ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും റിങ്കുവിന് അഭിമാന നിമിഷം! അപൂര്‍വ സംഭവത്തില്‍ തന്റെ പങ്ക് ഗംഭീരമാക്കി സഞ്ജു

By Web TeamFirst Published Dec 20, 2023, 10:14 AM IST
Highlights

റാസി വാന്‍ ഡര്‍ ഡസ്സനെയാണ് റിങ്കു മടക്കിയത്. 36 റണ്‍സെടുത്ത ദക്ഷിണആഫ്രിക്കന്‍ താരത്തെ റിങ്കുവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 212 റണ്‍സ് വിജലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 46.2 ഓവറില്‍ ഇന്ത്യയുടെ എല്ലാവരും പുറത്തായി. സായ് സുദര്‍ശന്‍ (62), കെ എല്‍ രാഹുല്‍ (56) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 42.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ടോണി ഡി സോര്‍സിയുടെ (പുറത്താവാതെ 119) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. 

മത്സരം ഒരു അപൂര്‍ നിമഷത്തിന് കൂടി സാക്ഷിയായി. ഏകദിന അരങ്ങേറ്റത്തില്‍ തന്നെ റിങ്കു സിംഗ് ആദ്യ വിക്കറ്റും സ്വന്തമാക്കി. റാസി വാന്‍ ഡര്‍ ഡസ്സനെയാണ് റിങ്കു മടക്കിയത്. 36 റണ്‍സെടുത്ത ദക്ഷിണആഫ്രിക്കന്‍ താരത്തെ റിങ്കുവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ വിജയത്തിനരികെയാണ് ഡസ്സന്‍ വീണത്. റിങ്കുവിന്റെ കന്നി വിക്കറ്റ് നേട്ടത്തില്‍ സഞ്ജുവിന് ചെറിയ പങ്കുണ്ടെന്ന് പറയാം. റിങ്കു വിക്കറ്റെടുക്കുന്ന വീഡിയോ കാണാം...

Rinku singh first international wicket pic.twitter.com/vJZmlsPue1

— choklizz (@choklizz178093)

Latest Videos

റീസ ഹെന്‍ഡ്രിക്സിന്റെയും (81 പന്തില്‍ 52), റാസി വാന്‍ ഡര്‍ ഡസ്സന്റേയും വിക്കറ്റുകള്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ ടോണി - റീസ സഖ്യം 130 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റീസയെ പുറത്താക്കി അര്‍ഷ്ദീപ് സിംഗ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുതുന്നതായിരുന്നു റീസയുടെ ഇന്നിംഗ്സ്. പിന്നാലെയെത്തിയത് റാസി വാന്‍ ഡര്‍ ഡസ്സന്‍. 36 റണ്‍സാണ് ഡസ്സന്‍ നേടിയത്. 

ടോണിക്കൊപ്പം 76 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം വിജയത്തിനടുത്ത് ഡസ്സന്‍ വീണു. പിന്നീട് മറ്റൊരു വിക്കറ്റ് നഷ്ടപ്പെടുത്താന്‍ അവസരം നല്‍കാതെ ടോണി ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (2) ടോണിക്കൊപ്പം പുറത്താവാതെ നിന്നു. ടോണിയുടെ കന്നി സെഞ്ചുറിയായിരുന്നു ഇത്. 122 പന്തുകള്‍ നേരിട്ട താരം ഒമ്പത് ഫോറും ആറ് സിക്സും നേടി.

ഇത്രത്തോളം വൈകാരികമാവേണ്ടതില്ല! രോഹിത്തിനെ മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനെ കുറിച്ച് കോച്ച്

tags
click me!