ഇംഗ്ലണ്ടിനെ വീഴ്ത്താൻ ഹൈദരാബാദില്‍ ഒരുക്കിയിരിക്കുന്നത് സ്പിന്‍ പിച്ചോ; മറുപടി നല്‍കി രാഹുല്‍ ദ്രാവിഡ്

By Web Team  |  First Published Jan 23, 2024, 8:31 PM IST

പിച്ചിലെ ഗുഡ് ലെങ്ത് ഏരിയകള്‍ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വരണ്ടതാണെന്നും ഇത് സ്പിന്നര്‍മാരെ തുണക്കാനാണോ എന്നും ചോദിച്ചപ്പോഴാണ് ദ്രാവിഡ് മറുപടി നല്‍കിയത്.


ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് വേദിയാവുന്ന ഹൈദരാബാദില്‍ ഇംഗ്ലണ്ടിനെ വീഴ്ത്താനായി ഒരുക്കിയിരിക്കുന്നത് സ്പിന്‍ പിച്ചാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കി ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഹൈദരാബാദിലെ പിച്ച് സ്പിന്നര്‍മാരെ അമിതമായി തുണക്കുന്നതാണോ എന്ന് ഇപ്പോള്‍ പറയുക അസാധ്യമാണെന്നും കളി പുരോഗമിക്കുമ്പോള്‍ സ്പിന്നര്‍മാര്‍ക്ക് ചെറിയ സഹായം കിട്ടിയേക്കാമെന്നും ദ്രാവിഡ് മാധ്യമങ്ങളോട് പറഞ്ഞു.

പിച്ചിലെ ഗുഡ് ലെങ്ത് ഏരിയകള്‍ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വരണ്ടതാണെന്നും ഇത് സ്പിന്നര്‍മാരെ തുണക്കാനാണോ എന്നും ചോദിച്ചപ്പോഴാണ് ദ്രാവിഡ് മറുപടി നല്‍കിയത്. ഉറപ്പ് പറയാനാവില്ല.ഒരു തവണയെ പിച്ച് പരിശോധിച്ചുള്ളു. അതില്‍ നിന്ന് മനസിലാക്കാനാവില്ല. ആദ്യ കാഴ്ചയില്‍ നല്ല പിച്ചാണ്. കളി പുരോഗമിക്കുംതോറും സ്പിന്നര്‍മാരെ സഹായിച്ചേക്കാം. എന്നാല്‍ എപ്പോള്‍ മുതല്‍ സ്പിന്നര്‍മാര്‍ക്ക് സഹായം കിട്ടുമെന്ന് ഇപ്പോള്‍ പറയാനാവില്ല. പക്ഷെ ഉറപ്പായും സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണെന്നാണ് ആദ്യ കാഴ്ചയില്‍ തോന്നുന്നതെന്നും ദ്രാവിഡ് പറഞ്ഞു.

Latest Videos

കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവുമായി കെസിഎ, 40000 പേര്‍ക്ക് ഇരിപ്പിടം, സ്റ്റേഡിയത്തിന്‍റെ രൂപരേഖയായി

2012-2013നുശേഷം നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ലെങ്കിലും ഇംഗ്ലണ്ട് പുതുതായി നടപ്പാക്കിയ ബാസ്ബോള്‍ ശൈലി ഇന്ത്യക്ക് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. ബാസ്ബോള്‍ ശൈലിയില്‍ കളിക്കാന്‍ തുടങ്ങിയശേഷം ഇംഗ്ലണ്ട് കളിച്ച 18 ടെസ്റ്റില്‍ 13ലും ജയിച്ചു. എന്നാല്‍ ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ ബാസ്ബോള്‍ എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമില്‍ നിന്ന് വിരാട് കോലി വ്യക്തിപരമായ കാരണങ്ങളാല്‍ പിന്‍മാറിയത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

മദ്യപിച്ച് ബോധം പോയി, വിളിച്ചിട്ടും കണ്ണുതുറക്കാതെ ഗ്ലെന്‍ മാക്സ്‌വെല്‍; ഓസീസ് താരത്തിനെതിര അന്വേഷണം

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം

ഒന്നാം ടെസ്റ്റ്: 2024 ജനുവരി 25-29-ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം.

രണ്ടാം ടെസ്റ്റ്: 2024 ഫെബ്രുവരി 02-06, വിശാഖപട്ടണത്തിലെ ഡോ വൈഎസ് രാജശേഖര റെഡ്ഡി സ്റ്റേഡിയം.

മൂന്നാം ടെസ്റ്റ്: 2024 ഫെബ്രുവരി 15-19, രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം.

നാലാം ടെസ്റ്റ്: 2024 ഫെബ്രുവരി 23-27, റാഞ്ചിയിലെ ഇന്‍റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം.

അഞ്ചാം ടെസ്റ്റ്: 2024 മാർച്ച് 7-11, ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!