ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും സൂക്ഷ്മതയോടെ കളിച്ചപ്പോള്‍ ആദ്യ വിക്കറ്റില്‍ 123 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ കങ്കാരുക്കള്‍ക്ക് സാധിച്ചു
ലണ്ടന്‍: ശ്രീലങ്കയില്‍ നിന്ന് ലഭിച്ച അപ്രതീക്ഷിത അടിയുടെ ആഘാതത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ വന്‍ സ്കോര്‍ ലക്ഷ്യമിട്ട് ഓസ്ട്രേലിയ. ലോകകപ്പില്‍ സെഞ്ചുറി നേട്ടം ആവര്‍ത്തിച്ച നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെ കരുത്താണ് വന്‍ സ്കോര്‍ പ്രതീക്ഷയുമായിറങ്ങിയ കങ്കാരുക്കള്‍ക്ക് അടിത്തറയായത്. 36 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എന്ന നിലയിലാണ്.
ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 100 റണ്‍സെടുത്ത് പുറത്തായി. സ്റ്റീവന്‍ സ്മിത്തിനൊപ്പം ഗ്ലെന്‍ മാക്സ്‍വെല്ലാണ് ഇപ്പോള്‍ ക്രീസില്‍. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും സൂക്ഷ്മതയോടെ കളിച്ചപ്പോള്‍ ആദ്യ വിക്കറ്റില്‍ 123 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ കങ്കാരുക്കള്‍ക്ക് സാധിച്ചു.
undefined
61 പന്തില്‍ 53 റണ്‍സെടുത്ത വാര്‍ണറെ മോയിന്‍ അലി വീഴ്ത്തിപ്പോള്‍ എത്തിയ ഉസ്മാന്‍ ഖവാജയും പിടിച്ച് നിന്നതോടെ ഇംഗ്ലീഷ് ബൗളര്‍മാര്‍ വിയര്‍ത്തു. 29 പന്തില്‍ 23 റണ്‍സെടുത്ത ഖവാജയെ സ്റ്റോക്സാണ് പുറത്താക്കിയത്. എന്നാല്‍, സെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ ആര്‍ച്ചറിന് മുന്നില്‍ ഫിഞ്ച് കീഴടങ്ങിയതാണ് ഓസീസിന് തിരിച്ചടിയായത്. സ്മിത്തിന്‍റെയും മാക്സ്‍വെല്ലിന്‍റെയും പ്രകടനം അനുസരിച്ചായിരിക്കും ഇനി ഓസീസിന്‍റെ കുതിപ്പ്.
ലോകകപ്പിലെ വമ്പന്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇംഗ്ലണ്ട് നിലനിര്‍ത്തി. അതേസമയം രണ്ട് മാറ്റങ്ങളുമായാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്. സ്‌പിന്നര്‍ ആദം സാംപയ്‌ക്ക് പകരം നഥാന്‍ ലിയോണും കോള്‍ട്ടര്‍ നൈലിന് പകരം ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫും ടീമിലെത്തി.