സ്റ്റുപിഡ്, മഹാ വിഡ്ഢിത്തമായിരുന്നു ആ ഷോട്ട്! കമന്ററി ബോക്‌സില്‍ റിഷഭ് പന്തിനെ നിര്‍ത്തി പൊരിച്ച് ഗവാസ്‌കര്‍

By Web Desk  |  First Published Dec 28, 2024, 10:28 AM IST

ഇന്ത്യ മോശം അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ കളിക്കേണ്ട ഷോട്ടായിരുന്നില്ല അത്. ഉത്തരവാദിത്തം കാണിക്കേണ്ട സമയത്ത് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു പന്ത്.


മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ റിഷഭ് പന്ത് അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പുറത്താവുന്നത്. പുറത്താവുന്നതിന് തൊട്ടുമുമ്പുള്ള പന്തില്‍ ഓസീസ് പേസര്‍ സ്‌കോട്ട് ബോളണ്ടിനെ സ്‌കൂപ്പ് ചെയ്യാന്‍ പന്ത് ശ്രമിച്ചിരുന്നു. പിച്ചില്‍ കിടന്നുരുണ്ടിട്ടും കണക്റ്റ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല പന്ത് ദേഹത്ത് തട്ടുകയും ചെയ്തു. അടുത്ത പന്തിലും അതേ ഷോട്ടിന് അതേ ഷോട്ടിന് അദ്ദേഹം ശ്രമിച്ചു. എന്നാല്‍ എഡ്ജായി തേര്‍ഡ് മാനിലേക്ക്, ലിയോണിന് അനായാസ് ക്യാച്ച്. 28 റണ്‍സുമായിട്ടാണ് പന്ത് പുറത്താവുന്നത്. 

ഇന്ത്യ മോശം അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ കളിക്കേണ്ട ഷോട്ടായിരുന്നില്ല അത്. ഉത്തരവാദിത്തം കാണിക്കേണ്ട സമയത്ത് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു പന്ത്. അത്തരത്തില്‍ പുറത്തായതിനെ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. സ്റ്റുപിഡ് എന്നാണ് ഗവാസ്‌കര്‍ കമന്ററിക്കിടെ പറഞ്ഞത്. അദ്ദേഹം പറഞ്ഞതിങ്ങനെ... ''സ്റ്റുപിഡ്, സ്റ്റുപിഡ്, സ്റ്റൂപിഡ്... നിങ്ങളുടെ ക്യാച്ചെടുക്കാന്‍ രണ്ട് ഫീല്‍ഡര്‍മാര്‍ അവിടെയുണ്ട്. എന്നിട്ടും നിങ്ങള്‍ ആ ഷോട്ട് തന്നെ കളിച്ചു. അതും തൊട്ടുമുമ്പുള്ള പന്തില്‍ നിങ്ങള്‍ കണക്റ്റ് ചെയ്യാതെ പോയ ഷോട്ട്. നിങ്ങള്‍ വിക്കറ്റ് വലിച്ചെറിയുകയാണ് ചെയ്തത്. ഇത്തരത്തിലുള്ള ഷോട്ട് കളിക്കേണ്ട സമയമല്ല ഇത്. സാഹചര്യം മനസിലാക്കണമായിരുന്നു. ഇതാണ് നിങ്ങളുടെ സ്വതസിദ്ധമായ ശൈലിയെന്ന് പറയരുത്. ക്ഷമിക്കണം, ഇതല്ല നിങ്ങളുടെ സ്വതസിദ്ധമായ ശൈലി. ആ ഷോട്ട് വലിയ മണ്ടത്തരമാണ്. നിങ്ങള്‍ ടീമിനെ പിന്നോട്ടടിപ്പിക്കുകയാണ് ചെയ്തത്.'' ഗവാസ്‌കര്‍ ദേഷ്യത്തോടെ പറഞ്ഞു.

Gavaskar saab 😭🙏pic.twitter.com/CZvkM9KF7R

— Out Of Context Cricket (@GemsOfCricket)

Latest Videos

undefined

പന്തിനൊപ്പം രവീന്ദ്ര ജഡേജയുടെ (17) വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. മൂന്നാം ദിനം മഴയെ തുടര്‍ന്ന് കളി നിര്‍ത്തിവെക്കുമ്പോള്‍ ഏഴിന് 326 എന്ന നിലയിലാണ് ഇന്ത്യ. നിതീഷ് കുമാര്‍ റെഡ്ഡി (85), വാഷിംഗ്ടണ്‍ സുന്ദര്‍ (40) എന്നിവരാണ് ക്രീസില്‍. ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇപ്പോഴും 148 റണ്‍സ് പിറകിലാണ് ഇന്ത്യ. നിതീഷ് - വാഷിംഗ്ടണ്‍ സഖ്യം 105 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഓസീസിന് വേണ്ടി സ്‌കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റെടുത്തു. പാറ്റ് കമ്മിന്‍സ് രണ്ടും വിക്കറ്റ് നേടി.

കളിക്കാന്‍ തയ്യാറായിട്ടും സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല! വിജയ് ഹസാരെയില്‍ ദില്ലിക്കെതിരെ കേരളത്തിന് ടോസ്

നേരത്തെ, സ്റ്റീവന്‍ സ്മിത്തിന്റെ (140) സെഞ്ചുറിയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പുറമെ മര്‍നസ് ലബുഷെയ്ന്‍ (72), സാം കോണ്‍സ്റ്റാസ് (60), ഉസ്മാന്‍ ഖവാജ (57) എന്നിവരും അര്‍ധ സെഞ്ചുറികളും ഗുണം ചെയ്തിരുന്നു.  പരമ്പരയില്‍ സ്മിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. കരിയറില്‍ 34-ാം സെഞ്ചുറിയും. ജസ്പ്രിത് ബുമ്ര നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റും വീഴ്ത്തി.

click me!