വിമാനത്താവളത്തിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന സാധാരണ ടൂറിസ്റ്റ് ബസിലാണ് കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും വിമാനത്താവളത്തില്‍ നിന്ന് കളിക്കാരുടെ ഹോട്ടലിലെത്തിച്ചത്
കാഠ്മണ്ഡു: നേപ്പാളില്‍ ടി20 പരമ്പര കളിക്കാനെത്തിയ വെസ്റ്റ് ഇന്‍ഡീസ് എ ടീമിന്‍റെ താരങ്ങള്‍ക്ക് വിമാനത്താവളത്തില്‍ ലഭിച്ച സ്വീകരണം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യൻ ആരാധകര്‍. നേപ്പാളിലെത്തിയ വിന്‍ഡീസ് താരങ്ങള്‍ക്ക് തണുപ്പന്‍ സ്വീകരണം ലഭിച്ചത് മാത്രമല്ല കളിക്കാരുെ കിറ്റ് അടക്കമുള്ള ബാഗുകളെല്ലാം കളിക്കാര്‍ തന്നെ സ്വയം പിക് അപ് ജീപ്പിലേക്ക് ചുമന്നു കയറ്റുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇന്ന് പുറത്തുവന്നത്.
വിമാനത്താവളത്തിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന സാധാരണ ടൂറിസ്റ്റ് ബസിലാണ് കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും വിമാനത്താവളത്തില്‍ നിന്ന് കളിക്കാരുടെ ഹോട്ടലിലെത്തിച്ചത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കളിക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതിരുന്ന നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷനെതിരെ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്തു.
ഇതാദ്യമായാണ് വെസ്റ്റ് ഇന്‍ഡീസ് ടീം നേപ്പാളില്‍ പര്യടനത്തിന് എത്തുന്നത്. വിന്‍ഡീസ് താരം റോസ്റ്റണ്‍ ചേസ് നയിക്കുന്ന എ ടീമില്‍ അലിക് അതാനസെ ആണ് വൈസ് ക്യാപ്റ്റൻ. മറ്റന്നാളാണ് നേപ്പാളും വെസ്റ്റ് ഇന്‍ഡീസ് എ ടീമും തമ്മിലുള്ള ടി20 പരമ്പര തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. കീര്‍ത്തിപൂരിലെ ത്രിഭുവന്‍ യൂണിവേഴ്സിറ്റി ഗ്രൗണ്ടിലാണ് അഞ്ച് മത്സരങ്ങളും നടക്കുക.
The way Nepal welcomed West Indies team. 🤨 pic.twitter.com/8JBKNOu01T
— Nibraz Ramzan (@nibraz88cricket)രോഹിത് പൗഡലാണ് ടി20 പരമ്പരയില്‍ നേപ്പാളിനെ നയിക്കുന്നത്. എസിസി പ്രീമിയര്‍ കപ്പില്‍ മത്സരിച്ച ടീമിലെ പ്രധാന താരങ്ങളെല്ലാം വിന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള നേപ്പാള്‍ ടീമിലും ഇടം നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക