2023ലെ ആദ്യ വനിതാ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ ചാമ്പ്യൻമാരാക്കിയത് ഹര്‍മന്‍പ്രീത് ആയിരുന്നു.
മെൽബണ്‍: ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗ് താരലേലത്തില്‍ ഇന്ത്യൻ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന് ആവശ്യക്കാരില്ല. കഴിഞ്ഞ അഞ്ച് ബിഗ് ബാഷ് ലീഗുകളിലും കളിച്ച 35കാരിയായ ഹര്‍മനെ ഇത്തവണ ടീമുകളാരും ലേലത്തിലെടുത്തില്ല. മൂന്ന് സീസണുകളില്‍ മെല്‍ബണ്‍ സ്ട്രൈക്കേഴ്സിനായും രണ്ട് സീസണുകളില്‍ മെല്‍ബണ്‍ റെനഗെഡ്സിനായും കളിച്ചിട്ടുള്ള താരമാണ് ഹര്‍മന്‍പ്രീത്.
2023ലെ ആദ്യ വനിതാ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ ചാമ്പ്യൻമാരാക്കിയത് ഹര്‍മന്‍പ്രീത് ആയിരുന്നു. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യൻസിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. നംവബറില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നതും ഹര്‍മന്‍പ്രീത് ആണ്. ബിഗ് ബാഷ് ലീഗില്‍ 62 മത്സരങ്ങളില്‍ 117.16 സ്ട്രൈക്ക് റേറ്റില്‍ 1440 റണ്‍സടിച്ചിട്ടുള്ള ഹര്‍മനില്‍ ലേലത്തില്‍ പക്ഷെ ടീമുകളാരും താല്‍പര്യം കാട്ടിയില്ല. അതേസമയം ലേലത്തില്‍ പങ്കെടുത്ത മലയാളി താരം ആശാ ശോഭനയെയും ഒരു ടീമും സ്വന്തമാക്കിയില്ല.
undefined
കഴിഞ്ഞ വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനായി മിന്നിത്തിളങ്ങിയ യുവതാരം ശ്രേയങ്ക പാട്ടീലിനെയും ലേലത്തില്‍ ടീമുകളാരും എടുക്കാതിരുന്നത് ശ്രദ്ധേയമായി.വനിതാ ഐപിഎല്ലില്‍ 15 മത്സരങ്ങളില്‍ 19 വിക്കറ്റെടുത്തിട്ടുള്ള ശ്രേയങ്ക പാട്ടീല്‍ കഴിഞ്‍ സീസണില്‍ വനിതാ കരീബിയൻ ലീഗില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനായി കളിച്ചിരുന്നു. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ കളിക്കുന്നതിനിടെ കൈവിരലിന് പരിക്കേറ്റ ശ്രേയങ്ക പരിക്കില്‍ നിന്ന് മോചിതയാവാത്തതാണ് താരത്തില്‍ ടീമുകളാരും താല്‍പര്യം പ്രകടിപ്പിക്കാത്തതിന് കാരണമെന്നാണ് സൂചന.
ഇന്ത്യൻ താരങ്ങളില്‍ രാധാ യാദവ്, സ്നേങ് റാണ, മേഘ്ന സബ്ബിനേനി, വേദ കൃഷ്ണമൂര്‍ത്തി എന്നിവരെയും ആരും സ്വന്തമാക്കിയില്ല. അതേസമയം, ജെമീമ റോഡ്രിഡസിനെയും ശിഖ പാണ്ഡെയയും ബ്രിസ്ബേന്‍ ഹീറ്റ സ്വന്തമാക്കിയപ്പോള്‍ മെല്‍ബണ്‍ സ്റ്റാര്‍സ് ദീപ്തി ശര്‍മയെയും യാസ്തിര ഭാട്ടിയയെയും സ്വന്തമാക്കി. ഇന്ത്യൻ താരം സ്മൃതി മന്ദാനയെ അഡ്‌ലെയ്ജഡ് സ്ട്രൈക്കേഴ്സ് നിലനിര്‍ത്തി. ദയാലന്‍ ഹേമലതയെ പെര്‍ത്ത് സ്കോര്‍ച്ചേഴ്സും ടീമിലെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക