രോഹിത് ശര്‍മയും വിരാട് കോലിയും അടങ്ങുന്ന കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്‍ക്കെതിരെ എത്ര ഉയര്‍ന്ന സ്കോര്‍ കണ്ടെത്താനാകുമോ അത്രയുമാണ് ഇംഗ്ലീഷ് പട ലക്ഷ്യമിടുന്നത്. ഏത് സ്കോറും ചേസ് ചെയ്യാനാകാമെന്ന് ഇന്ത്യക്ക് ആത്മവിശ്വാസമുണ്ട്
ബര്‍മിംഗ്ഹാം: അര്‍ധ ശതകം കുറിച്ച് ഓപ്പണര്‍മാര്‍ തിളങ്ങിയതോടെ ഇംഗ്ലണ്ട് നിര്‍ണായക മത്സരത്തില്‍ തകര്‍ത്ത് മുന്നേറുന്നു. പരിക്ക് മാറി ജേസണ്‍ റോയ് തിരിച്ചെത്തിയതോടെ കളം നിറഞ്ഞുള്ള പ്രകടനമാണ് ഓപ്പണിംഗ് വിക്കറ്റില്‍ ഇംഗ്ലീഷ് നിര പുറത്തെടുത്തത്.
ആദ്യ പത്തോവറിന് ശേഷം ഗിയര്‍ മാറ്റിയ റോയ്-ജോനി ബെയര്‍സ്റ്റോ സഖ്യം ബൗണ്ടറികള്‍ കണ്ടെത്താന്‍ തുടങ്ങിയതോടെ സ്കോര്‍ ഉയരുകയാണ്. 15-ാം ഓവറില്‍ ടീം സ്കോര്‍ നുറ് കടത്താന്‍ ഇരുവര്‍ക്കും സാധിച്ചു. രോഹിത് ശര്‍മയും വിരാട് കോലിയും അടങ്ങുന്ന കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്‍ക്കെതിരെ എത്ര ഉയര്‍ന്ന സ്കോര്‍ കണ്ടെത്താനാകുമോ അത്രയുമാണ് ഇംഗ്ലീഷ് പട ലക്ഷ്യമിടുന്നത്.
undefined
ഏത് സ്കോറും ചേസ് ചെയ്യാനാകാമെന്ന് ഇന്ത്യക്ക് ആത്മവിശ്വാസമുണ്ട്. കളി പുരോഗമിക്കുമ്പോള്‍ 20 ഓവറില്‍ വിക്കറ്റ് നഷ്ടമാകാതെ 145 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ജസ്പ്രീത് ബമ്ര എന്ന അപകടകാരിയെ ശ്രദ്ധയോടെ നേരിട്ട് മറ്റു ബൗളര്‍മാരെ കടന്നാക്രമിക്കുന്ന തന്ത്രമാണ് ആതിഥേയര്‍ നടപ്പാക്കുന്നത്.
ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ റോയിക്കും ബെയര്‍സ്റ്റോയ്ക്കും സാധിക്കുന്നുണ്ട്. ഇന്ത്യക്കെതിരായ നിര്‍ണായക ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെഞ്ഞെടുക്കുകയായിരുന്നു.
മോശം ഫോമില്‍ കളിക്കുന്ന വിജയ് ശങ്കറിന് പകരമായി വെടിക്കെട്ട് ബാറ്റ്സമാന്‍ ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് സെമി ഉറപ്പാക്കാനുള്ള പോരാട്ടത്തിന് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. പുതിയ ജേഴ്സി അണിഞ്ഞാണ് ഇന്ന് ഇന്ത്യ കളിക്കിറങ്ങിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.