ബംഗ്ലാദേശിന്‍റെ 262 റണ്‍സ് പിന്തുടരുന്ന അഫ്‌ഗാന് മികച്ച തുടക്കം.
സതാംപ്‌ടണ്‍: ലോകകപ്പില്‍ ബംഗ്ലാദേശിന്‍റെ 262 റണ്‍സ് പിന്തുടരുന്ന അഫ്‌ഗാന് മികച്ച തുടക്കം. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റിന് 58 റണ്‍സെടുത്തിട്ടുണ്ട് അഫ്‌ഗാന്‍. 24 റണ്‍സെടുത്ത റഹ്‌മത്ത് ഷായെ ഷാക്കിബ് അല്‍ ഹസന്‍ പുറത്താക്കി. ഗുല്‍ബാദിന്‍ നൈബും(24) ഹഷ്‌മത്തുള്ള ഷാഹിദിയും(1) ആണ് ക്രീസില്‍.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുഷ്‌ഫീഖുറിന്‍റെയും ഷാക്കിബിന്‍റെയും അര്‍ദ്ധ സെഞ്ചുറിയില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 262 റണ്‍സെടുത്തു. ഷാക്കിബ് 51 റണ്‍സെടുത്തും മുഷ്‌ഫീഖുര്‍ 83 റണ്‍സുമായും പുറത്തായി. തമീം ഇക്‌ബാല്‍(26), മൊസദാക്ക് ഹൊസൈന്‍(35), മഹമുദുള്ള(27), ലിറ്റണ്‍ ദാസ്(16), സൗമ്യ സര്‍ക്കാര്‍(3), മുഹമ്മദ് സൈഫുദ്ധീന്‍(2) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍.
മുഷ്‌ഫീഖുറും മഹമുദുള്ളയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ 200 കടത്തിയത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന മുഷ്‌ഫീഖുറിനെ 49-ാം ഓവറിലെ മൂന്നാം പന്തില്‍ ദൗലത്ത് പുറത്താക്കിയത് നിര്‍ണായകമായി. അഫ്‌ഗാനായി മുജീബ് ഉര്‍ റഹ്‌മാന്‍ മൂന്നും ഗുല്‍ബാദിന്‍ നൈബ് രണ്ടും ദൗലത്ത് സദ്രാനും മുഹമ്മദ് നബിയും ഓരോ വിക്കറ്റും വീഴ്‌ത്തി. മത്സരത്തോടെ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഷാക്കിബ്(476 റണ്‍സ്) വീണ്ടും മുന്നിലെത്തി.