മെഗാ താരലേലത്തിന് മുമ്പ് റിഷഭ് പന്തിനെ കൈവിടുമോ; നിലപാട് വ്യക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

By Web Team  |  First Published Jul 21, 2024, 10:31 AM IST

അടുത്ത സീസണിലും കളിക്കുമെന്ന് കരുതുന്ന എം എസ് ധോണിയുടെ പകരക്കാരനായി റിഷഭ് പന്തിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.


ദില്ലി: ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ക്യാപ്റ്റന്‍ റിഷഭ് പന്ത് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് പോകുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. മെഗാ താരലേലത്തിന് മുമ്പ് റിഷഭ് പന്ത് ഡൽഹി ക്യാപ്പിറ്റൽൽസ് വിടുമെന്ന അഭ്യൂഹങ്ങൾ ടീം വൃത്തങ്ങള്‍ തള്ളി. റിഷഭ്  പന്തുമായി അടുത്ത സീസണിലെ തയ്യാറെടുപ്പുകൾ ചർച്ച ചെയ്തതായും ഫ്രാഞ്ചൈസി വൃത്തങ്ങള്‍ വ്യക്തമാക്കി.

അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ റിഷഭ് പന്തിനന്‍റെ ചിത്രം ഡൽഹി ക്യാപിറ്റൽസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ പന്ത്, ഡല്‍ഹി ക്യാപിറ്റല്‍സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവുമാണ്. പന്തിന് പുറമേ അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരെയും ട്രിസ്റ്റൻ സ്റ്റബ്സ് , ജെയ്ക് ഫ്രേസ‍ർ മക്ഗർക്ക് എന്നീ വിദേശതാരങ്ങളില്‍ ഒരാളെയും ടീം നിലനിർത്താൻ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Give us some 𝗛𝗶𝗻𝘁𝘀 in the comments👇🏻👀 pic.twitter.com/YZjhvAXTTf

— Delhi Capitals (@DelhiCapitals)

Latest Videos

അടുത്ത സീസണിലും കളിക്കുമെന്ന് കരുതുന്ന എം എസ് ധോണിയുടെ പകരക്കാരനായി റിഷഭ് പന്തിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ സീസണില്‍ ധോണിക്ക് പകരം നായകനായി അരങ്ങേറിയ റുതുരാജ് ഗെയ്ക്‌വാദിനെ ടീമിനെ പ്ലേ ഓഫിലെത്തിക്കാനായിരുന്നില്ല. എന്നാല്‍ റുതുരാജ് അടുത്ത സീസണിലും ക്യാപ്റ്റനായി തുടര്‍ന്നാലും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ധോണിക്ക് പകരം വെക്കാവുന്ന ഒരു കളിക്കാനരനെയാണ് ചെന്നൈ ലക്ഷ്യമിടുന്നത്.

സാനിയ മിർസയുമായുള്ള വിവാഹവാര്‍ത്ത; ഒടുവില്‍ പ്രതികരിച്ച് മുഹമ്മദ് ഷമി

ധോണിയുമായും റിഷഭ് പന്തിന് അടുത്ത ബന്ധമാണുള്ളത്. ഇതാണ് പന്ത് ഡല്‍ഹി വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നിലെന്നാണ് സൂചന. ഓരോ ടീമുകളും നിലനിര്‍ത്തുന്ന കളിക്കാരുടെ എണ്ണം, അടുത്ത സീസണിൽ ചെലവഴിക്കാവുന്ന ആകെ തുക എന്നിവ നിശ്ചയിക്കാനായി ഈ മാസം അവസാനം ബിസിസിഐ ഐപിഎല്‍ ഉമകളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!