'ചേട്ടാ.. ചീറ്റമാരി അറൈവായ്റിക്കാങ്കെ ദക്ഷിണാഫ്രിക്കാലെ'; തമിഴ് കമന്‍ററിയില്‍ സഞ്ജു മാസ് -വീഡിയോ

By Web Team  |  First Published Nov 9, 2024, 9:33 AM IST

സഞ്ജു സെഞ്ചുറി ആഘോഷം നടത്തുമ്പോഴുള്ള തമിഴ് കമന്ററിയാണ് ഏറെ രസകരം.


ഡര്‍ബന്‍: ബംഗ്ലാദേശിനെതിരായ വെടിക്കെട്ട് സെഞ്ചുറിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും സഞ്ജു സാംസണ്‍ സെഞ്ചുറി കണ്ടെത്തിയിരുന്നു. 47 പന്തില്‍ സെഞ്ചുറിയിലെത്തിയ സഞ്ജു ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന അപൂര്‍വനേട്ടം സ്വന്തമാക്കുകയും ചെയ്തു. മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് ജയിക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജുവിന്റെ (50 പന്തില്‍ 107) സെഞ്ചുറി കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 17.5 പന്തില്‍ 141ന് എല്ലാവരും പുറത്താവുകയായിരുന്നു.

മറ്റുതാരങ്ങള്‍ പരാജയപ്പെട്ട ഗ്രൗണ്ടിലാണ് സഞ്ജു അവിശ്വസനീയ പ്രകടനം പുറത്തെടുത്തത്. പത്ത് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. സഞ്ജുവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. സഞ്ജു സെഞ്ചുറി ആഘോഷം നടത്തുമ്പോഴുള്ള തമിഴ് കമന്ററിയാണ് ഏറെ രസകരം. 'ചേട്ടാ.. ചീറ്റമാരി അറൈവായ്റിക്കാങ്കെ ദക്ഷിണാഫ്രിക്കാലെ' എന്നൊക്കെയാണ് തമിഴില്‍ പറയുന്നത്. വൈറല്‍ വീഡിയോ കാണാം.. 

Tamil commentary🔥💙🇮🇳🇮🇳
Manasilayi Sir 🔥🇮🇳 pic.twitter.com/TrJ8lQiv3s

— 🇯 🇧 🇷 🅲︎🆁︎🅴︎🅰︎🆃︎🅸︎🅾︎🅽︎🆂︎ (@JBRCREATIONS551)

Latest Videos

രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരമാണ് സഞ്ജു. ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവര്‍ മാത്രമാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. 27 പന്തില്‍ അര്‍ധെസഞ്ചുറിയിലെത്തിയ സഞ്ജു സെഞ്ചുറിയിലെത്താന്‍ എടുത്തത് 20 പന്തുകള്‍ കൂടി മാത്രമായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ താരത്തിന്റെ അതിവേഗ ടി20 സെഞ്ചുറിയെന്ന റെക്കോര്‍ഡും ഡര്‍ബനില്‍ സഞ്ജു അടിച്ചെടുത്തു. 55 പന്തില്‍ സെഞ്ചുറിയിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് 47 പന്തില്‍ സെഞ്ചുറിയിലെത്തി സഞ്ജു മറികടന്നത്.

വീണ്ടും ഇന്ത്യ എയുടെ രക്ഷകനായി ധ്രുവ് ജുറല്‍, മാന്യമായ ലീഡ്! ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെ

ഏഴ് ഫോറും ഒമ്പത് സിക്‌സും സഹിതമാണ് സഞ്ജു സെഞ്ചുറി തികച്ചത്. പാട്രിക് ക്രുഗര്‍ക്കതിരെ സിക്‌സ് അടിച്ച് 98ല്‍ എത്തിയ സഞ്ജു അടുത്ത പന്തില്‍ സിംഗിളെടുത്ത് 99ല്‍ എത്തി. കേശവ് മാഹാരാജിനെതിരെ സിംഗിളെടുത്ത് തന്റെ രണ്ടാം ടി20 സെഞ്ചുറിയിലെത്തി. സെഞ്ചുറിക്കുശേഷം എന്‍കബയോംസി പീറ്ററിനെ വീണ്ടും സിക്‌സിന് പറത്തിയ സഞ്ജു അടുത്ത പന്തും സിക്‌സ് അടിക്കാനുള്ള ശ്രമത്തില്‍ ബൗണ്ടറിയില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ കൈകളിലെത്തി.

tags
click me!