സൗമ്യ സര്‍ക്കാരിന്റെ വിക്കറ്റ് വീണ ശേഷമാണ് ഷാക്കിബ് അല്‍ ഹസന്‍ ക്രീസിലെത്തിയത്. ഷദാബ് ഖാന്‍ ഫുള്‍ ഡെലിവറി ലെഗ് സൈഡിലേക്ക് കളിക്കാനായിരുന്നു ഷാക്കിബിന്റെ ശ്രമം.
അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പില്‍ വീണ്ടും അംപയറിംഗ് വിവാദം. പാകിസ്ഥാനെതിരായ നിര്‍ണായക സൂപ്പര്‍-12 മത്സരത്തില്‍ ബംഗ്ലാ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ പുറത്തായ രീതിയാണ് ചര്‍ച്ചയാവുന്നത്. പന്ത് ഷാക്കിബിന്റെ ബാറ്റില്‍ തട്ടിയതായി റിവ്യൂവില്‍ വ്യക്തമായെങ്കിലും താരം എല്‍ബിയിലൂടെ പുറത്തായി എന്ന ഫീല്‍ഡ് തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു മൂന്നാം അംപയര്‍. ഇതോടെ ഷാക്കിബും ഫീല്‍ഡ് അംപയറും തമ്മില്‍ നീണ്ട വാക്കുതര്‍ക്കമുണ്ടായി.
സൗമ്യ സര്‍ക്കാരിന്റെ വിക്കറ്റ് വീണ ശേഷമാണ് ഷാക്കിബ് അല്‍ ഹസന്‍ ക്രീസിലെത്തിയത്. ഷദാബ് ഖാന്‍ ഫുള്‍ ഡെലിവറി ലെഗ് സൈഡിലേക്ക് കളിക്കാനായിരുന്നു ഷാക്കിബിന്റെ ശ്രമം. എന്നാല്‍ ടൈമിംഗ് പിഴച്ചതോടെ അംപയര്‍ എല്‍ബിഡബ്ല്യൂവിലൂടെ ഔട്ട് വിധിച്ചു. പാകിസ്ഥാന്‍ താരങ്ങളുടെ അപ്പീലിനൊടുവിലായിരുന്നു അംപയറുടെ വിധി പറച്ചില്‍. എന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ ഷാക്കിബ് റിവ്യൂ എടുത്തു.
is out or NOT out? pic.twitter.com/aZ3ENg5fal
— The Daily Tweet (@TheDailyTweet24)
undefined
ഇന്‍സൈഡ് എഡ്ജുണ്ടായിരുന്നു എന്ന് റിപ്ലേകളിയില്‍ വ്യക്തമായെങ്കിലും ഫീല്‍ഡ് അംപയറുടെ തീരുമാനം മൂന്നാം അംപയര്‍ ശരിവച്ചു. മൂന്നാം അപയര്‍ ലാങ്ടണിന് ഇത് ഔട്ടായി തന്നെ തോന്നുകയായിരുന്നു. ഷാക്കിബിനെ പുറത്താക്കിയ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ ഓണ്‍ഫീല്‍ഡ് അംപയറോട് തേഡ് അംപയര്‍ നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍ ഗ്രൗണ്ട് വിടുംമുമ്പ് അംപയറുമായി ഷാക്കിബ് ഏറെ സംസാരിക്കുന്നത് കാണാമായിരുന്നു. തീരുമാനം പിന്‍വലിക്കാത്തതില്‍ അംപയറുമായി ഷാക്കിബ് തര്‍ക്കിച്ചു. ഷാക്കിബിനെ ഇല്ലാത്ത എല്‍ബിയില്‍ പുറത്താക്കിയ തീരുമാനം ആരാധകര്‍ക്കും ദഹിച്ചില്ല. മൂന്നാം അംപയര്‍ക്കും പിഴയ്ക്കുന്നതായി രൂക്ഷ വിമര്‍ശനം ആരാധകര്‍ ഉന്നയിക്കുന്നു.
ICC has let Bangladesh down in the pursuit of earning money so that Pakistan can reach the semi-finals! In today's match I got to see clearly how much wrong has happened with Bangladesh!!
— mukesh kumar🇮🇳 (@mukeshkumar1761)How is that still an LBW after reviewing 😱 vs pic.twitter.com/Omk3B6pwkS
— Sanjay S Prakash (@Sanjay_SPrakash)3rd umpire biggest mistake in cricket history pic.twitter.com/H6CGvgSx62
— Rk_Rasheed_khan_Afridi (@RkKhanxada)dismissal explained…. n how ultra edge works for all those so called seasonal experts…. n particularly Pajeets https://t.co/uODtZdIy5Y
— #JusticeForArshadSharif (@ReverseTweep)Why can't come with a rule to Review any decision by third umpire to be decided by Team say Only Once in match
— Me Hoon 🇮🇳 (@GAbabur)