നോട്ടിംഗ്ഹാമില്‍ എന്തും സംഭവിക്കാം! ഓസ്ട്രേലിയയെ ബാറ്റിംഗിന് വിട്ട് വിന്‍ഡീസ്

By Web Team  |  First Published Jun 6, 2019, 2:46 PM IST

 ലോക ക്രിക്കറ്റിന്‍റെ പരിമിത ഓവര്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പിറന്ന നോട്ടിംഗ്ഹാമിനെ ട്രെന്‍ഡ്ബ്രിഡ്ജിലാണ് പോരാട്ടമെങ്കിലും ബൗളര്‍മാര്‍ക്കും നിരാശപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പിച്ച് റിപ്പോര്‍ട്ടുകള്‍. ടോസിന് ശേഷം തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നേടാമെന്ന പ്രതികരണമാണ് ഹോള്‍ഡര്‍ നടത്തിയത്


നോട്ടിംഗ്ഹാം: മുന്‍ ലോക ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഓസ്ട്രേലിയയെ ബാറ്റിംഗിന് വിട്ടു. ബാറ്റിംഗ് വിക്കറ്റ് എന്ന് പേരുകേട്ട നോട്ടിംഗ്ഹാമില്‍ ഏത് സ്കോറും പിന്തുടരാമെന്ന വിശ്വാസമാണ് വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡുറുടെ തീരുമാനത്തിന് പിന്നില്‍.

എന്നാല്‍, ഇതേ ആത്മവിശ്വാസത്തോടെ കഴിഞ്ഞ ദിവസം പാക്കിസ്ഥാനെ ബാറ്റിംഗിന് വിട്ട ഇംഗ്ലണ്ടിന്‍റെ അവസ്ഥ കരീബിയന്‍ പടയ്ക്കും വരുമോയെന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ നോക്കുന്നത്. ലോക ക്രിക്കറ്റിന്‍റെ പരിമിത ഓവര്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പിറന്ന നോട്ടിംഗ്ഹാമിനെ ട്രെന്‍ഡ്ബ്രിഡ്ജിലാണ് പോരാട്ടമെങ്കിലും ബൗളര്‍മാര്‍ക്കും നിരാശപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പിച്ച് റിപ്പോര്‍ട്ടുകള്‍.

Latest Videos

undefined

ടോസിന് ശേഷം തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നേടാമെന്ന പ്രതികരണമാണ് ഹോള്‍ഡര്‍ നടത്തിയത്. ചരിത്രം മറക്കാമെന്നും ഈ പിച്ചില്‍ ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചതെന്നും ആരോണ്‍ ഫിഞ്ച് പറഞ്ഞു. ലോകകപ്പിലെ ആദ്യ മത്സരം ജയിച്ചാണ് രണ്ട് ടീമുകളും എത്തുന്നത്.

വെസ്റ്റ് ഇന്‍ഡീസ് പാക്കിസ്ഥാനെതിരെ മികച്ച വിജയം സ്വന്തമാക്കിയപ്പോള്‍ അഫ്ഗാനെയാണ് കങ്കാരുപ്പട കളി പഠിപ്പിച്ചത്. വിജയിച്ച് സംഘത്തില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് വിന്‍ഡീസ് നിരയില്‍ വന്നിരിക്കുന്നത്. ഡാരന്‍ ബ്രാവോയ്ക്ക് പകരം എവിന്‍ ലൂയിസ് ടീമിലെത്തി. അതേസമയം, അഫ്ഗാനെതിരെ ഇറങ്ങിയ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഓസീസ് എത്തുന്നത്. 

ഓസ്ട്രേലിയ ടീം : Aaron Finch(c), David Warner, Usman Khawaja, Steven Smith, Glenn Maxwell, Marcus Stoinis, Alex Carey(w), Nathan Coulter-Nile, Pat Cummins, Mitchell Starc, Adam Zampa

വെസ്റ്റ് ഇന്‍ഡീസ് ടീം: Chris Gayle, Evin Lewis, Shai Hope(w), Nicholas Pooran, Shimron Hetmyer, Andre Russell, Jason Holder(c), Carlos Brathwaite, Ashley Nurse, Sheldon Cottrell, Oshane Thomas

click me!