മുഷീര്‍ ഖാന്‍, ഇന്ത്യയുടെ സ്റ്റീവന്‍ സ്മിത്ത്! ചര്‍ച്ചയായി 19കാരന്റെ ബാറ്റിംഗ് ശൈലി; വൈറല്‍ വീഡിയോ

By Web Team  |  First Published Sep 5, 2024, 9:08 PM IST

മുഷീറിന്റെ കരുത്തില്‍ ഇന്ത്യ ബി ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തിട്ടുണ്ട്.


ബംഗളൂരു: അഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് മുഷീര്‍ ഖാന്‍. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബിക്ക് വേണ്ടി കളിക്കുന്ന മുഷീര്‍ 105 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയാണ്. 19കാരനായ മുഷീര്‍ ദുലീപ് ട്രോഫിക്ക് മുമ്പ് രഞ്ജി ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരട്ട സെഞ്ചുറി നേടിയ താരം സെമി ഫൈനലില്‍ അര്‍ധ സെഞ്ചുറിയും സ്വന്തമാക്കി. ഫൈനലില്‍ മുംബൈക്ക് വേണ്ടി സെഞ്ചുറി നേടാനും മുഷീറിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ദുലീപ് ട്രോഫിയിലെ സെഞ്ചുറിയും.

ഇതുവരെ 227 പന്തുകള്‍ നേരിട്ട മുഷീര്‍ രണ്ട് സിക്‌സും 10 ഫോറും നേടി. താരത്തിന്റെ ബാറ്റിംഗ് ശൈലിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഓസ്‌ട്രേലിയന്‍ താതം സ്റ്റീവ് സ്മിത്തിനെ ഓര്‍പ്പിക്കുന്ന ബാറ്റിംഗ് രീതിയാണ് മുഷീര്‍ പിന്തുടരുന്നത്. ക്രീസില്‍ അങ്ങോട്ടുമിങ്ങോട്ടും ചലിച്ചുകൊണ്ടാണ് താരം ബാറ്റ് ചെയ്യുന്നത്. വീഡിയോ കാണാം...

Steven Smith who??
Our own Musheer Khan🔥🔥 pic.twitter.com/m8FLgcBSx3

— Rohan🌿 (@rohann__18)

Latest Videos

undefined

മുഷീറിന്റെ കരുത്തില്‍ ഇന്ത്യ ബി ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തിട്ടുണ്ട്. മുഷീറിന്റെ സഹോദരന്‍ സര്‍ഫറാസ് ഖാന്‍ 9 റണ്‍സെടുത്ത് പുറത്തായി. മറ്റു ഇന്ത്യന്‍ താരങ്ങളായ യശസ്വി ജയ്‌സ്വാള്‍ (30), റിഷഭ് പന്ത് (7) എന്നിവര്‍ നിരാശപ്പെടുത്തി.

1965ന് ശേഷം ഇതാദ്യം! ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ പാകിസ്ഥാന് വന്‍ തിരിച്ചടി, ഓസീസ് ഒന്നാമത് തുടരുന്നു

കളി നിര്‍ത്തുമ്പോള്‍ മുഷീറിനൊപ്പം നവ്ദീപ് സയ്‌നിയാണ് (29) ക്രീസിലുള്ളത്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ബിക്ക് മോശം തുടക്കമായിരുന്നു. ജയ്‌സ്വാളിനൊപ്പം ഓപ്പണാറായെത്തിയ അഭിമന്യൂ ഈശ്വരനും (13) തിളങ്ങാന്‍ സാധിച്ചിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 53 റണ്‍സുള്ളപ്പോള്‍ ഇരുവരും മടങ്ങി. പിന്നീട് മധ്യനിര പാടേ തകര്‍ന്നു. സര്‍ഫറാസിനും പന്തിനും പുറമെ നിതീഷ് റെഡ്ഡി (0), വാഷിംഗ്ടണ്‍ സുന്ദര്‍ (0), സായ് കിഷോര്‍ (1) എന്നിവരും പുറത്തായി. ഇതോടെ ഏഴിന് 94 എന്ന നിലയിലായി ഇന്ത്യ ബി. 

എന്നാല്‍ ഒരറ്റത്ത് മുഷീര്‍ ചെറുത്ത് നിന്നതോടെ സ്‌കോര്‍ 200 കടന്നു. സയ്‌നി മറുഭാഗത്ത് നിന്ന് പിന്തുണയും നല്‍കി. ഇന്ത്യ എയ്ക്ക് വേണ്ടി ഖലീല്‍ അഹമ്മദ്, അകാശ് ദീപ്, ആവേശ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

click me!