'പന്ത്' കാണുന്നുണ്ടോ! മത്സരം നിര്‍ത്താന്‍ അലറിവിളിച്ച് കോലിയും രോഹിത്തും- വീഡിയോ വൈറല്‍

By Web Team  |  First Published Aug 16, 2021, 11:47 AM IST

ലോര്‍ഡ്‌സിന്‍റെ ആകാശത്ത് മേഘങ്ങള്‍ മൂടി ഇരുട്ട് നിറഞ്ഞപ്പോള്‍ നാടകീയമായാണ് മത്സരം അവസാനിപ്പിച്ചത്


ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ദിനം വെളിച്ചക്കുറവുമൂലം നേരത്തെ അവസാനിപ്പികയായിരുന്നു. നാലാം ദിവസത്തെ ക്വാട്ട തീരാന്‍ എട്ട് ഓവര്‍ ബാക്കിനില്‍ക്കേ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റിന് 181 റൺസ് എന്ന നിലയിലുള്ളപ്പോള്‍ സ്റ്റംപെടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തും വാലറ്റക്കാരന്‍ ഇശാന്ത് ശര്‍മ്മയുമായിരുന്നു ക്രീസില്‍. ലോര്‍ഡ്‌സിന്‍റെ ആകാശത്ത് മേഘങ്ങള്‍ മൂടി ഇരുട്ട് നിറഞ്ഞപ്പോള്‍ നാടകീയമായാണ് മത്സരം അവസാനിപ്പിച്ചത്. പിന്നാലെ കോലിയുടെയും രോഹിത്തിന്‍റേയും ഒരു വീഡിയോ വൈറലാവുകയും ചെയ്‌തു. 

റിഷഭ് പന്തും ഇശാന്ത് ശര്‍മ്മയും ക്രീസില്‍ നില്‍ക്കേ വെളിച്ചക്കുറവ് വിനയാകുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഉറപ്പായിരുന്നു. വെളിച്ചക്കുറവിന്‍റെ കാര്യം അംപയര്‍മാരെ ധരിപ്പിക്കാന്‍ റിഷഭ് പന്തിനോടും ഇശാന്ത് ശര്‍മ്മയോടും ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ നിന്ന് വിരാട് കോലി ആംഗ്യം കാണിച്ചു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റിംഗ് തുടരുകയായിരുന്നു. കോലിക്കൊപ്പം ചേര്‍ന്ന രോഹിത് ശര്‍മ്മയും വെളിച്ചക്കുറവ് പ്രശ്‌നം ബാറ്റ്സ്‌മാന്‍മാരെ ധരിപ്പിച്ചു. കോലി ക്ഷുഭിതനാവുന്നു, രോഹിത് ശര്‍മ്മയും ഒപ്പം ചേര്‍ന്നിരിക്കുന്നു എന്നായിരുന്നു ഈ സമയം സോണി സ്‌പോര്‍ട്‌സില്‍ കമന്‍റേറ്റര്‍മാരുടെ പ്രതികരണം. 

Latest Videos

വൈകാതെ ഇന്ത്യന്‍ താരങ്ങള്‍ പരാതിപ്പെട്ടെങ്കിലും മത്സരം തുടരാനായിരുന്നു അംപയര്‍മാരുടെ തീരുമാനം. ഒടുവില്‍ ഇന്ത്യ വീണ്ടും പരാതിയുന്നയിച്ചതോടെ കാര്യം ബോധ്യപ്പെട്ട അംപയര്‍മാര്‍ മത്സരം നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോലിയുടെയും രോഹിത്തിന്‍റേയും പ്രതികരണത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. 

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് ശേഷിക്കേ ഇന്ത്യക്ക് 154 റൺസ് ലീഡാണുള്ളത്. ഇംഗ്ലണ്ടിനോട് 27 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ടീം ഇന്ത്യ 55-3 എന്ന നിലയില്‍ തുടക്കത്തില്‍ പ്രതിരോധത്തിലായെങ്കിലും രഹാനെ-പൂജാര സഖ്യം കരകയറ്റുകയായിരുന്നു. രഹാനെ 61ഉം പൂജാര 45ഉം റൺസെടുത്തു. അവസാന ദിനമായ ഇന്ന് ഇന്ത്യ 181-6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിക്കും. റിഷഭ് പന്ത് 14 ഉം ഇശാന്ത് ശര്‍മ്മ നാലും റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. 

'രഹാനെയെ വിമര്‍ശിക്കുന്നവര്‍ ഓസ്‌ട്രേലിയയിലെ ജയം മറക്കരുത്'; ലോര്‍ഡ്‌സ് ഹീറോയിസത്തിന് കയ്യടിച്ച് സെവാഗ്

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന്‍റെ പന്ത് ചുരണ്ടലോ? വിവാദം കത്തുമ്പോള്‍ പ്രതികരിച്ച് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച്

ലോര്‍ഡ്‌സില്‍ ചരിത്രം തിരുത്തി രഹാനെ- പൂജാര സഖ്യം; 62 വര്‍ഷത്തെ റെക്കോഡ് പഴങ്കഥയായി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 
 

click me!