ജസ്പ്രിത് ബുമ്രയില്ലാത്ത ടി20 ലോകകപ്പ്! ഡെത്ത് ഓവര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ അല്‍പം കഷ്ടപ്പെടും

By Web Team  |  First Published Oct 4, 2022, 1:23 PM IST

പകരം വയ്ക്കാവുന്നൊരു ബൗളര്‍ ഇന്ത്യക്ക് ഇല്ല എന്നതാണ് ബുമ്രയുടെ അഭാവം ഉണ്ടാക്കുന്ന ആഘാതം. ഇത് രോഹിത്തിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നു. റണ്ണൊഴുക്ക് നിയന്ത്രിക്കുന്നതിനൊപ്പം മാരകമായ യോര്‍ക്കറുകളിലൂടെ വിക്കറ്റ് പിഴുതുന്നതാണ് ബുംമ്രയെ അപകടകാരിയാക്കുന്നു.


ഇന്‍ഡോര്‍: ഡെത്ത് ഓവറുകളിലെ ദുര്‍ബല ബൗളിംഗാണ് ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യയുടെ ആശങ്ക. ജസ്പ്രീത് ബുമ്ര പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യയുടെ ആശങ്ക ഇരട്ടിയാവും. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ റണ്‍വിട്ടുകൊടുക്കുന്നതിന് കയ്യും കണക്കുമില്ല. രോഹിത് ആരെ പന്തേല്‍പ്പിച്ചിട്ടും റണ്ണൊഴുക്ക് തടയാനാവുന്നില്ല. ഏഷ്യാകപ്പില്‍ ജസ്പ്രീത് ബുംമ്രയുടെ അഭാവം ഇന്ത്യ കൊണ്ടറിഞ്ഞതാണ്. ഇതിന് പിന്നാലെ ആണിപ്പോള്‍ ലോകകപ്പ് ടീമില്‍ നിന്ന് ബുമ്ര പുറത്തായിരിക്കുന്നത്. 

പകരം വയ്ക്കാവുന്നൊരു ബൗളര്‍ ഇന്ത്യക്ക് ഇല്ല എന്നതാണ് ബുമ്രയുടെ അഭാവം ഉണ്ടാക്കുന്ന ആഘാതം. ഇത് രോഹിത്തിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നു. റണ്ണൊഴുക്ക് നിയന്ത്രിക്കുന്നതിനൊപ്പം മാരകമായ യോര്‍ക്കറുകളിലൂടെ വിക്കറ്റ് പിഴുതുന്നതാണ് ബുംമ്രയെ അപകടകാരിയാക്കുന്നു. ഈ വജ്രായുധമാണിപ്പോള്‍ രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും ലോകകപ്പില്‍ നഷ്ടമാവുന്നത്. ബുമ്രയ്ക്ക് പകരക്കാരനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുഹമ്മദ് ഷമി, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ് എന്നിവരില്‍ ഒരാള്‍ ലോകകപ്പ് ടീമിലെത്തിയേക്കും.

Latest Videos

ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടി20: കാലാവസ്ഥ കളിച്ചില്ലെങ്കില്‍ റണ്ണൊഴുകും, പിച്ച് റിപ്പോര്‍ട്ട്

ബുമ്രയ്ക്ക് ആദ്യമായി പരിക്കേല്‍ക്കുന്നത് 2018ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ്. അയര്‍ലന്‍ഡിനെതിരായ ട്വന്റി 20യില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടത് കൈയിലെ പെരുവിരലിന് പൊട്ടലേറ്റു. ഇതോടെ ബുമ്രയ്ക്ക് മൂന്നാഴ്ച ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. 2019ലെ വിന്‍ഡീസ് പര്യടനത്തിനിടെയാണ് രണ്ടാംതവണ ബുമ്രയ്ക്ക് പരിക്കേല്‍ക്കുന്നത്. ഇപ്പോള്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താവുന്നതിന് കാരണമായ പുറംവേദന തുടങ്ങുന്നത് ഈ പരമ്പരയ്ക്കിടെയായിരുന്നു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ബുമ്ര ഇംഗ്ലണ്ടില്‍ ചികിത്സയ്ക്ക് വിധേയനായി.

2021 ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ സിഡ്‌നി ടെസ്റ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ബുമ്രയ്ക്ക് പരിക്കേറ്റു. ഇത്തവണ അടിവയറിനായിരുന്നു പരിക്കേറ്റത്. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റ് ബുമ്രയ്ക്ക് നഷ്ടമാവുകയും ചെയ്തു. ഈ വര്‍ഷം ഓഗസ്റ്റില്‍ ബുമ്രയ്ക്ക് വീണ്ടും പരിക്കേറ്റു. ഇത്തവണയും പുറത്തെ മസിലിനായിരുന്നു പരിക്ക്. ബൗളിംഗ് ആക്ഷനിലെ സങ്കീര്‍ണയതയാണ് അടിക്കടിയുള്ള ബുമ്രയുടെ പരിക്കിന് കാരണം. ഇതോടെ ഏഷ്യാകപ്പ് ബുമ്രയ്ക്ക് നഷ്ടമായി. 

ഇങ്ങനെയുണ്ടോ ഒരു പുറത്താകല്‍? ഹെറ്റ്‌മെയര്‍ വിന്‍ഡീസിന്റെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്, കാരണം വിചിത്രം

ഓസീസിനെതിരായ പരമ്പരയിലൂടെ ടീമില്‍ തിരിച്ചെത്തിയെങ്കിലും കാര്യവട്ടത്ത് വീണ്ടും പുറത്തിന് പരിക്കേറ്റു. ഇതാവട്ടെ ഇന്ത്യക്ക് കനത്ത തിരിച്ചടിയാവുകയും ബുമ്രയ്ക്ക് ലോകകപ്പ് നഷ്ടമാവാന്‍ കാരണമാവുകയും ചെയ്തു.

click me!