സിറാജ് പന്തെറിയാന്‍ തിരിഞ്ഞുനടക്കുന്നതിനിടെ മില്ലറെ റണ്ണൗട്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍ പന്ത് സ്റ്റംപില്‍ കൊള്ളിക്കാന്‍ സിറാജിനായില്ല. മാത്രമല്ല, ത്രോ ഫോറാവുകയും ചെയ്തു. അംപയര്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാല് റണ്‍ അനുവദിച്ചു.
റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് പുറത്തെടുത്തത്. 10 ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങിയ സിറാജ് മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. സിറാജിന്റെ കരുത്തിലാണ് ഇന്ത്യ സന്ദര്‍ശകരെ ഏഴിന് 278 നിലയില്‍ ഒതുക്കിയത്. ഹീസ് ഹെന്‍ഡ്രിക്‌സ്- എയ്ഡന്‍ മാര്‍ക്രം കൂട്ടുകെട്ട് പൊളിച്ചതും സിറാജായിരുന്നു. 129 റണ്‍സാണ് ഇരുവരും നേടിയിരുന്നത്.
എന്നാല്‍ 48-ാം ഓവറില്‍ സിറാജ് അനാവശ്യമായി റണ്‍സ് വിട്ടുകൊടുത്ത സംഭവമുണ്ടായി. അതും ഓവര്‍ ത്രോയിലൂടെ. ക്രീസിലുണ്ടായിരുന്ന കേശവ് മഹാരാജിന് സിറാജിന്റെ പന്ത് തൊടാനായില്ല. പന്ത് കയ്യിലൊതുക്കിയ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ പന്ത് സിറാജിന് തന്നെ നല്‍കി. ഈ സമയം നോണ്‍സ്‌ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന ഡേവിഡ് മില്ലര്‍ ക്രീസിന് പുറത്തായിരുന്നു.
സിറാജ് പന്തെറിയാന്‍ തിരിഞ്ഞുനടക്കുന്നതിനിടെ മില്ലറെ റണ്ണൗട്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍ പന്ത് സ്റ്റംപില്‍ കൊള്ളിക്കാന്‍ സിറാജിനായില്ല. മാത്രമല്ല, ത്രോ ഫോറാവുകയും ചെയ്തു. അംപയര്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാല് റണ്‍ അനുവദിച്ചു. എന്നാല്‍ സിറാജ് അംപയയുടെ തീരുമാനത്തില്‍ ഒട്ടും സംതൃപ്തനായിരുനനില്ല. സിറാജ് അംപയറോട് കയര്‍ക്കുന്നതും കാണാമായിരുന്നു. വീഡിയോ കാണാം...
Mohammad Siraj missed the stump by just 1 mile🤣🤣pic.twitter.com/8mtS1gX9eo
— Cric (@CricLavdeep4518)റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 45.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ശ്രയസ് അയ്യരുടെ സെഞ്ചുറി (111 പന്തില്‍ പുറത്താവാതെ 113), ഇഷാന്‍ കിഷന്റെ (84 പന്തില്‍ 93) ഇന്നിംഗ്‌സുമൊക്കെയാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. മലയാളി താരം സഞ്ജു സാംസണ്‍ 36 പന്തില്‍ പുറത്താവാതെ 30 റണ്‍സെടുത്തു.
waah bhai pic.twitter.com/3uZQ95XjM3
— Cricket fan (@Cricket58214082)നേരത്തെ, റീസ ഹെന്‍ഡ്രിക്‌സ് (74), എയ്ഡന്‍ മാര്‍ക്രം (79) എന്നിവരുടെ ഇന്നിംഗ്‌സാണ് സന്ദര്‍ശകരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചിരുന്നത്. ഡേവിഡ് മില്ലര്‍ (34 പന്തില്‍ പുറത്താവാതെ 35), ഹെന്റിച്ച് ക്ലാസന്‍ (30) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. പിന്നാലെ ബാറ്റിംഗിനെത്തിയ ഇന്ത്യയെ ശ്രേയസിന്റെ രണ്ടാം ഏകദിന സെഞ്ചുറി വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 15 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്. കിഷന്റെ വെടിക്കെട്ട് ഇന്നിംഗ്‌സും നിര്‍ണായകമായി. 84 പന്തില്‍ ഏഴ് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്. സെന്‍സിബിള്‍ ഇന്നിംഗ്‌സ് കളിച്ച സഞ്ജു ഓരോ സിക്‌സും ഫോറും നേടി.