ഷഹീന്‍ അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്ലാകും ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയുടെ പ്രധാന വെല്ലുവിളി. ഇതില്‍ വിജയിക്കുന്നതവര്‍ ഇന്നത്തെ മത്സരത്തിന്‍റെ വിധി നിര്‍ണിക്കും.
അഹമ്മദാബാദ്: ലോകകപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ പാക് പേസര്‍ ഷഹീന്‍ അഫ്രീദിയെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ എങ്ങനെ നേരിടുന്നു എന്നതാണ് മത്സരത്തില്‍ നിര്‍ണായകമാകുകയെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഷഹീന്‍ അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്ലിനെ അതിജീവിച്ച് വിരാട് കോലിയോ രോഹിത് ശര്‍മയോ ക്രീസില്‍ നിലയുറപ്പിച്ചാല്‍ ഇന്ത്യക്ക് വലിയ സ്കോര്‍ നേടാനാകുമെന്നും രവി ശാസ്ത്രി പറഞ്ഞു.
ഷഹീന്‍ അഫ്രീദിയുടെ ഓപ്പണിംഗ് സ്പെല്ലിനെ അതിജീവിക്കുക എന്നതാകും പാകിസ്ഥാനെതിരായ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയുടെ പ്രധാന വെല്ലുവിളി. ഇതില്‍ വിജയിക്കുന്നതവര്‍ ഇന്നത്തെ മത്സരത്തിന്‍റെ വിധി നിര്‍ണിക്കും. ഷഹീന്‍ അഫ്രീദിയുടെ ആദ്യ സ്പെല്ലിനെ അതിജീവിച്ച് രോഹിത് ശര്‍മയോ വിരാട് കോലിയോ ക്രീസില്‍ നിലയുറപ്പിച്ചാല്‍ ഇന്ത്യക്ക് 300 മുതല്‍ 330 റണ്‍സ് വരെ നേടാനായേക്കും. രോഹിത്തും കോലിയുമാണ് ഇന്ന് ഇന്ത്യയുടെ ബാറ്റിംഗ് നിരയില്‍ നിര്‍ണായകമാകുക. രണ്ടുപേരും മികച്ച പ്രകടനം പുറത്തെടുക്കുകയും ഇവരില്‍ ഒരാള്‍ സെഞ്ചുറി നേടുകയും ചെയ്താല്‍ ഇന്ത്യക്ക് 300 മുതല്‍ 330 റണ്‍സ് വരെ നേടാനാകും.
undefined
അതുപോലെ പാകിസ്ഥാന്‍റെ ഭാഗത്ത് ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ പ്രകടനമാകും നിര്‍ണായകമാകുക. ബാബര്‍ തിളങ്ങുകയും 80-100 റണ്‍സടിക്കുകയും ചെയ്താല്‍ പാകിസ്ഥാന് കാര്യങ്ങള്‍ എളുപ്പമാകും. ഇന്ത്യന്‍ ബൗളര്‍മാരില്‍ ജസ്പ്രീത് ബുമ്ര-മുഹമ്മദ് സിറാജ് സഖ്യത്തിന്‍റെ ഓപ്പണിംഗ് സ്പെല്ലിനെ അതിജീവിക്കുക എന്നതും പാകിസ്ഥാന് നിര്‍ണായകമാണ്. ബുമ്രയാകും ഇന്ത്യയുടെ എക്സ് ഫാക്ടറെങ്കിലും സിറാജിന് അത്ഭുതങ്ങള്‍ കാട്ടാനാവുമെന്ന് ഏഷ്യാ കപ്പ് ഫൈനല്‍ തന്നെ തെളിയിച്ചതാണ്. തുടക്കത്തിലെ മികച്ച സ്വിംഗും സീമും കണ്ടെത്താന്‍ സിറാജിനാവും. രണ്ടപേരും തുടക്കത്തിലെ ഫോമിലായാല്‍ പാകിസ്ഥാന്‍ അതിജീവിക്കാന്‍ പാടുപെടുമെന്നും രവി ശാസ്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക