കടക്ക് പുറത്ത്! എതിര്‍ താരത്തോട് അച്ചടക്കമില്ലാതെ പെരുമാറി; ജയ്‌സ്വാളിനെ ഗ്രൗണ്ടില്‍ പുറത്താക്കി രഹാനെ- വീഡിയോ

By Web Team  |  First Published Sep 25, 2022, 12:47 PM IST

50-ാം ഓവറില്‍ സൗത്ത് സോണ്‍ ബാറ്റ്‌സ്മാന്‍ രവി തേജ ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. ജയ്‌സ്വാള്‍ നിരന്തം സ്ലഡ്ജ്  ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെ തേജ അംപയറോട് പരാതിപ്പെട്ടു. അംപയര്‍ ഇക്കാര്യത്തില്‍ ഇടപെടുകയും ജയ്‌സ്വാളിന് മിണ്ടരുതെന്നുള്ള മുന്നറിയിപ്പും നല്‍കി.


സേലം: സൗത്ത് സോണിനെ 294 റണ്‍സിന് തോല്‍പ്പിച്ചാണ് വെസ്റ്റ് സോണ്‍ ദുലീപ് ട്രോഫി സ്വന്തമാക്കിയത്. എന്നാല്‍ മത്സരത്തിന്റെ അഞ്ചാം ദിവസം ചില നായകീയ സംഭവങ്ങള്‍ അരങ്ങേറി. പ്ലയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട യഷസ്വി ജയ്‌സ്വാളിനെ ഫീല്‍ഡിങ്ങിനിടെ പുറത്താക്കിയതാണ് സംഭവം. വെസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ തന്നെയാണ് ജയ്‌സ്വാളിനോട് പുറത്തുപോവാന്‍ ആവശ്യപ്പെട്ടത്. നിരന്തരം സ്ലഡ്ജിംഗ് നടത്തിയതിനും അച്ചടക്കമില്ലാതെ പെരുമാറിയതിനുമാണ് താരത്തെ പുറത്താക്കിയത്.

50-ാം ഓവറില്‍ സൗത്ത് സോണ്‍ ബാറ്റ്‌സ്മാന്‍ രവി തേജ ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. ജയ്‌സ്വാള്‍ നിരന്തം സ്ലഡ്ജ്  ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെ തേജ അംപയറോട് പരാതിപ്പെട്ടു. അംപയര്‍ ഇക്കാര്യത്തില്‍ ഇടപെടുകയും ജയ്‌സ്വാളിന് മിണ്ടരുതെന്നുള്ള മുന്നറിയിപ്പും നല്‍കി. വീണ്ടും തുടര്‍ന്നപ്പോള്‍ ക്യാപ്റ്റന്‍ രഹാനെ ഇടപ്പെട്ടു. ജയ്‌സ്വാളിനെ ശാന്തനാക്കാന്‍ രഹാനെ ശ്രമിക്കുന്നുണ്ടായിരുന്നു. ക്യാപ്റ്റനെ അനുസരിക്കാതെ വീണ്ടും പലതും പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു ജയസ്വാള്‍. ഇതോടെ നിയന്ത്രണം വിട്ട രഹാനെ ജയ്‌സ്വാളിനോട് പുറത്ത് പോവാന്‍ പറയുകയായിരുന്നു. വീഡിയോ കാണാം.. 

Batter Ravi Teja was having some issues with Yashasvi Jaiswal, so after warning him first and seeing it still happen, Captain Ajinkya Rahane tells his own teammate to leave the field!pic.twitter.com/R1sPozKFjF

— 12th Khiladi (@12th_khiladi)

Latest Videos

പിന്നീട് 65-ാം ഓവറിലാണ് ജയ്‌സ്വാള്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തിയത്. നേരത്തെ, ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ചുറിയുടെ കരുത്തിലാണ് വെസ്റ്റ് സോണ്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 323 പന്തില്‍ 263 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. പിന്നാലെ നാലിന് 585 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു വെസ്റ്റ് സോണ്‍. 529 റണ്‍സ് പിന്തുടര്‍ന്ന സൗത്ത് സോണ്‍ 234ന് പുറത്തായി.

pic.twitter.com/qylJUJGT32

— cricket fan (@cricketfanvideo)

ആറിന് 154 എന്ന നിലയില്‍ അഞ്ചാംദിനം ആരംഭിച്ച വെസ്റ്റ് സോണിന് ഇന്ന് 80 റണ്‍സ് കൂടിയാണ് കൂട്ടിചേര്‍ക്കാനായത്. സായ് കിഷോര്‍ (7), രവി തേജ (53), കൃഷ്ണപ്പ ഗൗതം (17), ബേസില്‍ തമ്പി (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്. മുലാനിക്ക് പുറമെ ഉനദ്ഖട് അതിഥ് ഷേത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ചിന്തന്‍ ഗജ, തനുഷ് കൊട്യന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

pic.twitter.com/nh6D6NL5th

— cricket fan (@cricketfanvideo)

നേരത്തെ, രോഹന്‍ ഒഴികെ സൗത്ത് സോണ്‍ ബാറ്റര്‍മാര്‍ക്കാരും പിടിച്ചുനില്‍ക്കാന്‍ പോലും സാധിച്ചില്ല. ഇന്ത്യന്‍ താരങ്ങളായ മായങ്ക് അഗര്‍വാള്‍ (14), ഹനുമ വിഹാരി (1), മനീഷ് പാണ്ഡെ (14) എന്നിവര്‍ നിരാശപ്പെടുത്തിയിടത്താണ് രോഹന്‍ മികച്ച പ്രകടനം പുറത്തെടുത്തത്. 100 പന്തില്‍ 14 ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്.
 

pic.twitter.com/kEYxOfezlZ

— cricket fan (@cricketfanvideo)
click me!