എപ്പോഴാണ് കോലി അവസാനമായി രഞ്ജി ട്രോഫി കളിച്ചതെന്നും പത്താന്‍ ചോദിച്ചു.
സിഡ്‌നി: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി 3-1ന് ഇന്ത്യ, ഓസ്‌ട്രേലിയക്ക് മുന്നില്‍ അടിയറവ് വച്ചതോടെ ടീമിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയാണ്. മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സീനിയര്‍ താരങ്ങള്‍ക്കെതിരെ തിരിഞ്ഞു. പരമ്പരയിലുടനീളം മോശം ഫോമില്‍ കളിച്ച സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ഇനിയും ടെസ്റ്റ് ടീമില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് പറയുന്നവരുണ്ട്. എന്തായാലും അടുത്ത കാലത്തൊന്നും ഇത്രത്തോളം വിമര്‍ശനം ഇന്ത്യന്‍ ടീമിന് നേരിടേണ്ടി വന്നിട്ടില്ല.
കോലിയുടെ ഫോമായിരുന്നു ഇന്ത്യയുടെ പ്രധാന ആശങ്ക. ആദ്യ ടെസ്റ്റിലെ അപരാജിത സെഞ്ചുറി നേടിയെങ്കിലും, എട്ട് ഇന്നിംഗ്സുകളില്‍ നിന്നായി 190 റണ്‍സ് മാത്രമാണ് 36-കാരന്‍ നേടിയത്. കൂടാതെ, എട്ട് തവണയും ഓഫ് സ്റ്റമ്പിന് പുറത്ത് പന്തില്‍ ബാറ്റ് വച്ചാണ് കോലി പുറത്താകുന്നതും. ഇപ്പോള്‍ കോലിക്കെതിരെ കടുത്ത ഭാഷയില്‍ സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍. മുന്‍ ഇടങ്കയ്യന്‍ പേസറുടെ വാക്കുകള്‍... ''നമുക്ക് സൂപ്പര്‍ സ്റ്റാര്‍ സംസ്‌കാരം അവസാനിപ്പിക്കണം, ടീം സംസ്‌കാരമാണ് വേണ്ടത്. താരങ്ങള്‍ സ്വയം മെച്ചപ്പെടുകയും ഇന്ത്യന്‍ ടീമിനെ മെച്ചപ്പെടുത്തുകയും വേണം. ഈ പരമ്പരയ്ക്ക് മുമ്പും മത്സരങ്ങള്‍ ഉണ്ടായിരുന്നു, അവര്‍ക്ക് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ അവസരമുണ്ടായിരുന്നു, പക്ഷേ അവര്‍ ചെയ്തില്ല. ആ ചിന്ത മാറ്റണം.'' പത്താന്‍ പറഞ്ഞു.
Time to shift the spotlight! 🌟 calls for an end to the superstar culture, emphasizing the importance of building a strong team-first mentality in Indian cricket💬🇮🇳 pic.twitter.com/YQ6TKJUXe4
— Star Sports (@StarSportsIndia)
എപ്പോഴാണ് കോലി അവസാനമായി രഞ്ജി ട്രോഫി കളിച്ചതെന്നും പത്താന്‍ ചോദിച്ചു. ''എപ്പോഴാണ് വിരാട് കോഹ്ലി അവസാനമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചത്? ഡല്‍ഹിക്ക് വേണ്ടി 2012ലാണ് കോ്ലി അവസാനമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചതെന്ന് തോന്നുന്നു. ഒരു പതിറ്റാണ്ടിലേറെയായി അദ്ദേഹം രഞ്ജി കളിക്കുന്നില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും വിരമിക്കുന്നതിന് മുമ്പ് വരെ ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.'' പത്താന്‍ പറഞ്ഞു.
9 സിക്‌സ്, 10 ഫോര്‍! വിജയ് ഹസാരെയില്‍ അതിവേഗ സെഞ്ചുറിയുമായി മുംബൈയുടെ കൗമാരതാരം; മുംബൈക്ക് ജയം
പുറത്താക്കലുമായി ബന്ധപ്പെട്ട് സുനില്‍ ഗവാസ്‌കറുമായി സംസാരിക്കാന്‍ കോഹ്ലി തയ്യാറാവാത്തതും പത്താന്‍ ചൂണ്ടിക്കാട്ടി. ''ഞങ്ങള്‍കോലിയെ തരംതാഴ്ത്തുന്നില്ല. അദ്ദേഹം ഇന്ത്യക്കായി ഒരുപാട് റണ്‍സ് നേടുകയും മികച്ച രീതിയില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്. സുനില്‍ ഗവാസ്‌കര്‍ അത് ചൂണ്ടിക്കാണിച്ചു. എന്നിട്ടും അദ്ദേഹം കേള്‍ക്കാന്‍ തയ്യാറായില്ല. ആ തെറ്റ് തിരുത്താന്‍ കഠിനാധ്വാനം ആവശ്യമാണ്, അതിനുള്ള ശ്രമം പോലും നടക്കുന്നില്ല.'' പത്താന്‍ കൂട്ടിചേര്‍ത്തു.