'അവനെ ഒന്നും ചെയ്യരുത്'; ആരാധകനെ തൂക്കിയെടുത്ത സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് രോഹിത്- വീഡിയോ

By Web Team  |  First Published Nov 6, 2022, 8:44 PM IST

സിംബാബ്‌വെ ബാറ്റ് ചെയ്യുന്നതിനിടെ ഒരു സംഭവം അരങ്ങേറി. ഗ്യാലറിയിലുണ്ടായിരുന്ന ഇന്ത്യന്‍ ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയതാണ് സംഭവം. കയ്യില്‍ ഇന്ത്യന്‍ പതാകയുമേന്തി നായകന്‍ രോഹിത് ശര്‍മയുടെ അരികിലേക്കാണ് ആരാധകന്‍ ഓടിയെത്തിയത്.


മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ 71 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെയാണ് ഇന്ത്യ സെമിഫൈനല്‍ പോരാട്ടത്തിന് വരുന്നത്. ഇംഗ്ലണ്ടാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി. മെല്‍ബണില്‍ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.  മൂന്ന് വിക്കറ്റ് നേടിയ ആര്‍ അശ്വിന്‍, രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് സിംബാബ്‌വെയെ തകര്‍ത്തത്. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് കെ എല്‍ രാഹുല്‍ (51), സൂര്യകുമാര്‍ യാദവ് (61) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

സിംബാബ്‌വെ ബാറ്റ് ചെയ്യുന്നതിനിടെ ഒരു സംഭവം അരങ്ങേറി. ഗ്യാലറിയിലുണ്ടായിരുന്ന ഇന്ത്യന്‍ ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയതാണ് സംഭവം. കയ്യില്‍ ഇന്ത്യന്‍ പതാകയുമേന്തി നായകന്‍ രോഹിത് ശര്‍മയുടെ അരികിലേക്കാണ് ആരാധകന്‍ ഓടിയെത്തിയത്. എന്നാല്‍ അതിന് മുമ്പ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അയാളെ കീഴ്‌പ്പെടുത്തുകയും ചെയ്തു. ഇതിനിടെ ഇന്ത്യയുടെ പതാക നിലത്ത് വീഴുകയും ചെയ്തു. ഉടനെ ഓടിയെത്തിയ സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് പതാക എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അയാളെ ഒന്നും ചെയ്യരുതെന്നും സെക്യൂരിറ്റിയോട് രോഹിത് ശര്‍മ പറയുന്നുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കാണാം...

Intruder on the ground with an Indiqn flag and looks like comes up to check on him after security tackles him! pic.twitter.com/4soPhPERfB

— Rajdeep Singh Puri (@Rajdeep1494)

pic.twitter.com/IRWxZkweci

— cricket (@cricket82182592)

Latest Videos

undefined

ഗ്രൂപ്പില്‍ ഒന്നാമതാണ് ഇന്ത്യ. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാന്‍ സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടും. ഒമ്പതിന് ഉച്ചയ്ക്ക് 1.30നാണ് ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ ആദ്യ സെമി. സിഡ്‌നിയിലാണ് മത്സരം. രണ്ടാം ടി20യില്‍ ഇന്ത്യ, ഇംഗ്ലണ്ടിനേയും നേരിടും. ഉച്ചയ്ക്ക് 1.30ന് അഡ്‌ലെയ്ഡിലാണ് മത്സരം. ഫൈനല്‍ 13ന് ഉച്ചയ്ക്ക് 1.30ന് മെല്‍ബണില്‍ നടക്കും. ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെയാണ് സെമിഫൈനല്‍ ക്രമം പുറത്തായത്.

'നമുക്ക് അല്‍പ്പം വെളിച്ചം ലഭിച്ചു, ഈ ഫോം തുടരണം'; കളിക്കാരിലേക്ക് ആവേശം പകര്‍ന്ന് ബാബര്‍, വീഡിയോ
 

click me!