സഞ്ജുവിന്റെ സൂര്യ, എപ്പോഴും പിന്തുണച്ചു! മലയാളി താരത്തെ കെട്ടിപ്പിടിച്ച് ക്യാപ്റ്റന്‍ - വൈറല്‍ വീഡിയോ

By Web Team  |  First Published Oct 12, 2024, 10:00 PM IST

ക്യാപ്റ്റന് സൂര്യകുമാര്‍ യാദവിന്റെ പിന്തുണയും നിര്‍ണായകമായിരുന്നു. മുമ്പും സഞ്ജുവിനെ പിന്തുണച്ചിട്ടുള്ള താരമാണ് സൂര്യ.


ഹൈദരാബാദ്: ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് പുറത്താകലിന്റെ വക്കിലായിരുന്നു സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ 29 റണ്‍സ് നേടിയ സഞ്ജു മോശല്ലാത്ത പ്രകടനം പുറത്തെടുത്തു. എന്നാല്‍ രണ്ടാം മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തി. 10 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. ഇതോടെ ബംഗ്ലാദേശിനെതിരായ അവസാന ടി20 സഞ്ജുവിന്റെ അവസാന മത്സരമായിരിക്കുമെന്നുള്ള ധ്വനികളുയര്‍ന്നു. എന്നാല്‍ ബാറ്റിംഗ് പരിശീലകന്‍ സഞ്ജുവിനെ പിന്തുണച്ച് രംഗത്ത് വന്നു.

ക്യാപ്റ്റന് സൂര്യകുമാര്‍ യാദവിന്റെ പിന്തുണയും നിര്‍ണായകമായിരുന്നു. മുമ്പും സഞ്ജുവിനെ പിന്തുണച്ചിട്ടുള്ള താരമാണ് സൂര്യ. സഞ്ജുവിനോട് കാര്യമായ സൗഹൃദവും സൂര്യക്കുണ്ട്. ഹൈദരാബാദില്‍ സഞ്ജു സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോഴും സൂര്യയുടെ മുഖത്ത് ആ ആഹ്ലാദം കാണാമായിരുന്നു. സഞ്ജുവിനെ ഓടിവന്ന് കെട്ടിപ്പിടിച്ച സൂര്യ, മസില്‍ പെരുപ്പിച്ചുള്ള സഞ്ജുവിന്റെ ആഘോഷത്തില്‍ പങ്കുചേരുകയും ചെയ്തു. ആ വീഡിയോ വൈറലാവുകയാണ് സോഷ്യല്‍ മീഡിയയില്‍. വീഡിയോ കാണാം...

No indian will pass without liking this. pic.twitter.com/jNfmx9kQxC

— Mufaddal Parody (@mufaddal_voira)

Latest Videos

undefined

ക്ലാസും മാസും ചേര്‍ന്നതായിരുന്നു മലയാളി താരം സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സ്. ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ 47 പന്തുകള്‍ മാത്രം നേരിട്ട സഞ്ജു 111 റണ്‍സാണ് അടിച്ചെടുത്തത്. എട്ട് സിക്‌സും 11 ഫോറും ഇന്നിംഗ്‌സില്‍ ഉള്‍പ്പെടുന്നു. സഞ്ജുവിനൊപ്പം സൂര്യുകുമാര്‍ യാദവ് (35 പന്തില്‍ 75), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 47), റിയാന്‍ പരാഗ് (13 പന്തില്‍ 34) എന്നിവര്‍ കൂടി തിളങ്ങിയപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. 

അത്ര നല്ലതായിരുന്നില്ല ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തന്‍സിം ഹസന്‍ സാക്കിബിനായിരുന്നു വിക്കറ്റ്. പിന്നീടായിരുന്നു സഞ്ജുവിന്റെ താണ്ഡവം. റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് സഞ്ജു പായിച്ചത്. സൂര്യക്കൊപ്പം 173 ചേര്‍ക്കാന്‍ സഞ്ജുവിന് സാധിച്ചു. എട്ട് സിക്‌സും 11 ഫോറും നേടിയ സഞ്ജു മുസ്തഫിസുറിന് വിക്കറ്റ് നല്‍കിയാണ് മടങ്ങുന്നത്. വൈകാതെ സൂര്യയും പവലിയനില്‍ തിരിച്ചെത്തി. അഞ്ച് സിക്‌സും എട്ട് ഫോറും സൂര്യ നേടി. 

ഹൊ, ബ്രൂട്ടല്‍ ഹിറ്റിംഗ്! ഒരോവറില്‍ അഞ്ച് സിക്‌സുകളുമായി സഞ്ജു; റിഷാദ് ഹുസൈന്‍ പഞ്ചറായി വീഡിയോ

തുടര്‍ന്ന് റിയാന്‍ പരാഗ് (13 പന്തില്‍ 34) - ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 47) സഖ്യം സ്‌കോര്‍ 300ന് അടുത്തെത്തിച്ചു. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 70 റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിനോട് കൂട്ടിചേര്‍ത്തത്. രണ്ട് പേരും അവസാന ഓവറുകളില്‍ മടങ്ങി. നിതീഷ് റെഡ്ഡിയാണ് (0) പുറത്തായ മറ്റൊരു താരം. റിങ്കു സിംഗ് (8), വാഷിംഗ്ടണ്‍ സുന്ദര്‍ (1) പുറത്താവാതെ നിന്നു.

click me!