14 പേരുമായാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാര്‍ഡിഫില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് ബാറ്റിംഗ് ദുഷ്കരമാകുമെന്നാണ് സൂചന.
കാര്‍ഡിഫ്: ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴമൂലം ഔട്ട് ഫീല്‍ഡ് നനഞ്ഞുകിടക്കുന്നതിനാല്‍ മത്സരം നിശ്ചയിച്ച സമയത്ത് തുടങ്ങാനായിട്ടില്ല. പരിക്കില്‍ നിന്ന് മോചിതനായ വിജയ് ശങ്കര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ കേദാര്‍ ജാദവ് ഇന്നും കളിക്കുന്നില്ല.
14 പേരുമായാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാര്‍ഡിഫില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് ബാറ്റിംഗ് ദുഷ്കരമാകുമെന്നാണ് സൂചന. ന്യൂസിലന്‍ഡിനെതിരായ മത്സരം പോലെ തുടക്കത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുന്ന പിച്ചില്‍ പിടിച്ചു നില്‍ക്കുക എന്നതാണ് ഇന്ത്യന്‍ മുന്‍നിര നേരിടുന്ന വെല്ലുവിളി.
ആദ്യ സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ തോല്‍വി വഴങ്ങിയ ഇന്ത്യക്ക് ബംഗ്ലാദേശിനെതിരെ ജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. പാക്കിസ്ഥാനെതിരായ ബംഗ്ലാദേശിന്റെ ആദ്യ മത്സരം മഴ മൂലം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു.