ബുമ്രയുടെ ഒരോവറില്‍ മാത്രം 18 റണ്‍സാണ് താരം അടിച്ചച്ചെടുത്തത്. ആ ഓവറില്‍ ഒരു സിക്സും രണ്ട് ഫോറും രണ്ട് ഡബിളും കോണ്‍സ്റ്റാസ് നേടി.
മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ഓസീസിന്റെ സാം കോണ്‍സ്റ്റാസ്. ഏകദിന ശൈലില്‍ ബാറ്റ് വീശീയ താരം 65 പന്തില്‍ 60 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യന്‍ ബൗളര്‍മാരെ വട്ടം കറക്കുകയായിരുന്നു 19കാരനായ കോണ്‍സ്റ്റാസ്. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോണ്‍സ്റ്റാസിന്റെ ഇന്നിംഗ്. ഈ രണ്ട് സിക്‌സുകളും ലോക ഒന്നാം നമ്പര്‍ ബൗളര്‍ ജസ്പ്രിത് ബുമ്രയ്‌ക്കെതിരെ ആയിരുന്നു. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ബുമ്ര ടെസ്റ്റില്‍ ഒരു സിക്‌സ് വഴങ്ങുന്നത്. അതുവരെ 4,483 പന്തുകള്‍ ബുമ്ര സിക്സ് വഴങ്ങാതെ എറിഞ്ഞിട്ടുണ്ട്.
ബുമ്രയുടെ ഒരോവറില്‍ മാത്രം 18 റണ്‍സാണ് താരം അടിച്ചച്ചെടുത്തത്. ആ ഓവറില്‍ ഒരു സിക്സും രണ്ട് ഫോറും രണ്ട് ഡബിളും കോണ്‍സ്റ്റാസ് നേടി. പിന്നീട് മറ്റൊരു സിക്‌സ് കൂടി കോണ്‍സ്റ്റാസ് നേടി. ബുമ്രയ്‌ക്കെതിരെ ഒരു ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സുകള്‍ നേടുന്ന ആദ്യ താരവും കോണ്‍സ്റ്റാസ് തന്നെ. കോണ്‍സ്റ്റാസിന്റെ രണ്ട് സിക്‌സുകളും സ്‌കൂപ്പിലൂടെ ആയിരുന്നു. ബുമ്രയ്‌ക്കെതിരെ തുടക്കത്തില്‍ രണ്ട് മൂന്നോ തവണ താരം സ്‌കൂപ്പ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ താരത്തിന് തൊടാനായില്ല. കോണ്‍സ്റ്റാസിന്റെ ശ്രമം പരാജയപ്പെട്ടപ്പോള്‍ അംപയര്‍ ഉള്‍പ്പെടെയുള്ളവര്‍ ചിരിക്കുന്നുണ്ടായിരുന്നു. നോണ്‍സ്‌ട്രൈക്ക് എന്‍ഡില്‍ ബാറ്റ് ചെയ്യുകയായിരുന്നു ഉസ്മാന്‍ ഖവാജയ്ക്കും ചിരിയടക്കാനായില്ല. ജസ്പ്രിത് ബുമ്രയുടെ മുഖത്തും ചിരി മായുന്നുണ്ടായിരുന്നില്ല. പോരാത്തതിന് സ്ലിപ്പിലെ ഇന്ത്യന്‍ ഫീല്‍ഡര്‍മാരും. പിന്നീടാണ് അതേ ബുമ്രയ്‌ക്കെതിരെ താരം സ്‌കൂപ്പിലൂടെ രണ്ട് സിക്‌സുകള്‍ നേടുന്നത്. വീഡിയോ കാണാം...
A bit of audacity!
Smiles everywhere as the 19-year-old Sam Konstas attempted to ramp Jasprit Bumrah very early in his debut 👀 pic.twitter.com/9I9urUnmuq
ഇതിനിടെ വിരാട് കോലി, കോണ്‍സ്റ്റാസുമായിട്ട് കോര്‍ക്കുകയും ചെയ്തു. ഒരോവര്‍ തീര്‍ന്ന് ഇരുവരും നടന്നുപോകുന്നതിനിടെ കോലി, താരത്തിന്റെ തോളില്‍ ഇടിക്കുകയായിരുന്നു. പിന്നീട് ഇരുവരും അങ്ങോട്ടുമിങ്ങോട്ടും കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. 19കാരന്‍ അരങ്ങേറ്റം നടത്തുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നതാന്‍ മക്‌സ്വീനിക്ക് പകരമാണ് കോണ്‍സ്റ്റാസ് എത്തിയത്. കൂടാതെ മറ്റൊരു മാറ്റം കൂടി ഓസ്‌ട്രേലിയ വരുത്തിയിരുന്നു. സ്‌കോട്ട് ബോളണ്ടും ടീമിലെത്തി. പരിക്കേറ്റ് ജോഷ് ഹേസല്‍വുഡിന് പകരക്കാരനാണ് ബോളണ്ട്.