മുംബൈ ഇന്ത്യന്‍സില്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായ രോഹിത് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തിയാലോ എന്ന ചോദ്യവുമായി അങ്ങനെ സംഭവിച്ചാല്‍ എന്ന ക്യാപ്ഷനോടെ രോഹിത്തിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ജേഴ്സിയില്‍ അവതരിപ്പിക്കുകയാണ് ബദരീനാഥ്. എന്നാല്‍ ഇതിന് താഴെ നിരവധി ആരാധകരാണ് കമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ചെന്നൈ: ഐപിഎല്‍ ലേലത്തിന് മുമ്പെ ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതിന്‍റെ കൊടുങ്കാറ്റ് മുംബൈ ഇന്ത്യന്‍സില്‍ ഇനിയും അടങ്ങിയിട്ടില്ല. ആരാധകരോഷവും സമൂഹമാധ്യമങ്ങളിലെ ആരാധക പ്രതിഷേധവും തുടരുന്നതിനിടെ വ്യത്യസ്തമായൊരു ചിന്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെയും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെയും മുന്‍ താരമായ എസ് ബദരീനാഥ്.
മുംബൈ ഇന്ത്യന്‍സില്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായ രോഹിത് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തിയാലോ എന്ന ചോദ്യവുമായി അങ്ങനെ സംഭവിച്ചാല്‍ എന്ന ക്യാപ്ഷനോടെ രോഹിത്തിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ജേഴ്സിയില്‍ അവതരിപ്പിക്കുകയാണ് ബദരീനാഥ്. എന്നാല്‍ ഇതിന് താഴെ നിരവധി ആരാധകരാണ് കമന്‍റ് രേഖപ്പെടുത്തിയിരിക്കുന്നത്.
What If 🤔 pic.twitter.com/wmrIauLv4U
— S.Badrinath (@s_badrinath)
മുംബൈ വിടുകയാണെങ്കില്‍ രോഹിത് തന്‍റെ ആദ്യ ക്ലബ്ബായ ഡക്കാന്‍ ചാര്‍ജേഴ്സിന്‍റെ ഇപ്പോഴത്തെ രൂപമായ സണ്‍റൈസേഴ്സ് ഹൈദരാബാദിലാണ് കളിക്കേണ്ടതെന്നും ചിലര്‍ പറയുന്നു. എന്നാല്‍ ചെന്നൈക്ക് ഇനിയും അമ്മാവന്‍മാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലെന്നും അതുകൊണ്ട് രോഹിത്തിനെ വേണ്ടെന്നും പറയുന്നുവരും ഉണ്ട്.
എന്നാല്‍ മുംബൈ വിട്ടാല്‍ രോഹിത് ഇനി മറ്റൊരു ടീമിനുവേണ്ടിയും കളിക്കില്ലെന്നും ചിലര്‍ പറയുന്നു. സ്വപ്നങ്ങളില്‍ പോലും അത് നടക്കാനിടയില്ലെന്നും ഇത്തരം സ്വപ്നങ്ങള്‍ കാണുന്നത് നിര്‍ത്തുന്നത് നല്ലതാണെന്നും ചിലര്‍ ബദരീനാഥിന് മറുപടി നല്‍കുന്നുണ്ട്. ഇന്നലെ വാര്‍ത്താക്കുറിപ്പിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് രോഹിത്തിന് പകരം ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകാനായി നിയമിച്ച കാര്യം ഓദ്യോഗികമായി പുറത്തുവിട്ടത്.
ഹാര്‍ദ്ദിക്കിനെ നായകനായി തെരഞ്ഞെടുത്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു. 2013ല്‍ ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിംഗിന് കീഴില്‍ ആദ്യ ഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മോശം പ്രകടനം തുടര്‍ന്നപ്പോഴാണ് സീസണിടയില്‍വെച്ച് രോഹിത് മുംബൈ നായകനായി ചുമതലയേറ്റത്. ആ വര്‍ഷം കിരീടം നേടിയ മുംബൈ പിന്നീട് രോഹിത്തിന് കീഴില്‍ നാലു തവണ കൂടി ഐപിഎല്ലില്‍ ചാമ്പ്യന്‍മാരായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക