നാലാമനായി ക്രീസിലെത്തിയ പരാഗ് അഞ്ച് ഫോറും ഒരു സിക്‌സും നേടിയിരുന്നു. ആ സിക്‌സ് തന്നെയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്കെതിരെ തുടക്തത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യ എ ഭേദപ്പെട്ട നിലയിലേക്കാണ് നീങ്ങുന്നത്. അനന്ത്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ എട്ട്് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തിട്ടുണ്ട്. മായങ്ക് അഗര്‍വാള്‍ നയിക്കുന്ന ഇന്ത്യ എയ്ക്ക് മോശം തുടക്കമാണ് ലഭിച്ചിരുന്നത്. ഒരു ഘട്ടത്തില്‍ അഞ്ചിന് 93 എന്ന നിലയിലായിരുന്നു ടീം. പിന്നീട് ഷംസ് മുലാലി (പുറത്താവാതെ 88), തനുഷ് കൊട്ടിയന്‍ (53) എന്നിവര്‍ പുറത്തെടുത്ത പ്രകടനമാണ് ആദ്യദിനം ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
മായങ്ക് അഗര്‍വാള്‍ (7), പ്രതം സിംഗ് (7), റിയാന്‍ പരാഗ് (37), തിലക് വര്‍മ (10) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ ഇന്ത്യ എയ്ക്ക് നഷ്ടമായിരുന്നു. ഇതില്‍ പരാഗിന്റെ കാര്യം മറ്റുള്ളവരില്‍ നിന്ന് കുറച്ച് വ്യത്യസ്ഥമാണ്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പരാഗ് 29 പന്തിലാണ് 37 റണ്‍സ് അടിച്ചെടുത്തത്. നാലാമനായി ക്രീസിലെത്തിയ പരാഗ് അഞ്ച് ഫോറും ഒരു സിക്‌സും നേടിയിരുന്നു. ആ സിക്‌സ് തന്നെയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിദ്വത് കവേരപ്പയ്‌ക്കെതിരെ ആയിരുന്നു പരാഗിന്റെ ക്ലാസിക്ക് സിക്‌സ്. ലോംഗ് ഓഫിലൂടെ പറന്ന പരാഗിന്റെ ഗ്ലാമര്‍ ഷോട്ട് കാണാം...
WHAT A CRACKING SHOT FROM RIYAN PARAG. 😳🔥pic.twitter.com/5uZnn5MYff
— Mufaddal Vohra (@mufaddal_vohra)
undefined
പരാഗിന് ശേഷം ക്രീസിലെത്തിയ ശാശ്വത് റാവത്ത് (15), കുമാര്‍ കുശാഗ്ര (28) എന്നിവര്‍ കൂടി മടങ്ങിയതോടെ ഇന്ത്യ എ ആറിന് 144 എന്ന നിലയിലായിരുന്നു. പിന്നീട് മുലാനി - കൊട്ടിയന്‍ കൂട്ടുകെട്ടാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 91 റണ്‍സാണ് കൂട്ടിചേര്‍ത്തത്. കൊട്ടിയന്‍, പ്രസിദ്ധ് കൃഷ്ണ (8) എന്നിവരെ പുറത്താക്കി ഇന്ത്യ ഡി മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും മുലാനി - ഖലീല്‍ സഖ്യം കൂടുതല്‍ വിക്കറ്റ് പോവാതെ കാത്തു. ഇതുവരെ 174 പന്തുകള്‍ നേരിട്ട മുലാനി മൂന്ന് സിക്‌സും എട്ട് ഫോറും നേടി.\
പെനാല്‍റ്റി വിധിച്ചതില്‍ പിഴവ് സംഭവിച്ചു! അര്‍ജന്റീനയുടെ തോല്‍വിയില്‍ പ്രതികരിച്ച് ലിയോണല്‍ സ്‌കലോണി
ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡിക്ക് വേണ്ടി ഹര്‍ഷിത് റാണ, വിദ്വത് കവരേപ്പ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ ദുലീപ് ട്രോഫി അരങ്ങേറ്റം കൂടിയായിരുന്നു ഇന്ന്.