംഗ്ലീഷ് പട ലക്ഷ്യമിടുന്നത്.
ഏത് സ്കോറും ചേസ് ചെയ്യാനാകാമെന്ന് ഇന്ത്യക്ക് ആത്മവിശ്വാസമുണ്ട്. അങ്ങനെ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്‍ സര്‍വാധിപത്യത്തോടെ മുന്നോട്ട് പോകുമ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിക്കുന്നത്.
കുല്‍ദീപിനെ അതിര്‍ത്തി കടത്താനുള്ള റോയിയുടെ ശ്രമം പകരക്കാരനായി ഫീല്‍ഡിങ്ങിനിറങ്ങിയ രവീന്ദ്ര ജഡേജയുടെ കെെകളില്‍ അവസാനിക്കുകയായിരുന്നു. ജസ്പ്രീത് ബമ്ര എന്ന അപകടകാരിയെ ശ്രദ്ധയോടെ നേരിട്ട് മറ്റു ബൗളര്‍മാരെ കടന്നാക്രമിക്കുന്ന തന്ത്രമാണ് ആതിഥേയര്‍ നടപ്പാക്കുന്നത്.
ഇന്ത്യക്കെതിരായ നിര്‍ണായക ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെഞ്ഞെടുക്കുകയായിരുന്നു. മോശം ഫോമില്‍ കളിക്കുന്ന വിജയ് ശങ്കറിന് പകരമായി വെടിക്കെട്ട് ബാറ്റ്സമാന്‍ ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് സെമി ഉറപ്പാക്കാനുള്ള പോരാട്ടത്തിന് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. പുതിയ ജേഴ്സി അണിഞ്ഞാണ് ഇന്ന് ഇന്ത്യ കളിക്കിറങ്ങിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.