ഇത് കര വേറെയാ മോനെ! ലിറ്റണ്‍ ദാസിനോട് കോര്‍ത്ത് റിഷഭ് പന്ത്; ചൂടേറിയ വാക്കേറ്റം -വീഡിയോ

By Web TeamFirst Published Sep 19, 2024, 3:20 PM IST
Highlights

ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസും ഇന്ത്യന്‍ താരം റിഷഭ് പന്തും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

ചെന്നൈ: ബംഗ്ലാദേശിനെതിരെ ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ തകര്‍ച്ച നേരിട്ടിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 34 എന്ന നിലയിലായിരുന്നു ഇന്ത്യ. രോഹിത് ശര്‍മ (6), ശുഭ്മാന്‍ ഗില്‍ (0), വിരാട് കോലി (6) എന്നിവര്‍ക്ക് പൊരുതാന്‍ പോലും സാധിച്ചിരുന്നില്ല. മൂവരേയും ഹസന്‍ മഹ്മൂദാണ് പുറത്തുന്നത്. പിന്നീട് യശസ്വി ജയ്‌സ്വാള്‍ (56) - റിഷബ് പന്ത് (39) സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്ത് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. പിന്നീട് ഇരുവരും പുറത്താവുകയും ചെയ്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറിന് 228 എന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജ (32), ആര്‍ അശ്വിന്‍ (47) എന്നിവരാണ് ക്രീസില്‍.

ഇതിനിടെ ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസും ഇന്ത്യന്‍ താരം റിഷഭ് പന്തും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ബംഗ്ലാ ഫീല്‍ഡല്‍ ദാസിന് പന്തെറിഞ്ഞ് കൊടുക്കുമ്പോള്‍ റിഷഭിന്റെ ദേഹത്തിനടുത്ത് കൂടെയാണ് പോയത്. ഇതോടെ റിഷഭ്, ദാസിനോട് എന്തിനാണ് എന്റെ നേര്‍ക്കെറിയുന്നതെന്ന് ചോദിച്ചു. ഇത് സ്റ്റംപ് മൈക്കില്‍ കേള്‍ക്കാമായിരുന്നു. ദാസ് അതിനുള്ള മറുപടിയും നല്‍കുന്നുണ്ട്. എന്നാലത് വ്യക്തമായിരുന്നില്ല. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നത് വീഡിയോയില്‍ കാണാമായിരുന്നു. വീഡിയോ കാണാം... 

Argument between Litton das & Rishabh pant. pic.twitter.com/P4Wrf170UJ

— Sports With Naveen (@sportscey)

Latest Videos

അതേസമയം, രണ്ടാം സെഷനില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് കൂടി നഷ്ടമായി. ജയ്‌സ്വാള്‍, പന്ത് എന്നിവര്‍ക്ക് പുറമെ കെ എല്‍ രാഹുലിന്റെ (16) വിക്കറ്റ് കൂടിയാണ് ഇന്ത്യക്ക് നഷ്ടമാകുന്നത്. രണ്ടാം സെഷന്റെ തുടക്കത്തില്‍ പന്തിനെ ലിറ്റണ്‍ ദാസിന്റെ കൈകളിലേക്കയച്ച് മഹ്മൂദ് വീണ്ടും ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കി. തന്റെ നേട്ടം നാല് വിക്കറ്റാക്കി ഉയര്‍ത്തി. ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. വൈകാതെ ജയ്‌സ്വാളും മടങ്ങി. നദീദ് റാണയുടെ പന്തില്‍ ഷദ്മാന്‍ ഇസ്ലാമിന് ക്യാച്ച്. 9 ബൗണ്ടറികളാണ് ജയ്‌സ്വാള്‍ നേടിയത്. കെ എല്‍ രാഹുല്‍ (16) നിരാശപ്പെടുത്തി. മെഹ്ദി ഹസന്‍ മിറാസായിരുന്നു വിക്കറ്റ്. അടുത്തടുത്ത ഓവറുകളിലാണ് ഇരുവരും മടങ്ങിയത്. 

ദ്രാവിഡിനെ പോലെയല്ല ഗംഭീര്‍! രണ്ട് പരിശീലകരേയും താരതമ്യം ചെയ്ത് രോഹിത് ശര്‍മ

ആറാം ഓവറിലാണ് ഓപ്പണര്‍ രോഹിത് മടങ്ങുന്നത്. ഹസന്‍ മഹ്മൂദ് പുറത്തേക്ക് ചലിപ്പിച്ച പന്തില്‍ രോഹിത് സ്ലിപ്പില്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെയെത്തിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും നിലയുറപ്പിക്കാനായില്ല. തുടക്കം ബുദ്ധിമുട്ടിയ ഗില്‍ മഹ്മൂദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി. ലെഗ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ഗില്‍ ബാറ്റ് വെക്കുകയായിരുന്നു. കോലിയാവട്ടെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വച്ച് ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി.

click me!