പിടിച്ചുനിന്നത് രോഹന്‍ കുന്നുമ്മല്‍ മാത്രം, സൗത്ത് സോണിന് തോല്‍വി; ദുലീപ് ട്രോഫി വെസ്റ്റ് സോണിന്

By Web Team  |  First Published Sep 25, 2022, 12:24 PM IST

ആറിന് 154 എന്ന നിലയില്‍ അഞ്ചാംദിനം ആരംഭിച്ച വെസ്റ്റ് സോണിന് ഇന്ന് 80 റണ്‍സ് കൂടിയാണ് കൂട്ടിചേര്‍ക്കാനായത്. സായ് കിഷോര്‍ (7), രവി തേജ (53), കൃഷ്ണപ്പ ഗൗതം (17), ബേസില്‍ തമ്പി (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്.


സേലം: ദുലീപ് ട്രോഫി വെസ്റ്റ് സോണിന്. സൗത്ത് സോണിനെ 294 റണ്‍സിന് തോല്‍പ്പിച്ചാണ് അജിന്‍ക്യ രഹാനെ നയിച്ച നോര്‍ത്ത് സോണ്‍ കിരീടം നേടിയത്. സ്‌കോര്‍: വെസ്റ്റ് സോണ്‍ 270 & 585/4 ഡി. സൗത്ത് സോണ്‍ 327 & 234. നാല് വിക്കറ്റ് നേടിയ ഷംസ് മുലാനിയാണ് സൗത്ത് സോണിനെ പരാജയത്തിലേക്ക് തള്ളിവിട്ടത്. 93 റണ്‍സ് നേടിയ രോഹന്‍ കുന്നുമ്മലാണ് സൗത്ത് സോണിന്റെ ടോപ് സ്‌കോറര്‍. വെസ്റ്റ് സോണിന് വേണ്ടി ഇരട്ട സെഞ്ചുറി നേടിയ യഷസ്വി ജയ്‌സ്വാളാണ് പ്ലയര്‍ ഓഫ് ദ മാച്ച്. ജയ്‌ദേവ് ഉനദ്ഖട് പരമ്പരയിലെ താരമായി.

ആറിന് 154 എന്ന നിലയില്‍ അഞ്ചാംദിനം ആരംഭിച്ച വെസ്റ്റ് സോണിന് ഇന്ന് 80 റണ്‍സ് കൂടിയാണ് കൂട്ടിചേര്‍ക്കാനായത്. സായ് കിഷോര്‍ (7), രവി തേജ (53), കൃഷ്ണപ്പ ഗൗതം (17), ബേസില്‍ തമ്പി (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്. മുലാനിക്ക് പുറമെ ഉനദ്ഖട് അതിഥ് ഷേത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ചിന്തന്‍ ഗജ, തനുഷ് കൊട്യന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

Latest Videos

ഹര്‍ഷലും ഭുവിയും ചാഹലും തലവേദന! ആരെ ഒഴിവാക്കും? ഓസീസിനെതിരായ മൂന്നാം ടി20 ഇന്ന്- സാധ്യതാ ഇലവന്‍

നേരത്തെ, രോഹന്‍ ഒഴികെ സൗത്ത് സോണ്‍ ബാറ്റര്‍മാര്‍ക്കാരും പിടിച്ചുനില്‍ക്കാന്‍ പോലും സാധിച്ചില്ല. ഇന്ത്യന്‍ താരങ്ങളായ മായങ്ക് അഗര്‍വാള്‍ (14), ഹനുമ വിഹാരി (1), മനീഷ് പാണ്ഡെ (14) എന്നിവര്‍ നിരാശപ്പെടുത്തിയിടത്താണ് രോഹന്‍ മികച്ച പ്രകടനം പുറത്തെടുത്തത്. 100 പന്തില്‍ 14 ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്. ബാബ ഇന്ദ്രജിത് (4), റിക്കി ബുയി (13) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

രണ്ടാം ഇന്നിംഗ്‌സില്‍  യഷസ്വി ജയ്സ്വാളിന്റെ (265) ഇരട്ട സെഞ്ചുറിയാണ് വെസ്റ്റ് സോണിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സര്‍ഫറാസ് ഖാന്‍ (127) സെഞ്ചുറി നേടിയിരുന്നു. പ്രിയങ്ക് പാഞ്ചല്‍ (40), അജിന്‍ക്യ രഹാനെ (15), ശ്രേയസ് അയ്യര്‍ (71) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹെറ്റ് പട്ടേല്‍ (51) സര്‍ഫറാസിനൊപ്പം പുറത്താവാതെ നിന്നു.

റെയ്‌നയും ഉത്തപ്പയും ഐപിഎല്‍ നിര്‍ത്തി! പിന്നാലെ ധോണിയും? ചിലത് പറയാനുണ്ടെന്ന് സിഎസ്‌കെ നായകന്‍

ഒന്നാം ഇന്നിംഗ്സില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ വെസ്റ്റ് സോണ്‍ 270ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ സായ് കിഷോറാണ് വെസ്റ്റ് സോണിനെ തകര്‍ത്തത്. 98 റണ്‍സ് നേടിയ ഹെറ്റ് പട്ടേലാണ് ടോപ് സ്‌കോറര്‍. രഹാനെ എട്ട് റണ്‍സ് മാത്രമാണ് എടുത്തത്. മറുപടി ബാറ്റിംഗില്‍ സൗത്ത് സൗണ്‍ 57 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. 118 റണ്‍സ് നേടിയ ഇന്ദ്രജിത്താണ് ലീഡിലേക്ക് നയിച്ചത്. രോഹന്‍ 31 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
 

click me!