ഹര്‍മന്‍പ്രീത് കൗര്‍ തിരിച്ചെത്തി, മിന്നുവിന് ഇടമില്ല! വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം

By Web Team  |  First Published Dec 22, 2024, 1:45 PM IST

മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ - വിന്‍ഡീസ് പരമ്പരയിലുള്ളത്.


വഡോദര: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ഹെയ്‌ലി മത്യൂസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം മിന്നു മണിക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല.. ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റ ഹര്‍മന്‍പ്രീത് കൗര്‍ ഏകദിന പരമ്പരയിലേക്ക് തിരിച്ചെത്തി. ഓപ്പണര്‍ പ്രതിക റാവല്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

വെസ്റ്റ് ഇന്‍ഡീസ്: ഹെയ്ലി മാത്യൂസ് (ക്യാപ്റ്റന്‍), ക്വിയാന ജോസഫ്, ഷെമൈന്‍ കാംബെല്ലെ (വിക്കറ്റ് കീപ്പര്‍), ഡിയാന്ദ്ര ഡോട്ടിന്‍, റഷാദ വില്യംസ്, സൈദ ജെയിംസ്, ഷബിക ഗജ്നബി, ആലിയ അല്ലെയ്ന്‍, ഷാമിലിയ കോണല്‍, അഫി ഫ്‌ലെച്ചര്‍, കരിഷ്മ റാംഹാരക്ക്.

Latest Videos

undefined

ഇന്ത്യ: സ്മൃതി മന്ദാന, പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, സൈമ താക്കൂര്‍, ടിറ്റാസ് സാധു, പ്രിയ മിശ്ര, രേണുക താക്കൂര്‍ സിംഗ്.

ആദ്യം കേരളത്തെ ചുരുട്ടികെട്ടി, പിന്നാലെ 8.2 ഓവറില്‍ മത്സരം തീര്‍ത്ത് ഹരിയാന! അണ്ടര്‍ 23യില്‍ തോല്‍വി

മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ - വിന്‍ഡീസ് പരമ്പരയിലുള്ളത്. ടി20 മത്സരങ്ങള്‍ക്ക് നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയമാണ് വേദിയായത്. ഏകദിനങ്ങള്‍ വഡോദരയിലും. 24ന് രണ്ടാം ഏകദിനവും 27 അവസാന ഏകദിനവും കളിക്കും. എല്ലാ ഏകദിന മത്സരങ്ങളും ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. മലയാളി താരം മിന്നു മണി രണ്ട് ടീമിലും ഇടം നേടിയിരുന്നു. ഇതുവരെ കളിക്കാന്‍ അവസരം ലഭിച്ചില്ലെന്ന് മാത്രം. 

 മോശം ഫോമിലുള്ള ഓപ്പണര്‍ ഷെഫാലി വര്‍മയെ ഒരു ടീമിലേക്കും പരിഗണിച്ചിട്ടില്ല. ഷെഫാലി ഓസീസിനെതിരേയും കളിച്ചിരുന്നില്ല. അരുന്ധതി റെഡ്ഡിയും പുറത്തായി. പരിക്കിനെ തുടര്‍ന്ന് ശ്രേയങ്ക പാട്ടീല്‍, യഷ്ടിക ഭാട്ടിയ, പ്രിയ പൂനിയ എന്നിവരെ ടീമീലേക്ക് പരിഗണിച്ചില്ല. നന്ദിനി കശ്യപ്പ്, രാഘ്വി ബിഷ്ട് എന്നിവര്‍ ടി20 ടീമിലെ പുതുമുഖങ്ങളാണ്. പ്രതീക റാവല്‍ ഏകദിനത്തിലേക്കും ആദ്യ വിളിയെത്തി. 

click me!