
ലക്നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസും ലക്നൗ സൂപ്പര്‍ ജയന്‍റ്സും ഇന്ന് നേര്‍ക്കുനേര്‍ പോരിനിറങ്ങുകയാണ്. ലക്നൗവിന്‍റെ ഹോം ഗ്രൗണ്ടായ ഏക്നാ സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തലേന്ന് മുംബൈ ഇന്ത്യൻസ് മുന്‍ നായകന്‍ രോഹിത് ശര്‍മയും മുന്‍ ഇന്ത്യൻ താരവും ലക്നൗ ടീമിന്‍റെ മെന്‍ററുമായ സഹീര്‍ ഖാനും തമ്മിലുള്ള ആറ് സെക്കന്‍ഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ സംഭാഷണമാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.
പരിശീലനത്തിനിടെ രോഹിത്തിന്‍റെ പുറകിലൂടെ വന്ന് റിഷഭ് പന്ത് ആലിംഗനം ചെയ്ത് സ്നേഹപ്രകടനം നടത്തുന്ന വീഡിയോ ആണ് മുംബൈ ഇന്ത്യൻസ് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടത്. എന്നാല്‍ റിഷഭ് പന്തിനെ അഭിവാദ്യം ചെയ്യുന്നതിനെക്കാൾ വീഡിയോയില്‍ രോഹിത് സഹീറിനോട് പറഞ്ഞ് അവസാനിപ്പിക്കുന്ന വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തത്. ചെയ്യാനുള്ളതെല്ലാം താന്‍ ഭംഗിയായി ചെയ്തിട്ടുണ്ടെന്നും ഇനിയൊന്നും തെളിയിക്കാനില്ലെന്നുമാണ് രോഹിത് സഹീറിനോട് പറയുന്നത്. രോഹിത് ക്യാപ്റ്റനായിരുന്നപ്പോള്‍ മുംബൈ ഇന്ത്യൻസിന്‍റെ ടീം ഡയറക്ടര്‍ കൂടിയായിരുന്നു സഹീര്‍ ഖാന്‍. പ
സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് രോഹിത് ഇപ്പോള്‍. ഈ സീസണില്‍ കളിച്ച മൂന്ന് കളികളില്‍ 21 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. മുംബൈക്ക് മികച്ച തുടക്കം നല്‍കാന്‍ രോഹിത്തിന് കഴിയുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് പുറമെ ചില മത്സരങ്ങളില്‍ മുന്‍ നായകനെ ഇംപാക്ട് പ്ലേയറായും മുംബൈ കളിപ്പിച്ചിരുന്നു.
ഐ പി എല്ലില്‍ മുംബൈ ഇന്ത്യൻസ് ഇന്ന് ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെ നേരിടാനിറങ്ങുമ്പോള്‍ രോഹിത്തില്‍ നിന്ന് ആരാധകര്‍ മികച്ചൊരു ഇന്നിംഗ്സാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പവര്‍ പ്ലേ കടക്കാന്‍ രോഹിത്തിനായിരുന്നില്ല. ഈ സാഹചര്യത്തില്‍ ലക്നൗവിനെതിരെയും പരാജയപ്പെട്ടാല്‍ രോഹിത്തിനെതിരെ വിമര്‍ശനങ്ങള്‍ക്ക് ശക്തികൂടുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!