കിംഗ് എന്താണിങ്ങനെ, ശ്രദ്ധിക്ക്! കോലി റണ്ണൗട്ടായത് കളി അവസാനിക്കാന്‍ മൂന്ന് പന്ത് ബാക്കിയുള്ളപ്പോള്‍, ട്രോള്‍

By Web Team  |  First Published Nov 1, 2024, 7:23 PM IST

കോലി വിക്കറ്റ് വലിച്ചെറിഞ്ഞതോടെ ട്രോളുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍.


മുംബൈ: അനാവശ്യമായ റണ്ണിന് ശ്രമിച്ചാണ് ന്യൂസിലന്‍ഡിനെതിരെ മുംബൈ ടെസ്റ്റില്‍ വിരാട് കോലി (4) പുറത്താവുന്നത്. അതും ഒന്നാം ദിവസത്തെ കളി അവസാനിക്കാന്‍ മൂന്ന് പന്തുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍. കോലി കൂടി മടങ്ങിയതോടെ ഇന്ത്യ നാലിന് 86 എന്ന നിലയിലേക്ക് വീണു. ന്യൂസിലിന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 235നെതിരെ ഒന്നിന് 78 എന്ന നിലയില്‍ നില്‍ക്കെ പൊടുന്നനെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു ഇന്ത്യക്ക്. ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (1) എന്നിവരാണ് ക്രീസില്‍. കിവീസിന് വേണ്ടി അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു. മാറ്റ് ഹെന്റിക്ക് ഒരു വിക്കറ്റുണ്ട്.

കോലി വിക്കറ്റ് വലിച്ചെറിഞ്ഞതോടെ ട്രോളുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍. യഥാര്‍ത്ഥത്തില്‍ ആദ്യം റണ്ണിനായി ഓടിയത് കോലി തന്നെയായിരുന്നു. രചിന്‍ രവീന്ദ്രയുടെ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട താരം പെട്ടന്നൊരു സിംഗിളിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ മാറ്റ് ഹെന്റിയുടെ ഏറ് കോലിക്ക് പുറത്തേക്ക് പോകാനുള്ള വഴിയൊരുക്കി. ഇതോടെയാണ് ആരാധകര്‍ കോലിക്കെതിരെ തിരിഞ്ഞത്. മൂന്ന് പന്തുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അത്തരമൊരു റണ്ണിന് ശ്രമിക്കണമായിരുന്നോവെന്ന് ക്രിക്കറ്റ് ആരാധകര്‍ തന്നെ ചോദിക്കുന്നു. ഇങ്ങനെയാണ് പോക്കെങ്കില്‍ ടെസ്റ്റില്‍ 10,000 റണ്‍സ് തികയ്ക്കാന്‍ കോലിക്ക് സാധിക്കില്ലെന്ന് മറ്റൊരാള്‍. കോലി റണ്ണൗട്ടാകുന്ന വീഡിയോ കാണാം. കൂടെ താരത്തിനെതിരെ വന്ന ചില ട്രോളുകളും...

Virat Kohli is finding new ways to get out.

- It's sad to see. 🥹

There was no need to run for that run King. pic.twitter.com/QaAG1fmLKt

— Inside out (@INSIDDE_OUT)

Run out in Test Cricket is a crime 😭😭 can defend other dismissal but this so poor king virat kohli 😭😭😭 last game pant and this game he himself pic.twitter.com/vxethEHEKI

— Cricspace (@raj_cricspace)


Batsmen get run-out in cricket and Virat Kohli is among the very best runners between the cricket.

But the fact that it happened just two minutes before the end of play, has left the fans fuming. We don’t expect such error in judgement from Virat Kohli. Poor cricket!… pic.twitter.com/hzJiXC7utA

— 𝙎𝙪𝙗𝙝𝙖𝙢𝘾𝙝𝙖𝙪𝙝𝙖𝙣𝙆𝙖𝙗𝙞𝙧𝙥𝙖𝙣𝙩𝙝𝙞📿 (@SubhamChau12199)

Breaking : India vs Newzealand 3rd test highlights : Virat Kohli run out for just 4 Runs. 🙄 pic.twitter.com/8qY1GfEbv1

— अजित सिंह नोखा (@ajits_rathore)

Batsmen get run-out in cricket and Virat Kohli is among the very best runners between the cricket.

