ധോണിയ്ക്ക് ബിസിസിഐയിൽ നിന്ന് ലഭിക്കുന്ന പെൻഷൻ ചെറുതല്ല; തുക കേട്ടാൽ ഞെട്ടും!

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിലൊരാളായ മ​ഹേന്ദ്ര സിം​ഗ് ധോണി ഇപ്പോഴും ഐപിഎല്ലിൽ സജീവ സാന്നിധ്യമാണ്.

You will be shocked to hear how much pension amount Dhoni gets from BCCI

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐ പെൻഷൻ നൽകുന്നുണ്ട്. താരങ്ങളുടെ കരിയറിന്റെ അടിസ്ഥാനത്തിലാണ് ബിസിസിഐ പെൻഷൻ നൽകുന്നത്. ഒരു കളിക്കാരൻ പങ്കെടുത്ത ടെസ്റ്റ്, ഏകദിന മത്സരങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിലൊരാളായ മ​ഹേന്ദ്ര സിം​ഗ് ധോണിയ്ക്ക് ബിസിസിഐയിൽ നിന്ന് പെൻഷൻ ലഭിക്കുന്നുണ്ട്. 

എം.എസ് ധോണിക്ക് ബിസിസിഐയിൽ നിന്ന് പ്രതിമാസം 70,000 രൂപ പെൻഷൻ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഐ.പി.എല്ലിൽ കളിക്കുന്നത് തുടർന്നാലും നീണ്ട കാലത്തെ അന്താരാഷ്ട്ര കരിയർ ധോണിയെ ബിസിസിഐയുടെ പെൻഷന് യോഗ്യനാക്കുന്നു. ധോണിയുടെ ആസ്തിയും വളരെ വലുതാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ധോണിയുടെ ആസ്തി ഏകദേശം 1,040 കോടിയായാണ് കണക്കാക്കപ്പെടുന്നത്. 

Latest Videos

ഡ്രീം 11, റീബോക്ക്, കാർസ് 24, പെപ്സി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായി ധോണി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. സ്പോൺസർഷിപ്പ് ഡീലുകളിലൂടെ ധോണി കോടികളാണ് സമ്പാദിക്കുന്നത്. ധോണിക്ക് ഐപിഎൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിംഗ്സിൽ (സിഎസ്‌കെ) നിക്ഷേപമുണ്ട്. ഒരു ചലച്ചിത്ര നിർമ്മാണ കമ്പനിയും അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. കൂടാതെ സ്വന്തം നാടായ റാഞ്ചിയിൽ ധോണിയ്ക്ക് കൃഷിയുമുണ്ട്. 

READ MORE:  ദക്ഷിണേന്ത്യയിലെ ഒരു സെലിബ്രിറ്റിയുമായി കാവ്യ മാരൻ ഡേറ്റിംഗിൽ? ചൂടുപിടിച്ച് സോഷ്യൽ മീഡിയ

vuukle one pixel image
click me!