ലോകകപ്പില്‍ മികച്ച ഫോമിലുള്ള രോഹിത്തും കോലിയും എത്രനേരം ബാറ്റ് ചെയ്യുമെന്നത് അനുസരിച്ചായിരിക്കും ഇന്ത്യയുടെ വിജയം. ക്രിസ് വോക്സ് എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് രാഹുലിന്‍റെ പ്രതിരോധം പാളിയത്. ഒമ്പത് പന്തുകളില്‍ നിന്ന് സംപൂജ്യനായാണ് താരം മടങ്ങിയത്
ബിര്‍മിംഗ്ഹാം: ഓപ്പണര്‍ കെ എല്‍ രാഹുല്‍ തുടക്കത്തില്‍ തന്നെ വീണതോടെ ഇംഗ്ലണ്ടിനെതിരെ വളരെ ശ്രദ്ധയോടെ കളിച്ച് ഇന്ത്യ. രാഹുല്‍ പുറത്തായതോടെ ഒത്തുച്ചേര്‍ന്ന രോഹിത് ശര്‍മയും വിരാട് കോലിയും വമ്പനടികള്‍ക്ക് ശ്രമിക്കാതെ വിക്കറ്റ് സൂക്ഷിച്ചാണ് മുന്നോട്ട് പോകുന്നത്. അതിനൊപ്പം മോശം പന്തുകളെ ശിക്ഷിച്ച് സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് ചേര്‍ക്കാനും കോലി-രോഹിത് സഖ്യത്തിന് സാധിക്കുന്നുണ്ട്. ഇതിനിടെ കോലി അര്‍ധ സെഞ്ചുറിയും പൂര്‍ത്തിയാക്കി.
ഇരുവര്‍ക്കും ഓരോ തവണ ജീവന്‍ നല്‍കി ഇംഗ്ലീഷ് ഫീല്‍ഡര്‍മാരും സഹായിച്ചതും ഇന്ത്യക്ക് ആശ്വാസമായി. ലോകകപ്പില്‍ മികച്ച ഫോമിലുള്ള രോഹിത്തും കോലിയും എത്രനേരം ബാറ്റ് ചെയ്യുമെന്നത് അനുസരിച്ചായിരിക്കും ഇന്ത്യയുടെ വിജയം. ക്രിസ് വോക്സ് എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് രാഹുലിന്‍റെ പ്രതിരോധം പാളിയത്.
undefined
ഒമ്പത് പന്തുകളില്‍ നിന്ന് സംപൂജ്യനായാണ് താരം മടങ്ങിയത്. കളി പുരോഗമിക്കുമ്പോള്‍ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. നേരത്തെ, മേധാവിത്വം മാറി മറിഞ്ഞ മത്സരത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച ഇംഗ്ലണ്ടിനെ 337 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്ക് സാധിച്ചു.
മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് ഒരുസമയത്ത് 370 കടക്കുമെന്ന തോന്നിച്ച ഇംഗ്ലീഷ് പടയെ 350ല്‍ താഴെ ഒതുക്കിയത്. 10 ഓവറില്‍ 69 റണ്‍സ് വഴങ്ങി ഷമി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഇംഗ്ലണ്ടിനായി ജോനി ബെയര്‍സ്റ്റോ സെഞ്ചുറി നേടിപ്പോള്‍ ജേസണ്‍ റോയി, ബെന്‍ സ്റ്റോക്സ് എന്നിവര്‍ അര്‍ധ ശതകങ്ങളും സ്വന്തമാക്കി.