ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ഫൈനല്‍ സാധ്യതകള്‍, പോയന്‍റ് ടേബിള്‍

By Gopala krishnan  |  First Published Sep 13, 2022, 6:48 PM IST

ഇംഗ്ലണ്ടിനെതിരായ പരമ്പര തോറ്റെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ ദക്ഷിണാഫ്രിക്ക തന്നെയാണ് രണ്ടാമത്. പത്ത് മത്സരങ്ങളില്‍ ആറ് ജയവും നാലു തോല്‍വിയുമുണ്ടെങ്കിലും 72 പോയന്‍റും 60 വിജയശതമാവുമായാണ് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്ത് തുടരുന്നത്. പത്ത് മത്സരങ്ങളില്‍ ആറ് ജയങ്ങളും ഒരു തോല്‍വിയും മൂന്ന് സമനിലയുമുള്ള ഓസ്ട്രേലിയ 84 പോയന്‍റും 70 വിജയശതമാനവുമായി ഒന്നാം സ്ഥാനത്തുണ്ട്.


ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് തോറ്റത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ കൂട്ടുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ജയിച്ച് നല്ല തുടക്കമിട്ട ദക്ഷിണാഫ്രിക്കക്ക് പക്ഷെ അടുത്ത രണ്ട് ടെസ്റ്റിലും അടിതെറ്റി.

ഇംഗ്ലണ്ടിനെതിരായ പരമ്പര തോറ്റെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ ദക്ഷിണാഫ്രിക്ക തന്നെയാണ് ഇപ്പോഴും രണ്ടാമത്. പത്ത് മത്സരങ്ങളില്‍ ആറ് ജയവും നാലു തോല്‍വിയുമുണ്ടെങ്കിലും 72 പോയന്‍റും 60 വിജയശതമാവുമായാണ് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്ത് തുടരുന്നത്. 10 മത്സരങ്ങളില്‍ ആറ് ജയങ്ങളും ഒരു തോല്‍വിയും മൂന്ന് സമനിലയുമുള്ള ഓസ്ട്രേലിയ 84 പോയന്‍റും 70 വിജയശതമാനവുമായി ഒന്നാം സ്ഥാനത്തുണ്ട്.

Latest Videos

വിമര്‍ശനം കാര്യമറിയാതെ; റിസ്‌വാന്‍റെ 'വണ്‍ ഡേ' ഇന്നിംഗ്സിനെ ന്യായീകരിച്ച് പാക് പരിശീലകന്‍ സഖ്‌ലിയന്‍ മുഷ്താഖ്

പത്ത് ടെസ്റ്റില്‍ അഞ്ച് ജയവും നാലു തോല്‍വിയും ഒരു സമനിലയും അടക്കം 64 പോയന്‍റും 53.33 വിജയശതമാനവുമുള്ള ശ്രീലങ്കയാണ് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 12 ടെസ്റ്റില്‍ ആറ് ജയവും നാല് തോല്‍വിയും രണ്ട് സമനിലയുമടക്കം 75 പോയന്‍റുണ്ടെങ്കിലും 52.08 വിജയശതമാനം മാത്രമുള്ള ഇന്ത്യ പോയന്‍റ് പട്ടിയകില്‍ ശ്രീലങ്കക്ക് തൊട്ടുപിന്നില്‍ നാലാം സ്ഥാനത്താണ്. 56 പോയന്‍റും 51.85 വിജയശതമാവുമായി പാക്കിസ്ഥാന്‍ ഇന്ത്യക്ക് തൊട്ടുപിന്നില്‍ അഞ്ചാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര ജയിച്ചെങ്കിലും ഇംഗ്ലണ്ട് ഇപ്പോഴും ഏഴാം സ്ഥാനത്താണ്.

ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍

നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ കളിക്കാന്‍ ഇപ്പോഴും സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്. അടുത്ത ആറ് ടെസ്റ്റിലും ജയിച്ചാല്‍ ഇന്ത്യയുടെ വിജയശതമാനം 68.06 ആയി ഉയരും. ഇത് ഓസ്ട്രേലിയയെക്കാള്‍ കൂടുതലാണ്. ടി20 ലോകകപ്പിനുശേഷം അടുത്ത വര്‍ഷം ഓസ്ട്രേലിയക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന നാലു ടെസ്റ്റുകളടങ്ങി പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യക്ക് വീണ്ടുമൊരു ഫൈനല്‍ സ്വപ്നം കാണാം. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്ക് ഇനി കളിക്കാനുള്ളത് ന്യൂസിലന്‍ഡില്‍ രണ്ട് ടെസ്റ്റുകളാണ്. ഇത് ജയിക്കുക എളുപ്പമല്ലെന്നതും ഇന്ത്യക്ക് അനുകൂല ഘടകമാണ്.

ട്വിറ്ററിലും 'കിംഗ്' ആയി കോലി, അപൂര്‍വനേട്ടം സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റര്‍

രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്ക് ഇനി വെസ്റ്റ് ഇന്‍ഡീസിനെതിരെ നാട്ടില്‍ രണ്ട് ടെസ്റ്റും ഓസ്ട്രേലിയക്കെതിരെ ഓസ്ട്രേലിയയില്‍ മൂന്ന് ടെസ്റ്റുമാണ് കളിക്കാനുള്ളത്. അവസാനത്തെ അഞ്ചില്‍ നാലു ടെസ്റ്റ് ജയിച്ചാലും ദക്ഷിണാഫ്രിക്കയുടെ വിജയശതമാനം  66.67 ലെ എത്തുകയുള്ളു എന്നതും ഇന്ത്യക്ക് അനുകൂലഘടകമാണ്. ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് ഇന്ത്യക്കെതിരെ ഇന്ത്യയില്‍ നാലു ടെസ്റ്റുകളടക്കം ഒമ്പത് ടെസ്റ്റുകള്‍ ബാക്കിയുണ്ട്. ഇതില്‍ അഞ്ചെണ്ണം നാട്ടിലാണെന്നത് അവര്‍ക്ക് അനുകൂല ഘടകമാണ്. നാട്ടില്‍ നടക്കുന്ന എല്ലാ ടെസ്റ്റിലും ജയിക്കുകയും ഇന്ത്യയോട് എല്ലാ ടെസ്റ്റിലും തോല്‍ക്കുകയും ചെയ്താല്‍ ഓസീസിന്‍റെ വിജയശതമാനം 63.16 ആയി കുറയുമെന്നതും ഇന്ത്യക്ക് ഗുണകരമാണ്.

click me!