ക്യാച്ചെടുക്കാന്‍ ഓടിയടുത്ത ഫീല്‍ഡറെ തടഞ്ഞുവച്ച് മാത്യു വെയ്ഡ്; ചൂടേറിയ ചര്‍ച്ച, വിവാദം- വീഡിയോ കാണാം

By Sajish A  |  First Published Oct 9, 2022, 8:49 PM IST

17ആം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. മാര്‍ക് വുഡിന്റെ ഷോര്‍ട്ട് ഡെലിവറിയില്‍ വേഡിന്റെ ഷോട്ട് സ്ട്രൈക് എന്‍ഡില്‍ ഉയരുകയായിരുന്നു. പന്തെറിഞ്ഞ മാര്‍ക് വുഡ് ക്യാച്ച് കൈക്കലാക്കാന്‍ ഓടിയെത്തി. എന്നാല്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ താരത്തെ തടഞ്ഞുവെക്കുകയായിരുന്നു.


പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ ഇംഗ്ലണ്ട് ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 208 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ക്ക് 200 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. എന്നാല്‍ ക്രിക്കറ്റില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചേക്കാവുന്ന ഒരു സംഭവമുണ്ടായി. ഓസീസ് വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡ് ഇംഗ്ലീഷ് ബൗളര്‍ മാര്‍ക് വുഡിനെ തടഞ്ഞുവച്ചതാണ് സംഭവം.

17ആം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. മാര്‍ക് വുഡിന്റെ ഷോര്‍ട്ട് ഡെലിവറിയില്‍ വേഡിന്റെ ഷോട്ട് സ്ട്രൈക് എന്‍ഡില്‍ ഉയരുകയായിരുന്നു. പന്തെറിഞ്ഞ മാര്‍ക് വുഡ് ക്യാച്ച് കൈക്കലാക്കാന്‍ ഓടിയെത്തി. എന്നാല്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ താരത്തെ തടഞ്ഞുവെക്കുകയായിരുന്നു. ഇംഗ്ലീഷ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. വെയ്ഡ് മനപൂര്‍വം വുഡിനെ തടഞ്ഞുവെക്കുന്നത് റിപ്ലെകളില്‍ വ്യക്തമാണ്. സോഷ്യല്‍ മീഡിയയിലും താരത്തിനെതിരെ വിമര്‍ശങ്ങള്‍ ഉയര്‍ന്നു. വീഡിയോ കാണാം...

Cheating by Matthew Wade. pic.twitter.com/1zkwa0LLw4

— Cricket Hotspot (@AbdullahNeaz)

Latest Videos

undefined

വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് ഡേവിഡ് വാര്‍ണര്‍ (44 പന്തില്‍ 73) ഒറ്റയാള്‍ പ്രകടനം നടത്തിയിരുന്നു. വാര്‍ണര്‍ക്ക് പുറമെ മിച്ചല്‍ മാര്‍ഷ് (36), മാര്‍കസ് സ്റ്റോയിനിസ് (35) എന്നിവരാണ് ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. രണ്ടാം ഓവറില്‍ തന്നെ കാമറൂണ്‍ ഗ്രീനിന്റെ (1) വിക്കറ്റ് ഓസീസിന് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍- മാര്‍ഷ് സഖ്യം ഓസീസിന് പ്രതീക്ഷ നല്‍കി. ഇരുവരും 71 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മാര്‍ഷിനെ ബൗള്‍ഡാക്കി ആദില്‍ റഷീദ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ക്രീസിലെത്തിയ ആരോണ്‍ ഫിഞ്ച് (12) റണ്ണൗട്ടായതോടെ ഓസീസ് മൂന്നിന് 105 എന്ന നിലയിലായി.

എന്നാല്‍ സ്‌റ്റോയിനിസിനൊത്ത് 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ വാര്‍ണര്‍ക്കായി. ഇതോടെ ഓസീസിന് വീണ്ടും പ്രതീക്ഷകളായി. എന്നാല്‍ മാര്‍ക്ക് വുഡ് എറിഞ്ഞ 15-ാം ഓവര്‍ വഴിത്തിരിവായി. ആ ഓവറില്‍ സ്‌റ്റോയിനിസ്, ടിം ഡേവിഡ് (0) എന്നിവരെ വുഡ് പുറത്താക്കി. 17-ാം ഓവറില്‍ ഡേവിഡ് വാര്‍ണറും മടങ്ങിയതോടെ ഓസീസിന്റെ പ്രതീക്ഷ മാത്യു വെയ്ഡില്‍ മാത്രമായി. എന്നാല്‍ വെയ്ഡിനെ പുറത്താക്കി സാം കറന്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഡാനിയേല്‍ സാംസ് (6), നഥാന്‍ എല്ലിസ് (0) എന്നിവര്‍ പെട്ടന്ന് പുറത്തായതോടെ സന്ദര്‍ശകര്‍ വിജയമുറപ്പിച്ചു. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ (0), മിച്ചല്‍ സ്വെപ്‌സണ്‍ (2) പുറത്താവാതെ നിന്നു. 44 പന്തില്‍ നിന്നാണ് വാര്‍ണര്‍ 73 റണ്‍സെടുത്തത്. ഇതില്‍ രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടും. ഇംഗ്ലണ്ടിനായി വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. റീസെ ടോപ്‌ലി, സാം കറന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ബട്‌ലര്‍- ഹെയ്ല്‍സ് സഖ്യം ഇംഗ്ലണ്ടിനെ നയിച്ചു; വാര്‍ണറുടെ ഒറ്റയാള്‍ പ്രകടനം പാഴായി, ഓസീസിന് തോല്‍വി

നേരത്തെ ഓപ്പണര്‍മാരായ ജോസ് ബട്‌ലര്‍ (68)- അലക്‌സ് ഹെയ്ല്‍സ് (84) സഖ്യം തകര്‍പ്പന്‍ തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഇരുവരും 132 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പിന്നീടെത്തിയവരില്‍ ആര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. ബെന്‍ സ്‌റ്റോക്‌സ് (9), ഹാരി ബ്രൂക്ക് (12), മൊയീന്‍ അലി (10), സാം കറന്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഡേവിഡ് മലാന്‍ (2), ക്രിസ് വോക്‌സ് (2)  പുറത്താവാതെ നിന്നു. എല്ലിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

click me!