ഡേവിഡ് വാര്‍ണറെ 'ചൊറിഞ്ഞ്' റാഷിദ് ഖാന്‍! വിടാതെ ഓസീസ് താരം; മത്സരത്തിനിടെ കടുത്ത വാക്കുതര്‍ക്കം - വീഡിയോ

By Sajish A  |  First Published Nov 7, 2023, 7:33 PM IST

മറുപടി ബാറ്റിംഗിനെത്തിയ ഓസീസിന് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാം ഓവറില്‍ ട്രാവിസ് ഹെഡ് (0) മടങ്ങി. നവീന്‍ ഉല്‍ ഹഖിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇക്രം അലിഖിലിന് ക്യാച്ച് നല്‍കിയാണ് ഹെഡ് മടങ്ങുന്നത്.


മുംബൈ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ - ഓസ്‌ട്രേലിയ തര്‍ക്കത്തിനിടെ ഡേവിഡ് വാര്‍ണറും റാഷിദ് ഖാനും തമ്മില്‍ വാക്കുതര്‍ക്കം. ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുമ്പോഴാണ് ഇരുവരും നേര്‍ക്കുനേര്‍വന്നത്. മുബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ നേരത്തെ, ടോസ് ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തിരുന്നു. ഇബ്രാഹിം സദ്രാന്റെ (143 പന്തില്‍ 129) സെഞ്ചുറിയാണ് അഫ്ഗാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചച്ചത്. 18 പന്തുകള്‍ നേരിട്ട 35 റണ്‍സ് നേടിയ റാഷിദ് നിര്‍ണായക സംഭാവന നല്‍കി.

പിന്നാലെ മറുപടി ബാറ്റിംഗിനെത്തിയ ഓസീസിന് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാം ഓവറില്‍ ട്രാവിസ് ഹെഡ് (0) മടങ്ങി. നവീന്‍ ഉല്‍ ഹഖിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇക്രം അലിഖിലിന് ക്യാച്ച് നല്‍കിയാണ് ഹെഡ് മടങ്ങുന്നത്. അതേ ഓവറില്‍ ഡേവിഡ് വാര്‍ണറെ പുരത്താക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ റഹ്മത്ത് ഷായ്ക്ക് കയ്യിലൊതുക്കാനായില്ല. പിന്നീട് നാലാം ഓവര്‍ പൂര്‍ത്തിയായ ശേഷമാണ് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.

Latest Videos

undefined

ഓവറിന് ശേഷം വാര്‍ണര്‍ നോണ്‍സ്‌ട്രൈക്ക് എന്‍ഡിലേക്ക് മാറുമ്പോള്‍ റാഷിദ് വാര്‍ണറുടെ അടുത്തേക്കെത്തുകയായിരുന്നു. റാഷിദ് പലതും അങ്ങോട്ട് പറയുന്നുണ്ട്. വാര്‍ണര്‍ അതിനുള്ള മറുപടിയും നല്‍കുന്നുണ്ട്. എന്നാല്‍ വാര്‍ണറുടെ മുഖത്ത് ദേഷ്യമുണ്ടായിരുന്നു. എന്തിനാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന് വ്യക്തമല്ല. വീഡിയോ കാണാം... 

David Warner furious over Rashid Khan 😧😨pic.twitter.com/m5B5hYbkwL

— Abhishek (@Abhi_Kohli123)

പിന്നാലെ വാര്‍ണര്‍ (18) പുറത്താവുകയും ചെയ്തു. അസ്മതുള്ള ഒമര്‍സായുടെ പന്തില്‍ വിക്കറ്റ് തെറിച്ചാണ് വാര്‍ണര്‍ മടങ്ങുന്നത്. ഇതിനിടെ ഓസീസിന് വേണ്ടി മൂന്നാമനായി ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷും അഫ്ഗാന്‍ താരമുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. മാര്‍ഷിനും അധികനേരം ക്രീസില്‍ നില്‍ക്കാനായിരുന്നില്ല.

ഇരുന്നും ചരിഞ്ഞും റാഷിദ് ഖാന്‍റെ കൊലത്തൂക്ക്! വന്യമായ ഷോട്ടുകള്‍; ചിരിക്കണോ കരയണോ എന്നറിയാതെ സ്റ്റാര്‍ക്ക്

click me!