ടി20 ലോകകപ്പ് തോൽവി, ഹർമൻപ്രീത് പുറത്തേക്ക്, പകരം ക്യാപ്റ്റനെ നിർദേശിച്ച് മിതാലി രാജ്; അത് സ്മൃതി മന്ദാനയല്ല

By Web TeamFirst Published Oct 16, 2024, 3:45 PM IST
Highlights

ടി20 ലോകകപ്പില്‍ സെമിയിലെത്തുന്നതില്‍ പരാജയപ്പെട്ടതോടെ ഹര്‍മന്‍പ്രീത് കൗറിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്.

മുംബൈ: വനിതാ ടി20 ലോകകപ്പില്‍ സെമിയിലെത്തുന്നതില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വനിതാ ടി20 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യ ജിവന്‍മരണപോരാട്ടത്തില്‍ അവസാന മത്സരത്തില്‍ ഓസ്ട്രേലിയയോടും തോറ്റതോടെയാണ് പുറത്തായത്.

ഹര്‍മന്‍പ്രീതിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ബിസിസിഐ കോച്ച് അമോല്‍ മജൂംദാറുമായും സെലക്ഷന്‍ കമ്മിറ്റിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ടി20 ക്രിക്കറ്റിലെങ്കിലും ഹര്‍മൻപ്രീത് കൗറിന് ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹര്‍മന്‍പ്രീതിനെ ടീമില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ജെമീമ റോഡ്രിഗസിനെപ്പോലുള്ള യുവതാരങ്ങളിലൊരാളെ ക്യാപ്റ്റനാക്കുന്നതിനെക്കുറിച്ചാണ് ബിസിസിഐ ആലോചിക്കുന്നത്.

Latest Videos

ഇന്ത്യൻ ടീമിൽ മുമ്പുള്ളതില്‍ നിന്നുള്ള പ്രധാന വ്യത്യാസം അതാണ്, ഗൗതം ഗംഭീറിനെക്കുറിച്ച് സഞ്ജു സാംസണ്‍

നേരത്തെ ഹര്‍മന്‍പ്രീതിന്‍റെ ക്യാപ്റ്റൻസിക്കെിരെ മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ മിതാലി രാജും പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ക്യാപ്റ്റനെ മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് ചെയ്യാന്‍ പറ്റിയ സമയം ഇതാണെന്നും വൈകുംതോറും അടുത്ത ലോകകപ്പ് ഇങ്ങ് അടുത്തെത്തുമെന്നും മിതാലി രാജ് പറഞ്ഞു. ഇപ്പോള്‍ മാറ്റുന്നില്ലെങ്കില്‍ പിന്നീട് മാറ്റുക ബുദ്ധിമുട്ടാകുമെന്നും ദീര്‍ഘകാലമായി വൈസ് ക്യാപ്റ്റനായ സ്മൃതി മന്ദാന നല്ല ചോയ്സാണെങ്കിലും വ്യക്തിപരമായി ജെമീമ റോഡ്രിഗസിനെപ്പോലൊരു യുവതാരത്തെയാണ് താന്‍ പിന്തുണക്കുന്നതെന്നും 24കാരിയായ ജെമീമക്ക് ക്യാപ്റ്റന്‍ സ്ഥാനത്ത് ദീര്‍ഘകാലം തുടരാനാകുമെന്നും മിതാലി രാജ് പറഞ്ഞു.

'ഞാനും സൂര്യയും തമ്മിൽ വർഷങ്ങളായുള്ള ബന്ധം, ഞങ്ങൾ ഒരു കമ്പനിയിലെ ജീവനക്കാർ'; ഇന്ത്യൻ നായകനെക്കുറിച്ച് സഞ്ജു

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ഇന്ത്യയുടെ പ്രകടനത്തില്‍ യാതൊരു പുരോഗതിയുമില്ലെനന്നും കുഞ്ഞൻ ടീമുകളെ തോല്‍പ്പിക്കുമ്പോഴും കരുത്തരായ ഓസ്ട്രേലിയക്കെതിരെ ഒരേതെറ്റുകള്‍ ആവര്‍ത്തിക്കുകയാണെന്നും മിതാലി മറ്റൊരു അഭിമുഖത്തിലും വ്യക്തമാക്കി. ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരം ഇന്ത്യക്ക് ജയിക്കാമായിരുന്നതായിരുന്നുവെന്നും മിതാലി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!