കിടന്നുരുണ്ട് സ്‌കൂപ്പിന് ശ്രമിച്ചു, ഒത്തില്ല! ഈഗോയടിച്ച് വീണ്ടും അതേ ഷോട്ട്, റിഷഭ് വിക്കറ്റ് തുലച്ചു

By Web Desk  |  First Published Dec 28, 2024, 7:26 AM IST

അഞ്ചിന് 164 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ആരംഭിക്കുന്നത്. വ്യക്തിഗത സ്‌കോറിനോട് 22 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് റിഷഭ് ആദ്യം മടങ്ങി.


മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ വിക്കറ്റ് വലിച്ചെറിഞ്ഞ് ഇന്ത്യന്‍ താരം റിഷഭ് പന്ത്. സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ സ്‌കൂപ്പിന് ശ്രമിച്ചാണ് പന്ത് പുറത്താവുന്നത്. തേര്‍ഡ് മാനില്‍ നതാന്‍ ലിയോണിന് ക്യാച്ച് നല്‍കുമ്പോള്‍ 28 റണ്‍സ് മാത്രമായിരുന്നു പന്തിന്റെ സമ്പാദ്യം. പന്തിനെ കൂടാതെ രവീന്ദ്ര ജഡേജയുടെ (17) വിക്കറ്റും ഇന്ത്യക്ക് ഇന്ന് നഷ്ടമായി. മെല്‍ബണില്‍ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍  ഏഴിന് 244 എന്ന നിലയിലാണ് ഇന്ത്യ. നിതീഷ് കുമാര്‍ റെഡ്ഡി (40), വാഷിംഗ്ടണ്‍ സുന്ദര്‍ (5) എന്നിവരാണ് ക്രീസില്‍. ബോളണ്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. കമ്മിന്‍സിന് രണ്ട് വിക്കറ്റുണ്ട്.

അഞ്ചിന് 164 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ആരംഭിക്കുന്നത്. വ്യക്തിഗത സ്‌കോറിനോട് 22 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് റിഷഭ് ആദ്യം മടങ്ങി. ഈഗോയുടെ ഫലമായിട്ടാണ് പന്ത് പുറത്തായതെന്ന് പറയാം. പുറത്താവുന്നതിന് തൊട്ടുമുമ്പുള്ള പന്തില്‍ ബോളണ്ടിനെ സ്‌കൂപ്പ് ചെയ്യാന്‍ റിഷഭ് ശ്രമിച്ചിരുന്നു. പിച്ചില്‍ കിടന്നുരുണ്ടിട്ടും കണക്റ്റ് ചെയ്യാന്‍ റിഷഭിന് കഴിഞ്ഞില്ല. മാത്രമല്ല പന്ത് ദേഹത്ത് തട്ടുകയും ചെയ്തു. അടുത്ത പന്തിലും അതേ ഷോട്ടിന് പന്ത് ശ്രമിച്ചു. എന്നാല്‍ എഡ്ജായി തേര്‍ഡ് മാനിലേക്ക്, ലിയോണിന് അനായാസ് ക്യാച്ച്. വീഡിയോ കാണാം...

Rishabh Pant in this BGT
Matches - 4
Runs-124
Average -20

Comeback stronger

pic.twitter.com/1pPvPLQGaN

— Lordgod 🚩™ (@LordGod188)

pic.twitter.com/yxc8oQ4Iu2

— Sunil Gavaskar (@gavaskar_theman)

Latest Videos

undefined

പിന്നാലെ ജഡേജ ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. നേരത്തെ ഓസീസിന്റെ 474നെതിരെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്ന് റണ്‍സെടുത്ത് രോഹിത് ശര്‍മയാണ് ആദ്യം മടങ്ങുന്നത്. പിന്നാലെ കെ എല്‍ രാഹുലിനെ (24) കമ്മിന്‍സ് ബൗള്‍ഡാക്കി. രണ്ട് 51 എന്ന നിലയിലായ ഇന്ത്യയെ രക്ഷിച്ചത് കോലി (36)  ജയ്സ്വാള്‍ കൂട്ടുകെട്ടായിരുന്നു. ഇരുവരും 102 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഓസീസ് ബൗളര്‍ക്കെതിരെ ആധിപത്യം നേടിയ ജയ്സ്വാള്‍ റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. 

കോലിയുമായുള്ള ആശയക്കുഴപ്പം റണ്ണൗട്ടില്‍ അവസാനിക്കുകയായിരുന്നു. ജയ്സ്വാള്‍ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട് റണ്ണിന് ശ്രമിച്ചു. എന്നാല്‍ കോലിയാവട്ടെ അവിടെ ഒരു റണ്ണില്ലെന്ന മട്ടില്‍ നിന്നു. പന്തെടുത്ത കമ്മിന്‍സ് ബാറ്റിംഗ് എന്‍ഡിലേക്ക് എറിഞ്ഞു. സ്റ്റംപില്‍ കൊണ്ടില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി പന്ത് കയ്യിലൊതുക്കി ബെയ്ല്‍സ് ഇളക്കി. ഒരു സിക്സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. തൊട്ടുപിന്നാലെ കോലിയും മടങ്ങി. ബോളണ്ടിന്റെ പന്ത് ബാറ്റിലുരസിയപ്പോള്‍ അനായാസം ക്യാരി കയ്യിലൊതുക്കി. െ

നെറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ആകാശ് ദീപിന് (0) 13 പന്ത് മാത്രമായിരുന്നു ആയുസ്. ബോളണ്ടിന് വിക്കറ്റ്. നേരത്തെ, സ്റ്റീവന്‍ സ്മിത്തിന്റെ (140) സെഞ്ചുറിയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പുറമെ മര്‍നസ് ലബുഷെയ്ന്‍ (72), സാം കോണ്‍സ്റ്റാസ് (60), ഉസ്മാന്‍ ഖവാജ (57) എന്നിവരും അര്‍ധ സെഞ്ചുറികളും ഗുണം ചെയ്തിരുന്നു.  പരമ്പരയില്‍ സ്മിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. കരിയറില്‍ 34-ാം സെഞ്ചുറിയും. ജസ്പ്രിത് ബുമ്ര നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റും വീഴ്ത്തി.

click me!