6,6,6,6,6,വൈഡ്,6! ഉത്തപ്പയുടെ ഒരോവറില്‍ ബൊപാര അടിച്ചെടുത്തത് 37 റണ്‍സ്; വൈറല്‍ വീഡിയോ

By Web Team  |  First Published Nov 2, 2024, 3:37 PM IST

ഇംഗ്ലണ്ടിനെതിരെ 15 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 121 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്.


മോംഗ് കോക്: ഹോംഗ് കോംഗ് ഇന്റര്‍നാഷണല്‍ സിക്‌സസില്‍ ഇന്ത്യ പുറത്തായിരുന്നു. ഗ്രൂപ്പ് സിയില്‍ പാകിസ്ഥാനോടും യുഎഇയോടും പരാജയപ്പെട്ടാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങുന്നത്. ഗ്രൂപ്പ് സിയില്‍ അവസാന സ്ഥാനക്കാരാണ് ഇന്ത്യ. നാല് ഗ്രൂപ്പില്‍ നിന്നുള്ള അവസാന സ്ഥാനക്കാര്‍ മാത്രം കളിക്കുന്ന ബൗള്‍ കാറ്റഗറിയിലും ഇന്ത്യ പരാജയപ്പെടുകയുണ്ടായി. ആദ്യ ഇംഗ്ലണ്ടിനെതിരേയും പിന്നീട് ന്യൂസിലന്‍ഡിനോടും റോബിന്‍ ഉത്തപ്പയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം പരാജയപ്പെട്ടു.

ഇംഗ്ലണ്ടിനെതിരെ 15 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 121 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. രവി ബൊപാര (53), സമിത് പട്ടേല്‍ (51) എന്നിവരാണ് തിളങ്ങിയത്. ഉത്തപ്പ ഓരോവറില്‍ 37 റണ്‍സ് വഴങ്ങി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുക്കാനാണ് സാധിച്ചത്. 48 റണ്‍സെടുത്ത കേദാറാണ് ടോപ് സ്‌കോറര്‍. ശ്രീവത്സവ് ഗോസ്വാമി 27 റണ്‍സെടുത്തു. ഭരത് ചിപ്ലിക്ക് 21 റണ്‍സുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി ബൊപാര രണ്ട് വിക്കറ്റ് വീഴ്ത്തി.

Latest Videos

undefined

മത്സരത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉത്തപ്പയ്‌ക്കെതിരെ, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ രവി ബൊപാര ആറ് സിക്‌സുകള്‍ നേടുന്ന വീഡിയോയാണത്. ഒരു വൈഡ് ഉള്‍പ്പെടെ 37 റണ്‍സാണ് ഉത്തപ്പ വിട്ടുകൊടുത്തത്. വീഡിയോ കാണാം...

ഇന്ന് ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് സിയില്‍ യുഎഇയോട് ഇന്ത്യ ഒരു റണ്ണിന് പരാജയപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎഇ നിശ്ചിത ആറ് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനാണ് സാധിച്ചത്. അവസാന ഓവറില്‍ 27 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ അഞ്ച് പന്തില്‍ സ്റ്റുവര്‍ട്ട് ബിന്നി 24 റണ്‍സ് നേടി. എന്നാല്‍ അവസാന പന്ത് അതിര്‍ത്തി കടത്താന്‍ സാധിച്ചില്ല. റണ്‍ ഓടിയെടുക്കാനുള്ള ശ്രമത്തില്‍ പുറത്താവുകയും ചെയ്തു. ഇതോടെ യുഎഇക്ക് ഒരു റണ്‍ ജയം.

പെട്ടിനിറയെ പണം! 6900 ശതമാനം ശമ്പള വര്‍ധനവ്; ഐപിഎല്ലില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് ഈ താരം, പട്ടികയിങ്ങനെ

ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ (43) മികച്ച പ്രകടനം പുറത്തെടുത്തു. ഭരത് ചിപ്ലി (20), മനോജ് തിവാരി (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കേദാര്‍ ജാദവ് (9) പുറത്താവാതെ നിന്നു. നേരത്തെ ഖാലിദ് ഷായുടെ (42) ഇന്നിംഗ്‌സാണ് യുഎഇയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സഹൂര്‍ ഖാന്‍ (37) പുറത്താവാതെ നിന്നു. ബിന്നി ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

click me!