ഷാന്‍ മസൂദായിരുന്നു മൂന്നാമനായി ക്രീസില്‍ എത്തിയിരുന്നത്. മസൂദിനെ റണ്‍സെടുക്കുന്നതിന് മുമ്പ് തന്നെ പുറക്കാനുള്ള അവസരമുണ്ടായിരുന്നു. അതും നേരിട്ട മൂന്നാം പന്തില്‍ തന്നെ. എന്നാല്‍ വിരാട് കോലി അവസരം നഷ്ടമാക്കി.
മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പതിഞ്ഞ തുടക്കമാണ് പാകിസ്ഥാന് ലഭിച്ചിരുന്നത്. നാല് ഓവറില്‍ അവര്‍ക്ക് ബാബര്‍ അസം (0), മുഹമ്മദ് റിസ്‌വാന്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായിരുന്നത്. സ്‌കോര്‍ബോര്‍ഡില്‍ അപ്പോള്‍ 15 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരേയും അര്‍ഷ്ദീപ് സിംഗാണ് മടക്കിയത്.
ഷാന്‍ മസൂദായിരുന്നു മൂന്നാമനായി ക്രീസില്‍ എത്തിയിരുന്നത്. മസൂദിനെ റണ്‍സെടുക്കുന്നതിന് മുമ്പ് തന്നെ പുറക്കാനുള്ള അവസരമുണ്ടായിരുന്നു. അതും നേരിട്ട മൂന്നാം പന്തില്‍ തന്നെ. എന്നാല്‍ വിരാട് കോലി അവസരം നഷ്ടമാക്കി. രണ്ടാം ഓവറില്‍ അര്‍ഷ്ദീപിന്റെ അഞ്ചാം പന്ത് മിഡ് ഓഫിലേക്ക് തട്ടിയിട്ട് സിംഗിള്‍ ശ്രമിച്ചു. ഓടിയടുത്ത് പന്ത് സ്റ്റംപില്‍ കൊള്ളിക്കുക മാത്രമെ കോലിക്ക് വേണ്ടിയിരുന്നുള്ളു. എന്നാല്‍ കോലിക്ക് ഉന്നം പിഴച്ചു. അതും നോണ്‍സ്‌ട്രൈക്കിലെ സ്റ്റംപി അടുത്തുതന്നെ. വീഡിയോ കാണാം....
A big chance missed by pic.twitter.com/ZcGUMg3qKx
— FarShan (@FarShan777)
undefined
ഷാന്‍ മസൂദ് പിന്നീട് 52 റണ്‍സാണ് നേടിയത്. ഒരറ്റത്ത് വിക്കറ്റ് വീണപ്പോള്‍ പിടിച്ചുനിന്ന് കളിച്ചത് മസൂദായിരുന്നു. 42 പന്തില്‍ അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെയാണ് താരം ഇത്രയും റണ്‍സ് നേടിയത്. ഇഫ്തിഖര്‍ അഹമ്മദിനൊപ്പം (51) 76 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും മസൂദിനായി. ഒരറ്റത്ത് വിക്കറ്റ് വീണപ്പോള്‍ ക്രീസില്‍ ഉറച്ചുനിന്ന താരം മൂന്നാം പന്തില്‍ തന്നെ റണ്ണൗട്ടായിരുന്നെങ്കില്‍ പാകിസ്ഥാന് 20 ഓവറില്‍ 159 റണ്‍സെടുക്കാന്‍ കഴിയുമായിരുന്നില്ല.
എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാന്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മസൂദ്, ഇഫ്തിഖര്‍ എന്നിവരൊഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ബാബര്‍, റിസ്‌വാന്‍ എന്നിവരെ കൂടാതെ ഷദാബ് ഖാന്‍ (5), ഹൈദര്‍ അലി (2), മുഹമ്മദ് നവാസ് (9), ആസിഫ് അലി (2) എന്നിവരും നിരാശപ്പെടുത്തി. ഇന്ത്യക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.