കോണ്‍സ്റ്റാസുമായി കൊമ്പുകോര്‍ത്ത് കോലി! തോളില്‍ ഇടിച്ചു, ഇടപ്പെട്ട് ഖവാജയും അംപയറും -വീഡിയോ

By Web Team  |  First Published Dec 26, 2024, 9:33 AM IST

ഒരോവര്‍ തീര്‍ന്ന് ഇരുവരും നടന്നുപോകുന്നതിനിടെ കോലി, താരത്തിന്റെ തോളില്‍ ഇടിക്കുകയായിരുന്നു.


മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ബോക്‌സിംഗ് ഡേ ടെസ്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഹീറോ പരിവേഷമാണ് 19കാരന്‍ സാം കോണ്‍സ്റ്റാസിന്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഏകദിന ശൈലയില്‍ ബാറ്റ് വീശിയ 65 പന്തില്‍ 60 റണ്‍സെടുത്താണ് പുറത്തായത്. ഒന്നാം വിക്കറ്റില്‍ 89 റണ്‍സ് ചേര്‍ത്ത ശേഷം രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു കോണ്‍സ്റ്റാസ്. ഇന്ത്യന്‍ ബൗളര്‍മാരെ വട്ടം കറക്കുകയായിരുന്നു കോണ്‍സ്റ്റാസ്. ബുമ്രയുടെ ഒരോവറില്‍ മാത്രം അടിച്ചെടുത്തത് 18 റണ്‍സാണ്.

ആ ഓവറില്‍ ഒരു സിക്‌സും രണ്ട് ഫോറും രണ്ട് ഡബിളും കോണ്‍സ്റ്റാസ് നേടി. ടെസ്റ്റില്‍ ബുമ്രയ്‌ക്കെതിരെ 4,483 പന്തുകള്‍ക്ക് ശേഷം സിക്‌സ് നേടുന്ന ആദ്യ താരമായി കോണ്‍സ്റ്റാസ്. അതുവരെ 4,483 പന്തുകള്‍ ബുമ്ര സിക്‌സ് വഴങ്ങാതെ എറിഞ്ഞിട്ടുണ്ട്. ഇതിനിടെ വിരാട് കോലി, കോണ്‍സ്റ്റാസുമായിട്ട് കോര്‍ക്കുകയും ചെയ്തു. ഒരോവര്‍ തീര്‍ന്ന് ഇരുവരും നടന്നുപോകുന്നതിനിടെ കോലി, താരത്തിന്റെ തോളില്‍ ഇടിക്കുകയായിരുന്നു. പിന്നീട് ഇരുവരും അങ്ങോട്ടുമിങ്ങോട്ടും കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. വീഡിയോ കാണാം...

An exchange between Virat Kohli and Sam Konstas.

- THE BOXING DAY TEST IS HERE.pic.twitter.com/x8O4XCN1Sj

— Mufaddal Vohra (@mufaddal_vohra)

Latest Videos

undefined

നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ മെല്‍ബണില്‍ കളിക്കുന്നത്. രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്ലിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി. മാത്രമല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഗില്ലിന് പകരം കെ എല്‍ രാഹുല്‍ മൂന്നാമനായി ക്രീസിലെത്തും. ഓസ്ട്രേലിയന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 19കാരന്‍ സാം കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റത്തിന് പുറമെ സ്‌കോട്ട് ബോളണ്ടും ടീമിലെത്തി. നതാന്‍ മക്സ്വീനിക്ക് പകരമാണ് കോണ്‍സ്റ്റാസ് എത്തിയത്. പരിക്കേറ്റ് ജോഷ് ഹേസല്‍വുഡിന് പകരക്കാരനാണ് ബോളണ്ട്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. 

ഓസ്‌ട്രേലിയ: ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലബുഷാഗ്നെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്. 

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.

click me!