But the fact that it happened just two minutes before the end of play, has left the fans fuming. We don’t expect such error in judgement from Virat Kohli. Poor cricket! pic.twitter.com/j4YoHkbIbw

— Madhav Sharma (@HashTagCricket)

Night watchmen are like umbrellas in a storm — they barely help when you really need it. Siraj didn’t last, and Kohli’s run out was salt on the wound!

— Aiza (@Aiza5000)

Only 3 balls were left , then look that Virat Kohli sir run out 😭😭

- Made a Mistake in Fear .

pic.twitter.com/tPN32bjNaI

— JassPreet (@JassPreet96)

Intha dhoola ente anna niku asalu 😭🥲
Ne batting chudham ane open chesa run out ayav pic.twitter.com/OKyKTQuXfX

— Pawan Kalyan Abhimani (@powerstarpkstar)

Virat Kohli run out and surprised everyone in the dugoutpic.twitter.com/IfxUxILpMU

— Anshu Aashi (Air Hostess) (@airHostess_Ashi)

gets run out on 4 runs from 6 balls. Why does Virat have this tendency to run always even when situation does not demand it.
I don't understand does he not have any control over himself or what?
This is a test match we needed to bat deep and score runs at an easy… pic.twitter.com/wK5T5jSu9n

— R J (@rahuljaitley)

Latest Videos

മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 235ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് കിവീസിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ നാല് വിക്കറ്റ് വീഴ്ത്തി. ഒന്നാം ദിനം തന്നെ കുത്തിത്തിരിഞ്ഞ പിച്ചില്‍ കിവീസ് ബാറ്റര്‍മാര്‍ നന്നായി ബുദ്ധിമുട്ടി. ഡാരില്‍ മിച്ചല്‍ (82), വില്‍ യംഗ് (71) എന്നിവരാണ് ന്യൂസിലന്‍ഡിനെ സാമാന്യം ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. 

'നൈറ്റ് വാച്ച്മാന്‍ ഡിഎസ്പി മുഹമ്മദ് സിറാജ്!' വരുന്നു, റിവ്യൂ എടുക്കുന്നു, പാഴാക്കി പോകുന്നു; ട്രോള്‍

സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് ശര്‍മ (18) മടങ്ങി. ഹെന്റിയുടെ പന്തില്‍ സ്ലിപ്പില്‍ ടോം ലാഥത്തിന് ക്യാച്ച്. തുടര്‍ന്ന് ക്രീസിലെത്തിയ ഗില്‍, യശസ്വി ജയ്്‌സ്വാളിനെ (30) കൂട്ടുപിടിച്ച് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. 53 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ അജാസ് പട്ടേല്‍ ബ്രേക്ക് ത്രൂ നല്‍കി. ജയസ്വാളിനെ ബൗള്‍ഡാക്കുകയായിരുന്നു താരം. തുടര്‍ന്ന് നൈറ്റ് വാച്ച്മാനായി മുഹമ്മദ് സിറാജ് സിറാജ് ക്രീസിലേക്ക്. നേരിട്ട ആദ്യ പന്തില്‍ തന്നെ സിറാജ് (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നാലെ കോലിയും. 

പൂനെ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരേയൊരു മാറ്റം മാത്രമാണ് ഇന്ത്യ ഇന്ന് വരുത്തിയത്. ബുമ്രക്ക് പകരം പേസര്‍ സിറാജ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. പൂനെയിലെ വിജയശില്‍പിയായ മിച്ചല്‍ സാന്റ്‌നര്‍ പരിക്കുമൂലം വിട്ടു നിന്നു. ഇഷ് സോധി ടീമിലെത്തി. ടിം സൗത്തിക്ക് പകരം ആദ്യ ടെസ്റ്റിലെ ഹീറോ മാറ്റ് ഹെന്റിയും കിവീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി.

tags
click me!