പ്രാവുകള്‍ക്കെന്താ ഇവിടെ കാര്യം? ആട്ടിവിട്ട് മര്‍നസ് ലബുഷെയ്ന്‍, വിടാതെ ഹസന്‍ അലി! ചിരി നിര്‍ത്താതെ സ്മിത്ത്

By Web TeamFirst Published Dec 26, 2023, 8:16 PM IST
Highlights

മത്സരത്തില്‍ നിന്നുള്ള ഒരു വിഡീയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഓസീസ് താരം ലബുഷെയ്ന്‍ ഗ്രൗണ്ടില്‍ തീറ്റ തേടിയെത്തിയ പ്രാവുകളെ പറപ്പിക്കുന്നതാണ് വീഡിയോയില്‍.

മെല്‍ബണ്‍: പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റില്‍ മികച്ച നിലയിലാണ് ഓസ്ട്രേലിയ. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് ഒന്നാം ദിനം വിക്കറ്റെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തിട്ടുണ്ട്. ഇടയ്ക്ക് മഴ പെയ്തതിനാല്‍ ആദ്യ ദിവസം 90 ഓവര്‍ പൂര്‍ത്തിയാക്കാനായില്ല. മര്‍നസ് ലബുഷെയ്ന്‍ (44), ട്രാവിസ് ഹെഡ് (9) എന്നിവരാണ് ക്രീസില്‍.

മത്സരത്തില്‍ നിന്നുള്ള ഒരു വിഡീയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഓസീസ് താരം ലബുഷെയ്ന്‍ ഗ്രൗണ്ടില്‍ തീറ്റ തേടിയെത്തിയ പ്രാവുകളെ പറപ്പിക്കുന്നതാണ് വീഡിയോയില്‍. 48-ാം ഓവറില്‍ സ്റ്റീവന്‍ സ്മിത്തും ലബുഷെയ്‌നും ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. പ്രാവുകളാവട്ടെ ലോംഗ് ഓഫില്‍ ഫീല്‍ ചെയ്യുകയായിരുന്നു ഹാസന്‍ അലിയുടെ ഭാഗത്തേക്ക് നീങ്ങി. അലിയും വെറുതിയിരുന്നില്ല. ഫീല്‍ഡിംഗിന് തടസമാവേണ്ടെന്ന് കരുതി അവിടുന്നും പറത്തിവിട്ടു. സ്മിത്തിനാവട്ടെ ചിരിയടക്കാനുമാവില്ല. വീഡിയോ കാണാം...

Marnus Labuschagne tries his best to get the game going. 😂🕊️ pic.twitter.com/7KDVjt7Ozj

— Mufaddal Vohra (@mufaddal_vohra)

Latest Videos

മോശമല്ലാത്ത തുടക്കമാണ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും (38), ഉസ്മാന്‍ ഖവാജയും (42) ഓസ്ട്രേലിയക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 90 റണ്‍സ് കൂട്ടിചേര്‍ത്തു. കരിയറിലെ അവസാന പരമ്പര കളിക്കുന്ന വാര്‍ണറെ പുറത്താക്കി അഗ സല്‍മാനാണ് പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കുന്നത്. അധികം വൈകാതെ ഖവാജയെ ഹാസന്‍ അലിയും തിരിച്ചയച്ചു. നാലാമനായി ക്രീസിലെത്തിയ സ്റ്റീവന്‍ സ്മിത്തിന് (26) അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. ആമര്‍ ജമാലിനായിരുന്നു വിക്കറ്റ്. 

പാകിസ്ഥാന്‍ പ്ലെയിംഗ് ഇലവന്‍: അബ്ദുള്ള ഷെഫീഖ്, ഇമാം ഉള്‍ ഹഖ്, ഷാന്‍ മസൂദ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍, അഗ സല്‍മാന്‍, ആമര്‍ ജമാല്‍, ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, മിര്‍ ഹംസ.. 

ഓസ്ട്രേലിയ പ്ലെയിംഗ് ഇലവന്‍: ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് ക്യാരി, മിച്ചല് സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

'ഒട്ടും സ്വാര്‍ത്ഥയില്ലാത്ത ഇന്നിംഗ്‌സ്'! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നിരാശപ്പെടുത്തിയ രോഹിത്തിന് പരിഹാസം

click me!