വിരാട് കോലി ബാറ്റിംഗ് പരിശീലകനായപ്പോള്‍! അനുസരണയുള്ള കുട്ടിയായി യശസ്വി ജയ്‌സ്വാള്‍ - വീഡിയോ

By Web Team  |  First Published Jul 6, 2023, 9:44 AM IST

പൂജാരയ്ക്ക് പകരക്കാരനായി രണ്ട് പേരെയാണ് പരിഗണിക്കുന്നത്. ജയ്‌സ്വാളിന് പുറമെ റിതുരാജ് ഗെയ്കവാദാണ് മറ്റൊരു താരം. ഇതില്‍ ആരെ കളിപ്പിക്കുമെന്നാണ് പ്രധാന ചോദ്യം.


ബാര്‍ബഡോസ്: ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും പുറത്തെടുത്ത മികച്ച പ്രകടനമാണ് യശസ്വി ജയ്‌സ്വാളിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തെളിയിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമില്‍ പൂജാരയ്ക്ക് പകരമായിട്ടാണ് ജയ്‌സ്വാളെത്തുന്നത്. ആദ്യ ടെസ്റ്റിനുള്ള പ്ലയിംഗ് ഇലവനിലുണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

അതിനിടെ ഇന്ത്യ പരിശീലനം തുടരുകയാണ്. പരിശീലന സെഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്യപ്റ്റന്‍ വിരാട് കോലി ജയ്‌സ്വാളിന് നിര്‍ദേശം നല്‍കുന്ന ദൃശ്യങ്ങളാണത്. ജയ്‌സ്വാള്‍ അനുസരണയോടെ എല്ലാം കേള്‍ക്കുകയും മറുപടി പറയുകയും ചെയ്യുന്നുണ്ട്. വീഡിയോ കാണാം...

Latest Videos

അതേസമയം, പൂജാരയ്ക്ക് പകരക്കാരനായി രണ്ട് പേരെയാണ് പരിഗണിക്കുന്നത്. ജയ്‌സ്വാളിന് പുറമെ റിതുരാജ് ഗെയ്കവാദാണ് മറ്റൊരു താരം. ഇതില്‍ ആരെ കളിപ്പിക്കുമെന്നാണ് പ്രധാന ചോദ്യം. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. കോലി നാലാമത്. മൂന്നാം സ്ഥാനമാണ് പ്രശ്‌നം. ഇരുവരും ഐപിഎല്‍ ഫോമിന്റെ അടിസ്ഥാനത്തിലാണ് ടെസ്റ്റ് ടീമിലേക്ക് എത്തിയത് എന്ന വിമര്‍ശനം ഇതിനകം ശക്തമാണ്. അതിനാല്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്ന താരം ആരെന്ന് കണ്ടെത്തുകയാവും ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് മുന്നിലുള്ള വെല്ലുവിളി.

ജൂലൈ 12ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പുള്ള പരിശീലന മത്സരങ്ങളില്‍ ഇതിനൊരു തീരുമാനമായേക്കും. നാളിതുവരെ ഓപ്പണിംഗില്‍ കളിച്ച് പരിചയമുള്ള താരങ്ങളെയാണ് മൂന്നാം നമ്പറില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. ഐപിഎല്ലിലടക്കം റുതുരാജും യശസ്വിയും ഓപ്പണര്‍ ബാറ്റര്‍മാരായിരുന്നു. നാലാം നമ്പറില്‍ കോലി എത്തുമ്പോള്‍ അഞ്ചാമനായി അജിങ്ക്യ രഹാനെ തുടരും. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലെത്തി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ രഹാനെ തിളങ്ങിയിരുന്നു.

അഫ്ഗാന് മുന്നില്‍ കളി മറന്ന് ബംഗ്ലാദേശ്, തകര്‍ന്നടിഞ്ഞു; ആദ്യ ഏകദിനം കൈവിട്ടു

click me!