പ്രതിഫലമോ ക്യാപ്റ്റൻസിയോ അല്ല, റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റൽസ് വിടാനുള്ള യഥാർത്ഥ കാരണം പുറത്ത്

By Web Team  |  First Published Nov 2, 2024, 3:53 PM IST

കോച്ചിംഗ് സ്റ്റാഫിനെ നിയമിച്ചതില്‍ ടീം മാനേജ്മെന്‍റുമായുള്ള അഭിപ്രായ ഭിന്നതായണ് റിഷഭിനെ ഡല്‍ഹി വിടാനുള്ള കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് റിപ്പോ‍ർട്ട്.


ദില്ലി: ഐപിഎല്ലില്‍ റിഷ്ഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ട് ലേലത്തില്‍ പങ്കെടുക്കാൻ തീരുമാനിച്ചതിന് പിന്നില്‍ പ്രതിഫല തര്‍ക്കമല്ലെന്ന് റിപ്പോര്‍ട്ട്. കോച്ചിംഗ് സ്റ്റാഫിനെ നിയമിച്ചതില്‍ ടീം മാനേജ്മെന്‍റുമായുള്ള അഭിപ്രായ ഭിന്നതായണ് റിഷഭിനെ ഡല്‍ഹി വിടാനുള്ള കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യൻ താരം ഹേമങ് ബദാനിയെയും ടീം ഡയറക്ടറായ വേണുഗോപാല്‍ റാവുവിനെയും നിയമിച്ചിരുന്നു. എന്നാല്‍ ഇരുവരെയും നിയമിക്കുന്നതിന് റിഷഭ് പന്തിന്‍റെ അഭിപ്രായം പോലും ആരാഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണില്‍ പരിശീലകനായിരുന്ന ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗിന് പകരമാണ് ഹേമങ് ബദാനിയെ പരിശീലകനാക്കിയത്.

Latest Videos

രാജസ്ഥാന്‍ റോയല്‍സ് ആരെയൊക്കെ നിലനിർത്തണമെന്ന് തീരുമാനിച്ചതിൽ സഞ്ജു സാംസണ് വലിയ പങ്കുണ്ടെന്ന് രാഹുൽ ദ്രാവിഡ്

ഡല്‍ഹി ക്യാപിറ്റല്‍സില്‍ ടീം ഉടമകളായ ജിഎംആര്‍ ഗ്രൂപ്പിനും ജെ എസ് ഡബ്ല്യു ഗ്രൂപ്പിനും തുല്യ അവകാശമാണുള്ളത്. മുന്‍ ധാരണപ്രകാരം ഓരോ രണ്ട് വര്‍ഷത്തിലും ടീമിന്‍റെ നിയന്ത്രണ ഇരു ഗ്രൂപ്പുകളും വെച്ചുമാറാറുണ്ട്. ഇതനുസരിച്ച് ജിഎംആര്‍ ഗ്രൂപ്പിനാണ് 2025 മുതല്‍ 2026വരെ ടീമിന്‍റെ നിയന്ത്രണം. ജിഎംആര്‍ ഗ്രൂപ്പിന് റിഷഭ് പന്ത് ക്യാപ്റ്റനായി തുടരുന്നതില്‍ താല്‍പര്യമില്ല. അതുകൊണ്ട് തന്നെ അക്സര്‍ പട്ടേലിനെ ക്യാപ്റ്റനാക്കാന്‍ അവര്‍ നേരത്തെ തന്നെ ശ്രമിക്കുകയും ചെയ്തിരുന്നു. റിഷഭ് പന്തിനെക്കാള്‍ ജിഎംആര്‍ ഗ്രൂപ്പിന് താല്‍പര്യം ശ്രേയസ് അയ്യരിലാണ്. ഇതിന് പുറമെ കോച്ചിംഗ് സ്റ്റാഫിനെ നിയമിക്കുമ്പോള്‍ തന്‍റെ അഭിപ്രായം പരിഗണിക്കാതിരുന്നതും റിഷഭ് പന്ത് നിര്‍ണായക തീരുമാനമെടുക്കാന്‍ കാരണമായി.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും ശ്രീലങ്കക്കും വേണ്ടത് 4 ജയം, ഓസീസിന് 5

അടുത്ത താരലേലത്തില്‍ റിഷഭ് പന്തിനെ റിക്കി പോണ്ടിംഗ് പരിശീലകനായ പഞ്ചാബ് കിംഗ്സ് നോട്ടമിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ സൂപ്പര്‍ കിംഗ്സും പന്തിനായി ശക്തമായി രംഗത്തെത്തും. ഇതോടെ റിഷഭ് പന്ത് താരലേലത്തില്‍ റെക്കോര്‍ഡിട്ടാലും അത്ഭുതമില്ല. 2026ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയ റിഷഭ് പന്തിനെ പിന്നീടൊരിക്കലും ഡല്‍ഹി കൈവിട്ടിരുന്നില്ല. കാറപകടത്തില്‍ പരിക്കേറ്റ കാലത്തുപോലും പന്തിനെ ടീമില്‍ നിലനിര്‍ത്താന്‍ ഡല്‍ഹി ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഏഴ് വര്‍ഷം പരിശീലകനായിരുന്ന റിക്കിപോണ്ടിംഗ് ടീം വിട്ടതും സൗരവ് ഗാംഗുലിയെ പുരുഷ ടീമിന്‍റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതും റിഷഭ് പന്ത് ഡല്‍ഹി വിടാനുള്ള കാരണമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!