കങ്കാരുക്കളെ എറിഞ്ഞിട്ട് കരീബിയന്‍സ്; ആകെ പാളി ഫിഞ്ചിന്‍റെ കണക്കുകള്‍

By Web Team  |  First Published Jun 6, 2019, 4:09 PM IST

പാക്കിസ്ഥാനെതിരെ നടത്തിയ മിന്നല്‍ പ്രകടനം തന്നെയാണ് വിന്‍ഡ‍ീസ് പേസര്‍മാര്‍ ഓസീസിനെതിരെയും കാഴ്ചവെയ്ക്കുന്നത്. ഷെല്‍ഡോണ്‍ കോട്രെല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആന്ദ്രേ റസലും ഒഷേന്‍ തോമസും ഓരോ വിക്കറ്റുകള്‍ വീതം പേരിലെഴുതി


നോട്ടിംഗ്ഹാം: പാക്കിസ്ഥാനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങിയ വിന്‍ഡസിന് മുന്നില്‍ തകര്‍ച്ചയെ നേരിട്ട ഓസ്ട്രേലിയ. ആദ്യ 13 ഓവറുകള്‍ പൂര്‍ണമാകുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ. ഡേവി‍ഡ് വാര്‍ണര്‍ (3), ആരോണ്‍ ഫിഞ്ച് (6), ഉസ്മാന്‍ ഖവാജ (13), ഗ്ലെന്‍ മാക്സ്‍വെല്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ ഇതിനകം നഷ്ടപ്പെട്ടു കഴിഞ്ഞു.

സ്റ്റീവന്‍ സ്മിത്തിനൊപ്പം മാര്‍ക്കസ് സ്റ്റോണിസാണ് ഇപ്പോള്‍ ക്രീസില്‍. പാക്കിസ്ഥാനെതിരെ നടത്തിയ മിന്നല്‍ പ്രകടനം തന്നെയാണ് വിന്‍ഡ‍ീസ് പേസര്‍മാര്‍ ഓസീസിനെതിരെയും കാഴ്ചവെയ്ക്കുന്നത്. ഷെല്‍ഡോണ്‍ കോട്രെല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആന്ദ്രേ റസലും ഒഷേന്‍ തോമസും ഓരോ വിക്കറ്റുകള്‍ വീതം പേരിലെഴുതി.

Latest Videos

undefined

മുന്‍ ലോക ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഓസ്ട്രേലിയയെ ബാറ്റിംഗിന് വിടുകയായിരുന്നു. ബാറ്റിംഗ് വിക്കറ്റ് എന്ന് പേരുകേട്ട നോട്ടിംഗ്ഹാമില്‍ പക്ഷേ ബൗളര്‍മാരുടെ താണ്ഡവമാണ് നടക്കുന്നത്. ലോക ക്രിക്കറ്റിന്‍റെ പരിമിത ഓവര്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പിറന്ന നോട്ടിംഗ്ഹാമിനെ ട്രെന്‍ഡ്ബ്രിഡ്ജിലാണ് പോരാട്ടമെങ്കിലും ബൗളര്‍മാര്‍ക്കും നിരാശപ്പെടേണ്ട സാഹചര്യമില്ലെന്നുള്ള പിച്ച് റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമാവുകയാണ്.

ടോസിന് ശേഷം തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നേടാമെന്ന പ്രതികരണമാണ് ഹോള്‍ഡര്‍ നടത്തിയത്. വെസ്റ്റ് ഇന്‍ഡീസ് നായകന്‍റെ തീരുമാനം ശരിയായപ്പോള്‍ ആദ്യം ബാറ്റിംഗ് ആണ് ആഗ്രഹിച്ചതെന്നുള്ള ഫിഞ്ചിന്‍റെ കണക്കുക്കൂട്ടലുകള്‍ തിരിച്ചടിക്കുകയാണ്.

click me!